==========================
വിശ്വാമിത്രനും രാമനും ലക്ഷ്മണനും വനയാത്ര തുടങ്ങി. അവര്‍ താടകാവനത്തില്‍ പ്രവേശിച്ചു. പണ്ട് കാമവെറിപൂണ്ട് അഗസ്ത്യമുനിയെ സമീപിച്ച താടകയെ അഗസ്ത്യന് ശപിച്ചു വിരൂപിയും ഭയാവഹവുമായ മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസിയാക്കി മാറ്റിയിരുന്നു . രാക്ഷസിയായ താടക വിഹരിക്കുന്ന താടകാവനത്തില്‍ എത്തിയ രാമന് താടകയെ വധിച്ചു രാമന് താടകാവനം ശാപമുക്തമാക്കി.
സിദ്ധാശ്രമത്തില്‍ എത്തിയ ശ്രീരാമന് മാരീചന് എന്ന രക്ഷസനില്‍ നിന്നും ആശ്രമവാസികളെ രക്ഷിച്ചു. സുബാഹു എന്ന രാക്ഷസനെ നിഗ്രഹിച്ചു.
വിശ്വാമിത്ര മഹര്‍ഷി മിഥിലയിലേക്ക് രാമാലക്ഷ്മണന്മാരെ നയിച്ചു. മിഥിലയിലേക്കുള്ള യാത്രാ മദ്ധ്യേ ഗൗതമാശ്രെമത്തില് എത്തിയ രാമന് ഗൗതമന്റെ ശാപത്തിനിരയായി ശിലയായി തീര്‍ന്ന അഹല്യക്ക് ശാപമോക്ഷമേകി.
ജനകമഹാരാജാവിന്റെ മിഥിലപുരിയിലെ യജ്ഞശാലയില്‍ വിശ്വാമിത്രരാമലക്ഷ്മണന് എത്തിച്ചേര്‍ന്നു. ആചാരപൂര്‍വം ജനകന് അവരെ സ്വീകരിച്ചു.
രാമായണത്തിലെ ബാലകാണ്ഡത്തില്‍ ശാപമുക്തയാകുന്ന അഹല്യ
==========================
സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് അതീവസുന്ദരിയായ ഒരു സ്ത്രീരത്നത്തെ സൃഷ്ടിച്ചു. "അഹല്യ" എന്നു പേരിട്ടു വിളിച്ചു. (അഹല്യ പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വര മഹാരാജാവിന്റെ മകളാണെന്നും പുരാണങ്ങളില്‍ പറയുന്നു).
മഹാതപസ്വിയും ഉത്തമനുമായ ഗൗതമ മഹര്‍ഷിയുടെ ഭാര്യയായ അഹല്യ സന്തോഷപൂര്‍വ്വം ആശ്രമത്തില്‍ ജീവിച്ചുപോന്നു. ഒരിക്കല്‍ ഇന്ദ്രന് സുന്ദരിയായ അഹല്യയെ കാണാനിടയായി. അഹല്യയുടെ സൌന്ദര്യത്തില്‍ മോഹമുദിച്ച ഇന്ദ്രന് തന്റെ മായാജാലത്താല്‍ ഒരു രാത്രി ഗൗതമമഹര്‍ഷിയുടെ ആശ്രമം പ്രഭാതവലയംമാക്കി മാറ്റി. പ്രഭാതപൂജയ്ക്കായി ആശ്രമം വിട്ടിറങ്ങിയ ഗൗതമമഹര്‍ഷിയുടെ രൂപത്തില്‍ ഇന്ദ്രന് ആശ്രമത്തില്‍ കയറിപറ്റി. പ്രഭാതത്തില്‍ പുറത്തുപോയ ഭര്‍ത്താവ് തിരികെ വന്നതെന്തിനെന്ന ചോദ്യഭാവേന അഹല്യ ഗൗതമവേഷത്തില്‍ എത്തിയ ഇന്ദ്രനെ നോക്കി. തന്റെ മോഹവലയത്തില്‍ വീണുപോയ അഹല്യയെ ഇന്ദ്രന് രമിച്ചു എന്നു പറയുന്നതാകും ഉചിതം.
