ഗുരുവായൂരപ്പനെ ഭജിച്ച ഗജേന്ദ്രൻ ഗുരുവായൂർ കേശവന്റെ കഥ..
നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ നിന്നും നിലമ്പൂർ കോവിലകത്തിന് വീണു കിട്ടിയ സൗഭാഗ്യമാണ് കുട്ടി കേശവൻ. സർവ്വ ലക്ഷണങ്ങളും തികഞ്ഞ കുട്ടിക്കുറുമ്പൻ.. കോവിലകത്തെ സകല അംഗങ്ങളുടെയും കണ്ണിലുണ്ണിയായിരുന്നു. അങ്ങനെയിരിക്കെ മലബാർ കലാപം എന്ന മാപ്പിള ലഹള പൊട്ടി പുറപ്പെട്ടു. നിലമ്പൂർ കോവിലകം ആക്രമിച്ച കൊള്ളക്കാർ വിലപ്പെട്ടതെല്ലാം കവർന്നെടുത്ത കൂട്ടത്തിൽ കേശവനേയും തട്ടിയെടുത്തു..
കേശവനെ നഷ്ടപ്പെട്ടതിൽ എല്ലാവരും വളരെയധികം വിഷമിച്ചു.ഗുരുവായൂരപ്പന്റെ ഭക്തയായ വല്യ തമ്പുരാട്ടി ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു. യാതൊരു കുഴപ്പവും കൂടാതെ കേശവനെ തിരികെ കിട്ടിയാൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടതള്ളിക്കോളാം എന്ന് വഴിപാടും നേർന്നു. കോവിലകത്തെ ഭടന്മാർ കാടും നാടും മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആനക്കുട്ടിയെ കിട്ടിയില്ല
മാസങ്ങൾ കഴിഞ്ഞു. കൊള്ളക്കാർ കൊടും കാടിനകത്ത് ഒരു ഗുഹക്കുള്ളിൽ താമസിച്ചു വന്നിരുന്നു. ആന കുട്ടിയെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ടു. ഒരു ദിവസം ഒരു വഴി പോക്കൻ അവിടെ എത്തുകയും എല്ലാവർക്കും മദ്യം നൽകി മയക്കി ആനയെ അഴിച്ചു കൊണ്ടു പോരികയുമുണ്ടായി.. അത് സാക്ഷാൽ ഗുരുവായൂരപ്പൻ വേഷം മാറി ചെന്നതാണെന്ന് ജനങ്ങൾ വിശ്വസിച്ചു വരുന്നു.
കോവിലകത്ത് സന്തോഷം അലതല്ലി...
1922 ജനുവരി 17 ന് കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തി.മഹാ കുസൃതിയായിരുന്ന അവൻ കൊടിമരച്ചുവട്ടിൽ നമസ്കരിക്കാൻ പോലും കൂട്ടാക്കിയില്ല. ആരെയും അനുസരിക്കാതെ ഭ്രാന്തമായ പെരുമാറ്റ രീതികൾ. ഭ്രാന്തൻ കേശവൻ എന്ന പേരു വീഴുകയും ചെയ്തു. അവന്റെ ആ സ്വഭാവം മാറ്റാനായി 41 ദിവസം കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരുത്തി.. നേദിച്ച ചോറും പായസവും കൊടുത്ത് നരസിംഹ മന്ത്രം ജപിച്ച നെയ്യും കൊടുത്തു.. 3 വർഷത്തോളം അവനെ അമ്പലത്തിൽ കുളിച്ച് തൊഴുവിച്ചു.. അവന്റെ സ്വഭാവം അടിമുടി മാറി. അനുസരണയുള്ള നല്ല കുട്ടിയായി മാറി. അവനെ മകനെപ്പോലെ സ്നേഹിച്ച അച്ചുതൻ നായർ എന്ന പാപ്പാനും കൂട്ടിനെത്തി. ഉയരത്തിലും സ്വഭാവ സവിശേഷത്തിലും അവൻ ഒന്നാം നമ്പരായി.ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഏറ്റവും കൂടുതൽ വരുമാനവും പ്രസിദ്ധിയുണ്ടായത് കേശവൻ മൂലമാണ്. കേരളത്തിലെ പേരുകേട്ട എല്ലാ ഉത്സവങ്ങൾക്കും കേശവൻ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. 55 വർഷത്തെ ഗുരുവായൂർ ജീവിതത്തിനിടയിൽ അവൻ ഒരാൾക്കു പോലും ഒരപകടവും ഉണ്ടാക്കിയിട്ടില്ല.
