Thursday, 8 June 2017

രാത്രിയുദ്ധം

രാത്രിയുദ്ധം

പകൽ നടന്ന യുദ്ധത്തിൽ ഉണ്ടായ കൗരവപ്പടയുടെ പരാജയം ദുര്യോധനനെ വളരെയധികം ദുഃഖത്തിലാഴ്ത്തി. ദുര്യോധനൻ ദ്രോണരുടെ കുടീരത്തിൽ വന്ന് അന്നു പകലു സംഭവിച്ച പരാജയകാരണങ്ങൾ ചർച്ച ചെയ്തു, കൂട്ടത്തിൽ ദ്രോണരോട് കയർത്തു സംസാരിക്കുകയും ചെയ്തു. കോപാകുലനായ ദ്രോണർ രാത്രിയുദ്ധം ചെയ്യാൻ തയ്യാറായി യുദ്ധക്കളത്തിലെത്തി ശംഖുനാദവും പടഹധ്വനിയും മുഴക്കി. ദ്രോണാചാര്യരുടെ ശംഖുവിളികേട്ട് പാണ്ഡവസേനയും യുദ്ധത്തിനായി എത്തിച്ചേർന്നു. കുരുക്ഷേത്രയുദ്ധത്തിലെ ആദ്യ രാത്രിയുദ്ധമായിരുന്നു ഇത്. രാത്രീഞ്ചരനായ ഘടോൽകചനു വളരെ ശക്തമായി ആക്രമണം നടത്തുവാൻ രാത്രിയുദ്ധം സഹായിച്ചു. അവന്റെ മുൻപിൽ വന്നുപെട്ട എല്ലാത്തിനേയും കാലപുരിക്കയച്ചുകൊണ്ട് അതിധീരമായി കൗരവപ്പടയോട് ഏറ്റുമുട്ടി. ഇരവാന്റെമരണത്തിനു കാരണക്കാരനായഅലംബുസനെ (കൃമ്മീരപുത്രൻ) ഈ രാത്രിയിലാണ് ഘടോൽകചൻകൊല്ലുന്നത്. ദ്രോണരും, കൃതവർമ്മാവും, ശല്യരും, കൃപരും, ദുര്യോധനാദികളും എന്നുവേണ്ട കൗരവസേനയിലെ ഏവരും രാത്രിയിലെ നിഴലിൽ എവിടെയൊക്കൊയൊ പ്രണരക്ഷാർത്ഥം ഓടിഒളിച്ചു. കർണ്ണനു തന്റെ സാരഥിയേയും, രഥവും, കുതിരകളേയും നഷ്ടമായി. ഘടോൽകചനാൽ കർണ്ണൻ വധിക്കപ്പെടുമെന്നുള്ള ഘട്ടത്തിൽദേവേന്ദ്രൻ കൊടുത്ത ദിവ്യവേൽ അവനു നേരെ പ്രയോഗിച്ചു. (അർജ്ജുനനു വേണ്ടി സൂക്ഷിച്ചു വെച്ചിരുന്ന വേലാണ് ഘടോൽകചന്റെ ജീവനെടുത്തത്).ശന്തനുവിന്റെ അനുജനായബാൽഹികനും കൗരവസേനയിൽ പങ്കെടുത്തിരുന്നു. വാഹലികം (ഇപ്പോൾ കാശ്മീർ) എന്ന രാജ്യത്തിലെ രാജാവായിരുന്നു അദ്ദേഹം. അദ്ദേഹവും അദ്ദേഹത്തിന്റെ പുത്രൻ സോമദത്തനും, സോമദത്തന്റെ പുത്രൻ ഭൂരിശ്രവസ്സും, ഭൂരിശ്രവസ്സിന്റെ പുത്രന്മാരും കൗരവസേനയിൽ ഉൾപ്പെട്ടിരുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ബാൽഹികൻ (ഭീഷ്മരുടെ ഇളയച്ഛൻ). ബാൽഹികനെ രാത്രിയുദ്ധത്തിൽ ഭീമൻ കൊന്നു. (ഭീമന്റെ പിതാവ്, പാണ്ഡുവിന്റെ പിതാവ്, വിചിത്രവീരന്റെ പിതാവ്, ശന്തനുവിന്റെ ഇളയച്ഛനാണ്ബാൽഹികൻ). സോമദത്തനേയും, ഭൂരിശ്രവസ്സിനേയും, അവന്റെ പുത്രന്മാരെയും സാത്യകിയും കൊന്നു. ഈ യുദ്ധത്തിൽ രണ്ടുസേനകളിലും നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. രാത്രിയുദ്ധം അവസാനിപ്പിച്ച് തിരിച്ചു മടങ്ങിയെത്തിയ പാണ്ഡവർ കൃഷ്ണന്റെ നിർദ്ദേശത്താൽ മണ്ണുകുഴച്ച് ഒരാനയെ ഉണ്ടാക്കി അതിനു അശ്വത്ഥാമാവ്എന്നുപേരിട്ടു. അതിനുശേഷം വാളുകൊണ്ട് അതിന്റെ തലവെട്ടിമാറ്റി.

No comments:

Post a Comment