പണ്ട് സിന്ധു മഹാനദിയുടെ തീരത്തിൽ കഞ്ജരം എന്നൊരു രാജ്യമുണ്ടായിരുന്നു.......
ആ രാജ്യത്തിലെ രാജാവിന്റെ കാര്യന്വേഷകനായിരുന്ന ബ്രാഹ്മണന് സുകുമാരൻ എന്ന പേരിൽ ഒരു പുത്രനുണ്ടായിരുന്നു......
അവൻ വളർന്ന് വന്നപ്പോൾ വീടിനും നാടിനും കൊള്ളാത്ത ഒരു ദുർമാർഗിയായി തീർന്നു........,
അയാൾ ഒരു ചണ്ഡാള യുവതിയെ വിവാഹം കഴിച്ച് എഴുപത് വർഷത്തോളം അവളുമൊത്ത് താമസിച്ചു....
ചണ്ഡാളസ്ത്രീയിൽ അയാൾക്ക് 5 പുത്രന്മാരും രണ്ട് പുത്രിമാരും ജനിച്ചു......
പുത്രിമാർ വളർന് വലുതായപ്പോൾ ആ രണ്ടു പേരെയും അയാൾ ഭാര്യമാരായി സ്വീകരിച്ചു.....!!!
ഒരിക്കൽ സുകമാരൻ തന്റെ ഭാര്യമാരെ പ്രീതിപ്പെടുത്തുന്നതിനായി ചില അപൂർവ പുഷ്പങ്ങൾ തേടിനടന്ന് നാഗേശ്വരം എന്ന ക്ഷേത്രത്തിന്റെ അടുത്തെത്തി......
അന്ന് അവിടെ ശിവരാത്രി മഹോൽസവം കൊണ്ടാടുകയായിരുന്നു.....
സുകുമാരൻ യാദൃശ്ചികമായിആ ആഘോഷത്തിൽ പങ്കുകൊണ്ടു......
പിന്നീട് ആ ക്ഷേത്രം വിട്ട് പോകുവാൻ അവന് മനസുണ്ടായില്ല.....
അവൻ ക്ഷേത്രപരിസരത്ത് തന്നെ കാലം കഴിച്ചുകൂട്ടി.....
ദിവസങ്ങളേറെ കടന്നു പോയെങ്കിലും സുകുമാരന്റെ മനസിൽ നിന്ന് ശിവരാത്രി ആഘോഷത്തിന്റെ ഓർമ്മ വിട്ടുമാറായിരുന്നില്ല.......
അങ്ങനെ കുറച്ച് കാലത്തിന് ശേഷം സുകമാരൻ മരിച്ചു.....
അവന്റെ ആത്മാവിനെ കൊണ്ട് പോകുന്നതിന് വേണ്ടി കാലദൂതൻമാരും ശിവദൂതൻമാരും എത്തി....
രണ്ട് കൂട്ടരും തമ്മിൽ ശണ്ഠയായി.....,
യുദ്ധമായി,
ഒടുവിൽ ശിവദൂതൻമാർ വിജയിച്ചു....
"സുകുമാരൻ യാദൃശ്ചികമായിട്ടെങ്കിലും ശിവരാത്രി മഹോൽസവത്തിൽ പങ്കെടുത്തതിനാലും
ആ ഓർമ്മ മനസ്സിലുണ്ടായിരുന്നതിനാലും ദുർമാർഗ്ഗിയായിരുന്നെങ്കിലും അവന്റെ ആത്മാവ് ശിവലോകം പ്രാപിച്ചു എന്ന് സാരം...."
###########################
No comments:
Post a Comment