തനിക്ക് അഹിതമായത് ആര് പ്രവർത്തിച്ചാലും അവൻ എതിർത്തു വന്നിരുന്നു. ആരുമായി പിണങ്ങിയാലും അത് എവിടെയാണെങ്കിലും അവൻ നേരെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരു പോക്കാണ്. കിഴക്കേ ഗോപുരം കടന്ന് കൊടിമരച്ചുവട്ടിൽ നിന്ന് ഭഗവാനെ ദർശിച്ച ശേഷമേ അവൻ ശാന്തനായിരുന്നുള്ളു.. ഒരിക്കൽ പിണങ്ങി തേക്കിൻകാട് മൈതാനത്ത് വലം വച്ച അവനെ വെടിവച്ചു വീഴിക്കാൻ വരെ ആലോചനയുണ്ടായി. ചേർപ്പുളശേരിക്കാരനായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്ന ആളുടെ രൂപത്തിൽ ഗുരുവായൂരപ്പൻ നേരിട്ടെത്തി അവനെ തളച്ചെന്നുള്ള ഒരു കഥയും ജനങ്ങൾ വിശ്വസിക്കുന്നു.
ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന സ്വർണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂർ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തിൽ വർഷങ്ങളോളം അവൻ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങൾക്കും സ്വർണ്ണക്കോലം കേശവന്റെ ഉയർന്ന ശിരസിൽ
തന്നെയായിരുന്നു . ഗുരുവായൂരപ്പൻ ഏറ്റവും കൂടുതൽ കയറിയെഴുന്നളളിയത് കേശവന്റെ പുറത്താണ്.
ആനയുടെ ലക്ഷണശാസ്ത്രം വച്ച് ക്ഷത്രിയ കുലജാതനായിരുന്നു കേശവൻ. ഭഗവാന്റെ ശീവേലിത്തിടമ്പുമായി വരുന്ന ആളെ അല്ലാതെ ആരെയും അവൻ മുൻ കാലുകളിൽ കൂടി തന്റെമുകളിൽ കയറ്റിയിട്ടില്ല. മറ്റാനകളോട് ദേഷ്യമോ പിണക്കമോ അവനുണ്ടായിരുന്നില്ല.
അവന്റെ കേമത്തവും സ്വഭാവ ഗുണവും കണക്കാലെടുത്ത് അവന് ഗജരാജ പട്ടം നൽകി ദേവസ്വം ആദരിച്ചു.
.കേശവന്റെ 60-ാം പിറന്നാൾ വളരെ കേമമായി ദേവസ്വം ആഘോഷിക്കുകയുണ്ടായി.
1976 ഡിസംബർ 2 ഗുരുവായൂർ ഏകാദശി നാളിനാണ് ഈ അഭിനവ ഗജേന്ദ്ര മോക്ഷം നടക്കുന്നത്.55 വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന സംഭവമാണ്. നവംബർ 30 ദശമി പിളക്കിന് ക്ഷേത്രവും പരിസരവും നെയ് വിളക്കിന്റെ ശോഭയിൽ വൈകുണ്ഠം പോലെ തിളങ്ങുന്നു.11 വരികളിലായി 12000 നെയ് വിളക്കുകൾ നാലമ്പലത്തിനു ചുറ്റും തെളിഞ്ഞു നിൽക്കവേ സർവ്വാഭരണ വിഭൂഷിതനായി ഗുരുവായൂരപ്പൻ ശ്രീലകത്ത് വിളങ്ങി നിൽക്കുന്നു. കേശവൻ സ്വർണ്ണക്കോലം പതിവിലുമുയരത്തിൽ തലയിൽ ഏറ്റിയിരിക്കുന്നു.. പെട്ടെന്ന് അവന് ഒരു വിറയലുണ്ടായി, വായിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി.. എല്ലാവരും പരിഭ്രമിച്ച് താഴെയിറങ്ങി.സ്വർണ്ണത്തിടമ്പ് മേൽശാന്തി പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ ശിരസിലേക്ക് നൽകി. കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ അവസാനമായി കണ്ടു തൊഴുത് കേശവൻ തെക്കേനടയിലുള്ള കോവിലകം പറമ്പിലേക്ക് നടന്നു.( ഇപ്പോഴത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ് ).ക്ഷേത്രത്തിനഭിമുഖമായി കേശവനെ തളച്ചു. ക്ഷേത്ര കൊടിമരം നോക്കി അവൻ ഒരേ നിൽപ്പു നിന്നു.
