വലിയ പണക്കാർ മനസ്സിൽ ഭിക്ഷാ പാത്രവുമായി കഴിയുന്നു അവർക്കു ജീവിതത്തിൽ ഒരു സമാധാനവും .ശാന്തിയും ഇല്ല. ... .വിശ്വാമിത്രമഹര്‍ഷി അയോധ്യയിലേക്ക്‍ വന്നപ്പോള്‍ ദശരഥ മഹാരാജാവ് ഗോപുരദ്വാരത്തിലെത്തി മഹര്‍ഷിയെ കൂട്ടിക്കൊണ്ട്‍ പോരുന്ന ഒരു രംഗം
രാമായണത്തിലുണ്ട്‍. വിശ്വാമിത്ര മഹര്‍ഷിയെ കണ്ട മാത്രയില്‍ത്തന്നെ മഹാരാജാവ് സാഷ്ടാംഗപ്രണാമം ചെയ്ത്‍കൊണ്ട്‍ പറയുന്നുണ്ട്‍, ഹേ മഹര്‍ഷീശ്വരാ, അങ്ങയുടെ പാദസ്പര്‍ശത്താല്‍ ഈ അയോദ്ധ്യാനഗരി പരിപാവനമായിരിയ്ക്കുന്നു, ഞാന്‍ ദശരഥന്‍ ഇതാ അങ്ങയെ നമസ്കരിക്കുന്നു. എന്റെ കയ്യിലുള്ള സകലതും, ഈ രാജ്യവും രാജ്യത്തിന്റെ ഖജനാവും മറ്റ് സകല സമ്പത്തും സൈന്യങ്ങളും കൊട്ടാരങ്ങളും എന്റെ പത്നിമാരും മക്കളും എല്ലാമെല്ലാം ഞാന്‍ അങ്ങയുടെ ചരണങ്ങളില്‍ അര്‍പ്പിയ്ക്കുന്നു. വെറും ഒരു കൗപീനവും തോര്‍ത്തുമുണ്ടും ഒരു കമണ്ഡലുവും, അതും ധര്‍മ്മസന്ധാരണത്തിനുമാത്രമായി, ഉപയോഗിയ്ക്കുന്ന മഹര്‍ഷിയ്ക്ക്‍ എന്തിനാ അന്യ വൈഭവങ്ങളെല്ലാം. അതെ, ഒന്നും വേണ്ടെന്ന്‍ പറയുന്നവന്‍ എല്ലാത്തിന്റെയും രാജാവാകുന്നു, അവനാണ് ചക്രവര്‍ത്തി.
From the talks of Nochurji.
No comments:
Post a Comment