അയോദ്ധ്യാകാണ്ഡം : കൈകേയിയുടെ ആവശ്യങ്ങള്‍ ================================
കൈകേയി എല്ലാ ആഭരണങ്ങളും വലിച്ചെറിഞ്ഞ് പട്ടുവസ്ത്രങ്ങള്‍ നാലുപാടും വലിച്ചിട്ട് ഏകയായി വെറും നിലത്ത് കിടന്നു. കൈകേയിയുടെ ഭാവമാറ്റം അറിഞ്ഞു അന്തപ്പുരത്തിലെതിയ ദശരഥന് വെറും നിലത്ത് പട്ടുവസ്ത്രങ്ങളും ആഭരങ്ങളും ഉപേക്ഷിച്ചു സാദാസ്ത്രീയെ പോലെ നിലത്ത് കിടക്കുന്ന കൈകേയിയെ കണ്ടു വിഷമിതനായി. കാരണം തിരക്കിയ രാജാവിനോട് അവള് പറഞ്ഞു. "എനിക്ക് ചില കാര്യങ്ങള്‍ നടന്നു കാണാന്‍ ആഗ്രഹിക്കുന്നു. അത് അങ്ങയെകൊണ്ട് മാത്രമേ നിറവേറ്റാന്‍ കഴിയുകയുള്ളൂ". "എന്താണ് ഭവതി.. ഭവതി ചോദിക്ക്" ദശരഥന് പറഞ്ഞു. ആ സമയത്ത് കൈകേയി തന്റെ അടവ് പുറത്തെടുത്തു "അങ്ങ് വളരെ കാലം മുന്‍പ് എനിക്ക് നല്കിയ രണ്ടു വരങ്ങള്‍ ഓര്‍മയില്ലേ , അതെനിക്കിന്നു നടപ്പാക്കി നല്‍കണം ". വിഷണ്ണനായ രാജാവ് കളങ്കമറിയാതെ രാമന്റെ പേരില്‍ ശപഥം ചെയ്തു വരങ്ങള്‍ പ്രാവര്‍ത്തികമാക്കാമെന്നു. രാജാവിന്റെ ശപഥം മുന്‍നിര്‍ത്തി കൈകേയി തന്റെ വരങ്ങള്‍ ചോദിച്ചു.
ഒന്ന് "രാമന്റെ കിരീടധാരണചടങ്ങ് പൂര്‍ത്തിയാക്കാന്‍ ശ്രെമിക്കുന്ന ഈ നേരത്ത് , രാമന് പകരം ഭരതനെ യുവരാജാവാക്കണം"
രണ്ട് : "രാമന് ഈ കൊട്ടാരത്തിലെ സുഖഭോഗങ്ങള്‍ ഉപേക്ഷിച്ചു പതിനാലുസംവത്സരം കാനനവാസമേല്ക്കണം"
കൈകേയിയുടെ ഈ ആവശ്യങ്ങള്‍ക്ക് മുന്നില്‍ ഞെട്ടിത്തരിച്ച് അമ്പരന്നുപോയ ദശരഥന് എന്ത് പറയണമെന്നറിയാതെ നിലയറ്റുപോയി. തന്റെ ശപഥം മാറ്റാന്‍ കഴിയാതെ അവസാനം ദശരഥന് മനസില്ലാമനസ്സോടെ വളരെ അധികം വിഷമത്തോടെയും കൈകേയിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു.
No comments:
Post a Comment