പിറ്റേ ദിവസം ദശമി വിളക്ക്.. കേശവൻ ഉപവാസത്തിൽ അതേ നിൽപ്പ് തുടർന്നു. ഒരു തുള്ളി വെള്ളം കുടിക്കുവാനുള്ള അച്ചുതൻ നായരുടെ അപേക്ഷ പോലും ചെവിക്കൊണ്ടില്ല. പ്രശസ്ത ആന ചികിത്സകർ വന്നു ചികിത്സകൾ നടത്തി നോക്കുന്നുണ്ട്. വൈകുന്നേരം ക്ഷേത്രം മണി കിണറ്റിൽ നിന്നും കൊണ്ടുവന്ന ജലം ഉപയോഗിച്ച് കൈകാലുകളും ശിരസും കഴുകി. ക്ഷേത്ര കൊടിമരം നോക്കി പലതവണ തുമ്പികൈ ഉയർത്തി പ്രണമിച്ചു.. അങ്ങിനെ ആരാത്രി കടന്നു പോയി. രാവിലെ 3 മണി.ഏകാദശി പുലരിയായി .ക്ഷേത്രം ഉച്ചഭാഷിണിയിൽ നിന്നും P. ലീലയുടെ മാന്ത്രിക നാദത്തിൽ മേൽപ്പത്തൂർ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചെഴുതിയ നാരായണീയത്തിലെ " അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം " എന്നാരംഭിക്കുന്ന കേശാദിപാദം ഉയർന്നു തുടങ്ങി. ശംഖനാദത്തിന്റെയും ഇടക്കയുടെയും മണിയടിശബ്ദത്തോടെയും അകമ്പടിയോടെ ഭൂലോക വൈകുണ്ഠ നട തുറന്നു. ആ സമയം ഗുരുവായൂർ കേശവൻ തന്റെ മുൻ കാലുകൾ നീട്ടി വച്ച് കൊമ്പുകൾ നിലത്ത് കുത്തി തുമ്പികൈ നീട്ടി വച്ച്
ഗുരുവായൂർ ക്ഷേത്ര കൊടിമരം നോക്കി തെക്കുവടക്കായി നമസ്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു.. അന്ന് ഏകാദശി പുലർന്നത് ഗുരുവായൂർ കേശവന്റെ മരണവാർത്തയോടെയാണ്.. ആബാലവൃദ്ധം ജനങ്ങൾ ആ പറമ്പിലേക്കൊഴുകിയെത്തി.. വൈകുന്നേരം 6 മണി വരെ പൊതുദർശനം നടത്തിയ ശേഷം വടക്കഞ്ചേരിക്കടുത്തുള്ള അകമലയിൽ ആ ശരീരം അഗ്നിയിലേക്കമർന്നു.. ഇന്ത്യയിൽ നിന്നു പ്രസിദ്ധികരിക്കുന്ന എല്ലാ പ്രധാന മാധ്യമങ്ങളിലും ആ മരണവാർത്ത അച്ചടിച്ചു വന്നു.
കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ അയ്മ്പൊന്നുകൊണ്ടു പൊതിഞ്ഞ് കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.. ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും ഒരു മാത്ര കേശവനെ ഓർക്കാതിരിക്കാനാവില്ല.. എല്ലാവർഷവും ദശമി ദിവസം കേശവൻ അനുസ്മരണം നടത്തപ്പെടുന്നു. അവൻ ചെരിഞ്ഞ സ്ഥലത്ത് കേശവന്റെ അതേ മുഴുപ്പിൽ ഉണ്ടാക്കിയ രൂപത്തിൽ ഇളമുറയിലെ ആനകൾ ആദരവ് അർപ്പിക്കുന്നു.
നിഷ്കാമ ഭക്തിയോടെ തന്നെ ഭജിച്ച ഒരു മിണ്ടാപ്രാണിക്ക് വരെ മോക്ഷം നൽകിയ ഭഗവാനേ....ഗുരുവായൂരപ്പാ !! രക്ഷമാം രക്ഷമാം...
Sunday, 19 November 2017
Friday, 13 October 2017
ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു
മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .
ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു.
വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി.
" ഇവിടെ എവിടേയോ കാണണം"
വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു.
"ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം".
വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോന്നി.
'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.
തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അയാളെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.
തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.
ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.
' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ..😇.?'
ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം.
മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല.
ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".
"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്.
സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .
നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...
യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....
എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു.
മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക .....
സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കരുത്.
കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ച സൃഷ്ടിയെ വണങ്ങുക... നല്ലതുമാത്രം വിചാരിക്കുക, നമുക്ക് കിട്ടിയതെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക...
സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത് ഫലങ്ങള്‍ കൊഴിച്ചുതരും.
പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..
സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.
നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക..
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം...
മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക
നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല, മറിച്ച് എളിമ, വിനയം, ക്ഷമ, ദയ, അറിവ് പരോപകാരം എന്നിവയാണ്.
നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.
ആരോഗ്യകരമായ ശരീരത്തില്‍ ചതി, വിദ്വേഷം, അസൂയ എന്നിവക്ക് സ്ഥാനമില്ല.
ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക
പ്രാര്‍ത്ഥന പതിവാക്കുക.
ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക, ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.
നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ് അലങ്കാരം, നല്ല പെരുമാറ്റമാണ് സമ്പത്ത്.
കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.
ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട് മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത് കരഞ്ഞ് സമയം കളയരുത്. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..
ഓരോ ദിവസവും പുതിയ തുടക്കമാവുക. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കരുത്, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് സമയം ക ണ്ടെത്തുക.
നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട് എന്ന് ഉള്‍ക്കൊള്ളുക. മനസ്സ് ശാന്തമാക്കുക.
കഴിഞ്ഞ കാലത്ത് നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട് അവയെ വിട്ടുകളയുക.
ഏറ്റവും നീചമായ ശത്രുവാണ് നിരാശ, അതിന് മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്.
പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്.
ഭക്ഷണം കുറക്കുക, ശരീരത്തിന് ആരോഗ്യമുണ്ടാകും.
പാപങ്ങള്‍ കുറക്കുക, മനസ്സിന് ആരോഗ്യമുണ്ടാകും.
ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന് ആരോഗ്യമുണ്ടാകും.
സംസാരം കുറക്കുക, ജീവിതത്തിന് ആരോഗ്യമുണ്ടാകും.
ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്...
മോശമായ നാവ് അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ് കൂടുതല്‍ പ്രയാസമുണ്ടാക്കുക.
സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്.
മനസ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.

Thursday, 3 August 2017
ഏതൊരു കാര്യവും തുടങ്ങാൻ നല്ല ദിവസം നോക്കുന്നവരാണ് ഭൂരിപക്ഷവും
ഏതൊരു കാര്യവും തുടങ്ങാൻ നല്ല ദിവസം നോക്കുന്നവരാണ് ഭൂരിപക്ഷവും. ആത്മവിശ്വാസം വർധിപ്പിക്കാൻ ആ വഴി നന്നെങ്കിൽ കാര്യം നല്ലത് തന്നെ. പക്ഷെ മടി മൂലമാകും ചിലതൊന്നും തുടങ്ങാൻ ഒരിക്കലും കഴിയാതെ വരാം. "ആലസ്യം ഹി മനുഷ്യാണാം ശരീരസ്‌തോ മാഹരിപു:"
നമ്മുടെ വൻ ശത്രു നമ്മിൽ തന്നെയുണ്ട്. അത് മടിയാണ് താനും. പലരും പറയും ചെറിയ സ്റ്റാർട്ടിങ് ട്രൗബിലുണ്ടെന്നേയുള്ളു. തുടങ്ങി കഴിഞ്ഞാൽ കുതിച്ചു മുന്നേറും, തീർച്ച. സ്വയം സമാധാനിക്കാനുള്ള മാനസിക അടവാണിത് ഇത്തരക്കാർക് ഒരു സുത്രം.
' തുടങ്ങാൻ നല്ല ദിനമേത് ?ഇന്ന്. നല്ല നേരം ഏത് ?ഇപ്പോൾ. '
ഒരു കാര്യവും നാളത്തേക്ക് മാറ്റി വൈക്കത്തയാൾ ഏറെ കാര്യങ്ങൾ ചെയ്തു തീർക്കും. ക്ലേശകരമായ കാര്യങ്ങൾ തുടങ്ങാൻ നമുക്കെല്ലാം വൈമുഖ്യമാണ്. എളുപ്പമുള്ളതും സുഖമുള്ളതുമായ കാര്യങ്ങളാണെങ്കിൽ ഒരു താമസവും ഇല്ലാതെ തുടങ്ങുകയും ചെയ്യും. ശാശ്വതമായ ഗുണം ചെയ്യുന്നത് മിക്കപ്പോഴും ആദ്യം ബുദ്ധിമുട്ടിക്കുന്ന കാര്യമായിരിക്കും. അതിനു
:ചെയ്തു തീർക്കാനുള്ള കൃത്യങ്ങൾ ക്ലേശത്തിന്റെ ക്രമത്തിൽ അടുക്കി, ഏറ്റവും ക്ലേശകരമായവ ആദ്യമാദ്യം ചെയ്യണം. :
മാർക്ക് ട്വയിൻ വാക്കുകൾ കേൾക്കുക :
The secret of getting ahead is getting started. The secret of getting started is breaking your complex, overwheling tasks into small manageable tasks, and then starting on the first one . ഭാരിച്ച കൃത്യങ്ങൾ കഷണങ്ങളായി നുറുക്കി, ആദ്യ കഷണത്തിൽ തുടങ്ങുക എന്ന് സാരം.

ചെറിയൊരു കഥയാണ് വായിക്കാതെ പോകരുത്!
ചെറിയൊരു കഥയാണ് വായിക്കാതെ പോകരുത്!
