🙏 കൂവലിൻ്റെ തന്ത്രം കേട്ട്
അത്ഭുതപ്പെട്ടിരുന്ന
മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ.🙏
ഒരിക്കൽ ഒരു മെഡിക്കൽ കോളേജിലെ പ്രൻസിപ്പാളിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ കോളേജിൻ്റെ വാർഷികദിനാഘോഷത്തിന് പ്രസംഗിക്കാൻ ഒരു സ്വാമിജിയേയും മറ്റു രണ്ടു മതങ്ങളുടെ ഉന്നതന്മാരായ ഓരോ വ്യക്തികളേയും വിളിച്ചിരുന്നു.," ഗീതയും മെഡിക്കൽ സയൻസും " എന്നവിഷയത്തെപ്പറ്റി പ്രസംഗിക്കാനാണ് സ്വാമിജിക്ക് അവസരം ഒരുക്കിയിരിക്കുന്നത് - ഏറ്റവും ഒടുവിലത്തെ പ്രാസംഗികനായി.ആദ്യത്തെ ആൾ പ്രസംഗിക്കാനെണീറ്റതോടെ കുട്ടികൾ, " ആ, ആ ",ആ, ആ, എന്നു പറഞ്ഞ് ഡ്സ്കിലടിച്ച് ശബ്ദമുണ്ടാക്കിത്തുടങ്ങി.ഒന്നു പറയാനാവാതെ അദ്ദേഹം അല്പ സമയത്തിനുള്ളിൽ പ്രസംഗം മതിയാക്കി ഇരുന്നു.രണ്ടാമത്തെ പ്രസംഗികനെണീറ്റപ്പോൾ മുതൽ കയ്യടിച്ചും,"പൂ,പൂ,"പൂ,പൂ"എന്നു പറഞ്ഞും കുട്ടികൾ ഒച്ചവെയ്പു തുടങ്ങി.ആൺ കുട്ടികളും പെൺകുട്ടികളും ഒരു പോലെ അടിച്ചു തിമിർക്കുകയാണ്.പ്രൻസിപ്പാളിന് നിസ്സഹായനായി എല്ലാം നോക്കിക്കൊണ്ടിരിക്കാനേ കഴിഞ്ഞുള്ളു.രണ്ടാമത്തെ പ്രാസംഗികനും തളർന്നിരുന്നതോടെ മൂന്നാമത്തെ പ്രാസംഗികനായ സ്വാമിജിയുടെ ഊഴമായി.അദ്ദേഹം വിചാരിച്ചു : ഇനി അക്ഷരമാലയിലെ ഏതക്ഷരമാണാവോ ഇവർ പ്രയോഗിക്കാൻ തയ്യാറാകുക.!
സ്വാമിജി എണീറ്റതോടെ ഒരു കൂട്ടകൂവലാണ് വന്നത്.ഗംഭീരമായ കൂവൽ.ആ കൂവൽ ആസ്വദിച്ചുക്കൊണ്ട്,ചിരിച്ചുക്കൊണ്ട്,അവരെ പ്രോഝാഹിപ്പിച്ചുകൊണ്ടുനിൽക്കുന്നതുപോലെ അദ്ദേഹം നിന്നു.
അല്പസമയം കഴിഞ്ഞ് അവർ കൂവൽ നിറുത്തിയതോടെ സ്വാമിജി ഒറ്റയ്ക്ക് ഒരു കൂവലു പാസ്സാക്കി.
അവരുടെ കൂവലിൻ്റെ മാറ്റൊലിയെന്നോണം സ്വാമിജിയുടെ കൂവൽ കേട്ടതോടെ കുട്ടികൾക്ക് സന്തോഷമായി.
അവർ തീരുമാനിച്ചു: " കൊള്ളാം, നല്ല ചങ്കുറപ്പുള്ള സ്വാമി തന്നെ."
