Saturday, 4 March 2017

മാപ്പിള രാമായണം

മാപ്പിള രാമായണം
----------------------------------------------
ഒരു കലയെ ഒരു സംസ്കൃതി എങ്ങിനെ ഉള്‍കൊള്ളുകയും സ്വാംശീകരിക്കയും ചെയ്തു എന്നതിന് തെളിവാണ് മാപ്പിളരാമായണം.
ശീലങ്ക, ഭൂട്ടാന്‍, തായ്ലാന്റ്, നേപ്പാള്‍, മലേഷ്യ, ഫിലിപ്പന്‍സ്‌, ബര്‍മ്മ , ചൈന എന്നീ രാജ്യങ്ങളില്‍ രാമായണംപ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ പ്രചരിക്കുന്ന രാമായണ കഥയില്‍ നിന്നും തുലോം വ്യത്യസ്തമാണ് അവിടങ്ങളിലെ രാമായണ കഥ.
കര്‍ത്താവ് ആരെന്നോ രചനാകാലം ഏതെന്നോ വ്യകതമായി അറിയില്ലെങ്കിലും മാപ്പിള രാമായണം ഒരു മലബാർ കലാരൂപമായാണ് നിലവിൽ വന്നതും നിലനിൽക്കുന്നതും. മലബാർ മുസ്ലീങ്ങളുടെ ഇടയിൽ മാത്രം പ്രചാരത്തിലുള്ള പദാവലികൾ കൊണ്ടും ശൈലികൾ കൊണ്ടും മാപ്പിളരാമായണം ശ്രദ്ധയാകർഷിക്കുന്നു. വാമൊഴിയായി മാത്രം നിലനിന്നുവന്നിരുന്ന മാപ്പിള രാമായണം ലിഖിത രൂപത്തിൽ സമാഹരിക്കപ്പെട്ടത് ഈ അടുത്ത കാലത്തുമാത്രമാണ്. നിരവധി വേദികളിൽ മാപ്പിള രാമായണം ചൊല്ലി അവതരിപ്പിച്ചിട്ടുണ്ടായിരുന്ന, ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരാണ് പ്രസിദ്ധീകൃതമായ ഏകസമാഹാരത്തിന്റെ സമ്പാദകൻ.
ശ്രീരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമകഥാ സന്ദർഭങ്ങളാണ് മാപ്പിള രാമായണത്തിന്റെ ഇതിവൃത്തം. രാമൻ ഇതില്‍ ലാമനാണ്. ദശരഥൻ ബാപ്പയും ( പിതാവ് ). രാമൻ സീതയെ ( കുഞ്ഞുകുട്ടി തങ്കമോള് ) നിക്കാഹ് ( വിവാഹം ) ചെയ്ത് ബീടർ ( ഭാര്യ ) ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കുകേട്ടിട്ട് "ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയ"യതുമൊക്കെ പാട്ടിലുണ്ട്. കൂടാതെ ശൂർപ്പണഖയുടെ പ്രണയാഭ്യർഥനയും രാമന്റെ തിരസ്ക്കരണവും, രാവണൻ സീതയിൽ വശ്യനാവുന്നതും മൊഞ്ചും ഖൽബും ചേർത്ത് കവി അവതരിപ്പിക്കുന്നതാണ് മാപ്പിള രാമായണത്തിന്റെ ശൈലി.
മാപ്പിള രാമായണം
-------------------------------
ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമാ……
ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമാ…...
പണ്ട് താടിക്കാരനൌലി പാടി വന്നൊരു പാട്ട്
കണ്ടതല്ലേ നമ്മളീ ലാമായണം കഥപ്പാട്ട്
കർക്കിടകം കാത്തുകാത്ത് കുത്തിരിക്കും പാട്ട്
കാതുരണ്ടിലും കൈവിരലിട്ടോരി കൂട്ടും പാട്ട്
(ലാമ ലാമാ……)
മൂന്നു പെണ്ണിനെ ദശരഥൻ നിക്കാഹ് ചെയ്ത പാട്ട്
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മുത്തുള്ള ലാമൻ ചേലുകൂട്ടും പാട്ട്
(ലാമ ലാമാ……)
നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്
ഹാലിളകി താടിലാമൻ വഴി തടഞ്ഞ പാട്ട്
ഹാല് മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്
(ലാമ ലാമാ……)
രണ്ട് നാള് മുമ്പറിഞ്ഞ് നമ്മള് സ്വകാര്യം
കുണ്ടകാഞ്ഞ ലാമനോരോ പെണ്ണ് വെച്ച കാര്യം
ചത്ത പയ്യിന്റാല നോക്കി കുത്തിരുന്നിട്ടെന്താ?
കുത്തടങ്ങീട്ടൊത്ത പയ്യിനെ മാറ്റി വാങ്ങി പോറ്റ്
(ലാമ ലാമാ……)
ഇതിങ്ങനെ തുടരുന്നു………

No comments:

Post a Comment