ശക്തമായ കുടുംബ ബന്ധത്തിന്റെ, അതിന്റെ ആവശ്യകതയിലേക്കാണ് ഞാൻ ഈ കഥയിലൂടെ വിരൽ ചൂണ്ടുന്നത്
കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു പാലക്കാടൻ ഗ്രാമം. അവിടെ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷറ് കൂടി ആ കുട്ടിയുടെ അമ്മ മരണപ്പെട്ടു.
അച്ഛൻ ആനന്ദൻ ആ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങി..
കാശ് കൊടുത്തയാള്‍ പെണ്‍കുഞ്ഞിന് മുലപ്പാല് വാങ്ങിക്കൊടുത്തു..
രണ്ട് വയസ് വരെ പല പല സ്ത്രീകളാ കുട്ടിയെ പണത്തിന്റെ ആവശ്യത്തിൽ മുലയൂട്ടി.
ആനന്ദൻ അരുന്ധതിയെന്നാ മകളെ വിളിച്ചു. ഛര്‍ദിക്കുന്നത് അച്ഛന്റെ ദ്ദേഹത്തിലേക്കും ഷര്‍ട്ടിലേക്കും മുണ്ടിലുമൊക്കെയായിരുന്നു..
പലപ്പോഴും കടയിലേക്ക് പോവാന്‍ ഡ്രസ്സ് മാറ്റി വരവേ അച്ഛന്റെ മേലാ കുട്ടി മൂത്രമൊഴിച്ചു.. ..ചിലപ്പോ മറ്റേതും സാധിപ്പിച്ചു..
ആ അച്ഛൻ മോളെ ചേര്‍ത്ത് പിടിച്ചു... താരാട്ടു പാടി..
പലരും മോളെ നോക്കാനൊരു പെണ്ണ് കെട്ടാന്‍ പറഞ്ഞു..
അയാൾ കൂട്ടാക്കിയില്ല..
എന്‍റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ എന്നയാൾ പറഞ്ഞു..
ജോലിക്ക് പോകുമ്പോൾ വീട്ടിലുള്ളവർ മോളെ നോക്കി..അച്ഛന്റെ പാട്ടുകേട്ട് അച്ഛന്റെ കെെച്ചൂടിനുള്ളില്‍ ഒരു പുതപ്പിനുള്ളില്‍ തണുത്ത മഴകളില്‍ പിഞ്ചു അരുന്ധതിയുറങ്ങി..
കാലം നീങ്ങി..
അരുന്ധതി വലുതായി..
ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്നേഹം കൊണ്ട് മറ്റൊരു പെണ്ണ് കെട്ടാത്ത അച്ഛനെ മോള്‍ക്ക് വല്ലാതെ മതിപ്പായി..
അച്ഛനുവേണ്ടി മോളും മോള്‍ക്ക് വേണ്ടി അച്ഛനും ജീവിച്ചു..
അരുന്ധതിക്ക് പതിനെട്ടു വയസ് തികഞ്ഞു.
.
മൊഞ്ചത്തിപ്പെണ്‍കുട്ടിയായി..
ആനന്ദൻ നല്ലൊരു പയ്യനെ കണ്ടുപിടിച്ച് അവളുടെ വിവാഹം നടത്തി കൊടുത്തു..
ആദ്യ രാത്രിയില്‍ ഭര്‍ത്താവ് അരുന്ധതിയോട് ചോദിച്ചു..
''
നിനക്കീ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണ്....സത്യം മാത്രം പറയണം.. എന്നെയൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് പറയുകയും വേണ്ടാ..''
അരുന്ധതി ചിരിച്ചു..
ഒരുപക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം.. പക്ഷേ ഇപ്പോ എന്‍റെ അമ്മയാണ്..''
അരുന്ധതിയുടെ മറുപടി കേട്ടയാളമ്പരന്നു..
ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ അച്ഛൻസ്നേഹം അയാളും കേട്ടതാണ്.. ആ അച്ഛന്റെ പേരാണ് അയാള് പ്രതീക്ഷിച്ചതും..
''അല്ല അതിന് നിന്‍റെ അമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..''
''അതെ അതാണ് ചേട്ടാ കാരണവും..
ഒരിക്കലിതേ ചോദ്യം എന്‍റെ പ്രിയപ്പെട്ട അച്ഛനും എന്നോട് ചോദിച്ചു..
ഞാനെന്റെ അച്ഛനാണെന്ന് പറഞ്ഞു..
എന്നാൽ അച്ഛൻ എന്നെ തിരുത്തി..
അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്നേഹിക്കേണ്ടത് നിന്റെ അമ്മയെ ആണ്...
കാരണം ഹൃദയവാൽവ് വീക്കായിരുന്ന നിന്‍റെ അമ്മ ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ടർ പറഞ്ഞു..
പ്രസവം റിസ്ക്കാണെന്ന്..