മറ്റു രണ്ടു പ്രഭാഷകരും പ്രൻസിപ്പാളും വളരെ അസ്വസ്ഥരായി.അവർ ചിന്തിച്ചു: ," എവിടുന്നുകിട്ടി ഇങ്ങനെ ഒരു സ്വാമിയെ " അവർ അമർഷത്തോടെ സ്വാമിയെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
സ്വാമി തുടർന്നു: " ഞാൻ എന്തുകൊണ്ടു കൂവി? അതിന് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് 1959 ലെ ചിക്കഗോ സർവ്വകലാശാലയിലേക്കാണ്."
ഒരു പെൺകുട്ടി ചാടിയെണീറ്റു പറഞ്ഞു:"ഓ,സ്വാമി വിവേകാനന്ദൻ.,"
സ്വാമിജി വളരെ നർമ്മം ഉള്ള ആളായതിനാൽ അദ്ദേഹത്തിൻ്റെ മുഖത്തെ ഭാവമൊക്കെ ഒന്നു മാറ്റി രംഗമൊന്നു കൊഴുപ്പിക്കാൻ അല്പം ഗൗരവം വരുത്തി പറഞ്ഞു: "ldiot,you sit dowan.that is in 1893.this is in 1959waere swami vivekananda was not there."
സ്വാമിജി തുടർന്നു: ചിക്കാഗോ മൂന്നു തവണ ചരിത്രത്തിൽ തുടുത്തിട്ടുണ്ട്.
ഒന്ന് ഒരു മെയ് ഒന്നാം തീയതി.അന്നാണ് ലോകതൊഴിലാളികൾ ഒന്നിച്ച സംഭവം നടന്നത്.
സ്വാമി വിവേകാനന്ദൻ്റെ സിംഹഗർജ്ജനം കേട്ടും ചിക്കാഗോ ചുവന്നിരുന്നു.
മൂന്നാമത് 1959 ലെ ബയോളജിസ്റ്റുകളിൽ അഗ്രഗണ്യനായ സർ.ജൂലിയൻ ഹക്സലെയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനമാണ്.ആ സമ്മേളനത്തിൽ അദ്ദേഹം തന്നെ ഒരു പ്രബന്ധം അവതരിപ്പിച്ചുകൊണ്ടു ചോദിച്ചത്" ഇനി മനുഷ്യൻ പരിണമിക്കുമോ? " എന്നാണ്.
മനുഷ്യൻ്റെ പരിണാമത്തെകുറിച്ച് H.G. വെൽസു പറയുന്നത് മൂന്നു കാലുള്ള മനുഷ്യനുണ്ടാകുമെന്നും മറ്റുമാണ്.ബർണാഡ്ഷായും "Man and Superman'ൽ മനുഷ്യൻ്റെ വികാസപരിണാമങ്ങളെപ്പറ്റിയൊക്കെ സൂചിപ്പിക്കുന്നുണ്ട്.പക്ഷേ അതോന്നുമല്ല ഹക്സലെ അവിടെ സൂചിപ്പിച്ചത്.
' A Psychological Evolution"- "ഞാൻ," എന്നുള്ള ചിന്തപോയിട്ട് "നാം" എന്നുള്ള ചിന്ത വരുന്ന പരിണാമമാണ് സംഭവിക്കാൻ പോകുന്നതെന്നാണ് ഹക്സലെ ആ സമ്മേളനത്തിൽ പറഞ്ഞത്.
കുട്ടികളെ,നിങ്ങൾക്കുണ്ടായ ആ അവാന്ത പരിണാമം കൊണ്ടാണ് ഒരുത്തൻ കൂവിയപ്പോൾ മറ്റെല്ലാവരും ഒപ്പം കൂവിയത്.നിങ്ങളുടെ മാതാപിതാക്കളൊക്കെ പഠിക്കുന്നകാലത്താണെങ്കിൽ ഇങ്ങനെ ഒരുത്തൻ കൂവിയാൽ അവൻ ഒറ്റപ്പെടുമായിരുന്നു.കാരണം അവന് " പരിണാമം," സംഭവിച്ചിട്ടില്ലായിരുന്നു.അവൻ്റെ പേര് അദ്ധ്യാപകനോട് മറ്റു കുട്ടികൾ ചെന്നു പറഞ്ഞുകൊടുക്കുമായിരുന്നു.