ഇതേ സമയം ഗംഗാ നദിയില്‍ പ്രഭാതസ്നാനത്തിനായി എത്തിയ ഗൗതമന് പ്രഭാതം ഒരു മായയാണെന്ന് തിരിച്ചറിയുകയും താന്‍ കബളിപ്പിക്കപെട്ടു എന്നറിഞ്ഞ ഗൗതമന് ആശ്രമത്തിലേക്ക് തിരികെ വന്നു.
ആശ്രമത്തില്‍ എത്തിയ ഗൗതമന് കള്ളവേഷംപൂണ്ട് തന്റെ ഭാര്യയെ രമിച്ച ഇന്ദ്രനെ ശപിച്ചു. "കാമാര്‍ത്തനും വഞ്ചകനും ആയ നീ ഷണ്ണ്ടനും ദേഹം നിറയെ ആയിരം ലിംഗങ്ങളും ഉള്ളവനായി നടക്കാന്‍ ഇടവരട്ടെ..."
താന്‍ ചെയ്തതിനു മാപ്പിരന്നും ശാപമോക്ഷവും ആരാഞ്ഞ ഇന്ദ്രനോട് ഗൗതമന് പറഞ്ഞു. "നര്‍ത്തകി തിലോത്തമയെ കാണുന്നമാത്രയില്‍ നിനക്ക് ശാപമോക്ഷം ലഭിക്കും" (ബ്രഹ്മാവിന്റെ പൌത്രനായ കശ്യപന് പ്രാധ എന്ന ഭാര്യയില്‍ ജനിച്ച പുത്രിയാണ് തിലോത്തമ.)
ഇതെല്ലാം കണ്ടു താന്‍ വഞ്ചിക്കപെട്ടു എന്നറിഞ്ഞ അഹല്യ. ഗൌതമാനോട് മാപ്പ് ചോദിച്ചു. മഹാതാപസിയായ ഗൗതമന് കോപത്താല്‍ അഹല്യെയും ശപിച്ചു.
"അറിഞ്ഞു കൊണ്ടല്ലെങ്കിലും , ഭര്‍ത്താവിനെ അറിയാത്ത നീ ശിലയായി തീരട്ടെ". അഹല്യയോടു അലിവ് തോന്നിയ ഗൗതമന് ശാപമോക്ഷവും അരുള്‍ ചെയ്തു. "ശ്രീരാമപാദം സ്പര്‍ശിക്കുന്ന മാത്രയില്‍ നിനക്ക് ശാപമുക്തി ലഭിക്കും."
ഗൗതമന് ആ ആശ്രമം ഉപേക്ഷിച്ച് തപസിനായി പുറപ്പെട്ടു.
കാലങ്ങളോളം മഴയും വെയിലും മഞ്ഞുമേറ്റു അഹല്യ ശിലയായി കിടന്നു.
അഹല്യ എന്നാല്‍ 'ഉഴുതാത്ത നിലം' അല്ലെങ്കില്‍ 'ഉപയോഗശൂന്യമായ നിലം' എന്നര്‍ത്ഥം.
ശ്രീരാമ-ലക്ഷ്മണ വിശ്വാമിത്രന്മാരുടെ മിഥിലയാത്ര കാടും കല്ലും മൂടികിടന്ന ഗൗതമാശ്രമത്തില്‍ എത്തി ചേര്‍ന്നു. ശ്രീരാമപാദ സ്പര്‍ശത്തിനായി വര്‍ഷങ്ങളോളം ശിലയായി കിടന്ന അഹല്യക്ക് ശ്രീരാമപാദസ്പര്ശത്താല് മോക്ഷം ലഭിച്ചു. ശാപമോക്ഷം നല്കിയ ശ്രീരാമന് അഹല്യയെ ഗൗതമമഹര്ഷിക്ക് തിരകെ നല്കി അനുഗ്രഹിച്ചു. —
No comments:
Post a Comment