മാസങ്ങൾ പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു.. ചിലപ്പോ കുട്ടിയുടെ ജനനത്തോടെ അമ്മ ഇല്ലാതായേക്കാം..
ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു.. ഈ പ്രസവമുപേക്ഷിക്കാന്‍..
എന്‍റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാനെനിക്കാവൂല്ലാന്ന് പറഞ്ഞു..
അങ്ങനെ ചെറുപ്പത്തിൽ തന്നെ കരയോഗത്തിന്റെ ശരണാലയത്തിൽ പഠിച്ച് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് വന്ന നിന്റെ സ്നേഹനിധിയായ അമ്മ സ്വന്തം ജീവന്‍ നല്കി പ്രസവിച്ചവളാ മോളേ നിന്നെ..
ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ ഒരുമ്മ വെക്കാനോ കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച അമ്മ കഴിഞ്ഞേ മനസിലുണ്ടാവാവൂ ഞാനൊക്കെ..
അച്ഛൻ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ അരുന്ധതി നിന്നു.
ചെറുപ്പക്കാരന്‍റെ കണ്ണും നിറഞ്ഞു..
വല്ലാത്ത സ്നേഹമാണ്...
ഭാര്യയോടും മോളോടുമുള്ള സ്നേഹത്തിന്‍റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒരു വിവാഹം ചെയ്യാത്ത പിതാവിന്‍റെ കഥ...
എന്നിട്ടും മോളോട് അമ്മയുടെ സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന അച്ഛന്റെ കഥ... അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച അമ്മയുടെ കഥ...
ഇതല്ലേ നാം മക്കൾക്ക് പകർന്നു നൽകേണ്ടത്

തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും
തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും:
ജ്യോതിഷ കുതുകികള്‍ക്ക് എന്നും ജിജ്ഞാസയുണര്‍ത്തുന്ന ചരിത്രമാണ് തലക്കുളത്തൂര്‍ ഭട്ടതിരിയും, പാഴൂര്‍ പടിപ്പുരയും. അവിടെ തെളിയാത്ത പ്രശ്നങ്ങള്‍ ഇല്ലെന്നു പറയപ്പെടുന്നു.
പാഴൂര്‍ പടിപ്പുരയുടെ കഥ
തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസിദ്ധ ജ്യോതിശാസ്ത്ര നിപുണനും മഹാ പണ്ഡിതനുമായിരുന്നു തലക്കുളത്തൂര്‍ ഭട്ടതിരി. ബാല്യകാലത്തു തന്നെ അദ്ദേഹത്തിന് പ്രശ്നം വച്ചു ഫലം പറയാന്‍ നൈപുണ്യമുണ്ടായിരുന്നു. അദ്ദേഹം വരാഹമിഹിരന്‍റെ വരാഹഹോരയ്ക്ക് (ബ്രഹത് ജാതകം) ദശാദ്ധ്യായി എന്ന പേരില്‍ ഒരു വ്യാഖ്യാനം എഴുതുകയുണ്ടായി.
ഒരിക്കല്‍, ദാരിദ്ര്യ ദു:ഖത്താല്‍ വലഞ്ഞ ഒരു ബ്രാഹ്മണന് ധനവാനാകാന്‍ വഴിപറഞ്ഞു കൊടുത്തത് സംബന്ധമായി വിഷ്ണു ദൂതന്മാര്‍ ഭട്ടതിരിക്ക് അധ:പ്പതനം ഉണ്ടാകട്ടെ എന്ന് ശപിച്ചു. എന്നാല്‍ തന്‍റെ ജാതക വിശകലനം ചെയ്ത അദ്ദേഹത്തിന് ഇങ്ങനെ സംഭവിക്കും എന്ന് മുന്‍കൂട്ടി അറിയാമായിരുന്നു.
അധ:പ്പതനം ഉണ്ടാകേണ്ട ദിവസം ഭട്ടതിരി ഗണിച്ചറിഞ്ഞു, മുന്‍കരുതല്‍ എടുക്കാന്‍ തീരുമാനിച്ചു. ആ ദിവസം അദ്ദേഹം സ്വദേശം വിട്ട് പാഴൂര്‍ വന്നു താമസിച്ചു. പാഴൂര്‍ പുഴയില്‍ സുഹൃത്തുക്കളുമായി വഞ്ചി തുഴയാന്‍ പോയി. അത്താഴം കഴിഞ്ഞ് രാത്രിയിലും നിലാവെളിച്ചത്തില്‍ അവര്‍ വഞ്ചി തുഴച്ചിലില്‍ മുഴുകി.