"ഞാൻ കൂവിയത് ഇതുകൊണ്ടല്ല.ഞാൻ ഈ അവാന്തപരിണാമത്തിൽപ്പെട്ടല്ല കൂവിയത്.കാരണം ഞാനും നിങ്ങളും തമ്മിൽ തലമുറകളുടെ അന്തരം ഉണ്ട്.: സ്വാമിജി കൂട്ടിചേർത്തു.
സ്വാമിജി തുടർന്നു: "ഞാൻ ഗുരുകുലത്തിലൂടെ പരിണമിച്ചു വന്നവനാണ്.ഈ അനന്യതയിലേക്ക് എന്നെ പരിണമിപ്പിച്ചത് എൻ്റെ ഗുരുകുലമാണ്.ഞാനവിടെ എത്തിയപ്പോൾ ആദ്യം എന്നെ പശുവിനെ തീറ്റാനാണ് നിയോഗിച്ചത് - പശുവുമായിപ്പോലും ഒരു താദാത്മ്യം പ്രപിക്കാൻ.
അതു കഴിഞ്ഞ് ഭിക്ഷയെടുക്കാൻ വിട്ടു.അഭിമാനമുണ്ടാക്കാനല്ല വിട്ടത്.ഓരോ വീട്ടിലും ചെന്ന്, "ഭിക്ഷാം ദേഹി" ,ഭിക്ഷാം ദേഹി" എന്നു പറഞ്ഞ് ഭിക്ഷയാചിക്കൻ.ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയിൽ വാസുദേവ് പറയുന്നതുപോലെ,കുട്ടികളെ Now l can listen,l can fast and l can wait.
ഈ അപൂർവ്വമായ രാസപരിണാമം എനിയ്ക്കുണ്ടായതുകൊണ്ടാണ് നിങ്ങളോടൊപ്പം കൂവാൻ എനിക്കു കഴിഞ്ഞത്.ഒറ്റയ്ക്കു കൂവണമെങ്കിൽ അഭിമാനം പോകണം.
നിങ്ങളിലാരെങ്കിലും,ഇതുപറയുന്നതിനുമുമ്പ് ,ഒറ്റയ്ക്കുവിളിച്ച് ഈ സ്റ്റേജിൽ നിർത്തിയാൽ കൂവാൻ തയ്യാറാകില്ല.നിങ്ങൾക്കു നാണക്കേടുണ്ടാവും.നിങ്ങളെ തിരിച്ചറിയും.തിരിച്ചറിയാത്തതുകൊണ്ടാണ് നിങ്ങൾ കൂട്ടായി ഇരുന്നു കൂവിയത്.
എന്നെ തിരിച്ചറിയുന്നതിൽ എനിക്ക് ദുഃഖമില്ല.കാരണം ഞാനൊന്നുമല്ല എന്നു ഞാൻ തിരിച്ചറിയുന്നു.ഞാൻ എന്തെങ്കിലുമാണെന്നറിയിക്കാൻ ഞാനെന്താണെന്ന് ഞാനറിയുന്നില്ലെന്നറിയുന്നു.
തുടർന്ന് " ഗീതയുടെ മെഡിക്കൽ സയൻസ് " എന്ന വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞു തരണമെന്ന് കുട്ടികളുടെ കൂട്ടായ അഭ്യർത്ഥനയെ മാനിച്ച് ആ വിഷയവും അവതരിപ്പിച്ചിട്ടേ സ്വാമിജിക്ക് സ്റ്റേജിൽ നിന്ന് ഇറങ്ങാനായുള്ളു.🙏
No comments:
Post a Comment