പാതിരാത്രി കഴിഞ്ഞപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് മാറി. ആകാശം കാര്‍മേഘം മൂടി. ശക്തമായ കാറ്റും, ഇടിയും മിന്നലുമുണ്ടായി. താമസിയാതെ പെരുമഴ തുടങ്ങി. കനത്ത അന്ധകാരത്തില്‍ വഞ്ചി കരയ്ക്കടുപ്പിച്ച് സുഹൃത്തുക്കള്‍ താന്താങ്ങളുടെ ഗൃഹങ്ങളിലേക്ക് മടങ്ങി; ഭട്ടതിരി ഒറ്റയ്ക്കായി.
പെട്ടെന്ന് ഉണ്ടായ മിന്നല്‍ പ്രകാശത്തില്‍ കുറച്ചകലെ ഒരു ഗൃഹം കാണപ്പെട്ടു. അതിന്‍റെ തിണ്ണയില്‍ പോയിരുന്നു നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞുടുത്തു. അവിടെ കിടന്ന കട്ടിലില്‍ കയറിക്കിടന്നു. ക്ഷീണം നിമിത്തം, അപ്പോള്‍ത്തന്നെ ഉറക്കവുമായി.
അതൊരു ഗണകന്‍റെ (കണിയാന്‍) ഗൃഹമായിരുന്നു. മദ്യപാനിയായ ഗൃഹനാഥന്‍ ഭാര്യയുമായി വഴക്കിട്ടശേഷം പുറത്തു പോയതാണ്. ആ കട്ടില്‍ അയാളുടേതാ യിരുന്നു. കുറേനേരം കഴിഞ്ഞു മഴ ശമിച്ചപ്പോള്‍ വീട്ടുകാരി മൂത്രശങ്ക തീര്‍ക്കാന്‍ വാതില്‍ തുറന്നു പുറത്തുവന്നു. കട്ടിലില്‍ കിടക്കുന്നത് മടങ്ങി വന്ന ഭര്‍ത്താവാണെന്ന് കരുതി അവര്‍ ഭട്ടതിരിയോടൊപ്പം ശയിച്ചു. അങ്ങനെ അവര്‍ തത്കാലത്തേക്ക് ഭട്ടതിരിയുടെ ഭാര്യയായിത്തീര്‍ന്നു. നേരം പുലര്‍ച്ചയായപ്പോള്‍ താന്‍ ഒരു കണിയാട്ടിയുമായി ശയിച്ചു ജാതി ഭ്രഷ്ട് സംഭവിച്ചതായി ഭട്ടതിരിക്ക് മനസ്സിലായി. അദ്ദേഹത്തിന് ദു:ഖമുണ്ടായില്ല. വിധി മാറ്റാനാവില്ല എന്ന് ബോദ്ധ്യമായ ഭട്ടതിരി വീണ്ടും കാണാമെന്ന് ആ സ്ത്രീക്ക് വാക്കു കൊടുത്ത്, ദേശാടനത്തിനു പുറപ്പെട്ടു.
ഭട്ടതിരിയില്‍ നിന്നും ഗര്‍ഭം ധരിച്ച സ്ത്രീ യഥാ സമയം ഒരു പുത്രന് ജന്മം നല്‍കി. സമര്‍ഥനായ ആ ബാലന്‍ നന്നായി വിദ്യ അഭ്യസിച്ച് ക്രമേണ നല്ല ഒരു ജോത്സ്യനായിത്തീര്‍ന്നു. പില്‍ക്കാലത്ത് അദ്ദേഹം അച്ഛനായ ഭട്ടതിരിയെ കണ്ടുമുട്ടുകയും, അദ്ദേഹം പാഴൂര്‍ വന്നു ജീവന്‍ വെടിയുകയുമുണ്ടായി. അവിടെ പടിപ്പുരയിലെ മണ്ഡപത്തില്‍ തന്‍റെ ഭൌതിക ശരീരം മറവു ചെയ്യാനും അവിടെ യിരുന്നു പ്രശ്നം നോക്കാനും അദ്ദേഹം മകനോട് പറഞ്ഞിരുന്നു.
പാഴൂര്‍ പടിപ്പുരയിലെ മണ്ഡപത്തിലാണ് തലക്കുളത്തൂര്‍ ഭട്ടതിരിയുടെ സമാധി. അവിടത്തെ ജ്യോത്സ്യന്മാര്‍ അദ്ദേഹത്തിന്‍റെ തലമുറയില്‍ പെട്ടവരും. പ്രശ്ചകര്‍ ആദ്യം വെറ്റിലപാക്ക് ചേര്‍ത്ത് തലക്കുളത്തൂര്‍ ഭട്ടതിരിക്ക് ദക്ഷിണ വെയ്ക്കുന്നു. മണ്ഡപത്തിലാണ് ജാതക, പ്രശ്ന ചിന്ത നടത്തുന്നത്. ഫല പ്രവചനത്തില്‍ വെറ്റിലയുടെ എണ്ണവും പരിഗണിക്കുന്നു.
ഒരിക്കല്‍ രണ്ടുപേർ ബ്രാഹ്മണരുടെ വേഷത്തിൽ പ്രശ്നം നോക്കാനായി പാഴൂര്‍ പടിപ്പുരയിലെത്തി. കവിടി പ്രശ്നം ചെയ്തപ്പോള്‍ അവര്‍ പരസ്പരം സ്ഥാനം മാറിയിരുന്നു. നോക്കിയതു തെറ്റാണ്, വീണ്ടും പ്രശ്നം നോക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ ബുധനും ശുക്രനും രാശി മാറിയതായി കാണപ്പെട്ടു. ഓരോ തവണ നോക്കുമ്പോഴും അവര്‍ സ്ഥാനം മാറിയിരിക്കും. ജ്യോത്സ്യന് ബ്രാഹ്മണ വേഷത്തില്‍ വന്നിരിക്കുന്നത് ബുധനും, ശുക്രനുമാണ് എന്ന് മനസ്സിലായി. അദ്ദേഹം അവരോടു തനിക്ക് ഗൃഹത്തിനുള്ളില്‍ പോയി ഒരു ഗ്രന്ഥം നോക്കാനുണ്ട്, മടങ്ങി വരുന്നതു വരെ അവര്‍ ആ പടിപ്പുരയില്‍ കാത്തു നില്‍ക്കണം എന്ന് ആവശ്യപ്പെട്ടു. അവരെക്കൊണ്ട് അങ്ങനെ സത്യം ചെയ്യിച്ച ശേഷം അദ്ദേഹം ഗൃഹത്തിനുള്ളില്‍ കടന്ന് ആത്മഹത്യ ചെയ്തു. അങ്ങനെ ബുധ ശുക്രന്മാര്‍ അവിടെ സ്ഥിരമായി നില്‍ക്കേണ്ടി വന്നു.
ഇന്നും ബുധശുക്രന്മാരുടെ സാന്നിദ്ധ്യം പാഴൂര്‍ പടിപ്പുരയില്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ അവരെ സങ്കല്‍പ്പിച്ചു ശിലകള്‍ സ്ഥാപിച്ച്, വിളക്ക് വെച്ചിരിക്കുന്നത് കാണാം.
ഇതാണ് പാഴൂര്‍ പടിപ്പുര മഹാത്മ്യം.

ശ്രീസൂക്തം
🌞ശ്രീസൂക്തം
ശ്രീസൂക്തം ജപിച്ച് താമരപ്പൂവ് കൊണ്ടു ദേവിയെ പൂജിക്കുക എന്നത് ഏതു വീടുകളിലും നടത്താവുന്ന ഒരു ലളിത കര്‍മ്മമാണ്. വെള്ളിയാഴ്ച്ച, പൌര്ണമി തുടങ്ങിയ ദിവസങ്ങളില്‍ ഈ കര്‍മ്മത്തിനു കൂടുതല്‍ വിശിഷ്യമുണ്ട്. കൂടാതെ നന്ത്യാര്‍വട്ടപ്പൂവ്, കൂവളത്തില, കൂവല ഫലം തുടങ്ങിയവ കൊണ്ടും നിരവധി കര്‍മ്മങ്ങള്‍ ഉണ്ട് ഇവ ഗ്രന്ഥങ്ങളില്‍ വിശദ മാക്കുന്നുണ്ട്.
ധനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയായ ലക്ഷ്മിദേവിയെക്കുറിച്ചുള്ള മന്ത്രമാണ് ശ്രീസൂക്തം. ഈതൊരു ഋഗ്വേദ മന്ത്രമാണ്. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. മലയാളത്തില്‍ ചീവൊതി എന്നും ശീവോതി എന്നും പറയാറുള്ളതും ഈ ദേവിയെക്കുറിച്ചാണ്. മഹാവിഷ്ണുവിന്റെ ഭാര്യയാണ് ലക്ഷ്മി എന്നാണ് പുരാണങ്ങളില്‍ പറയുന്നത്.
ശ്രീസൂക്തം
ഹിരണ്യവര്ണ്ണാം ഹരിണീം സുവര്‍ണ്ണരാജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിം
യസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .
ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീം
ശ്രിയം ദേവിമുപവ്യയേ ശ്രീര്മാ ദേവിര്‍ജുഷതാം
കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആര്ദ്രാം ജ്വലന്തീം ത്രുപ്താം തര്പയന്തിം
പദമേ സ്ഥിതാം പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.
ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം ലോകേ ദേവജുഷ്ട മുധാരം
താം പദ്മിനീമീം ശരണമഹം പ്രപധ്യേ അലക്ഷ്മീര്മേ നശ്യ താം ത്വം വൃണേ
ആദിത്യവര്ണേ തമസോ ധിജാതോ വനസ്പതിസ് തവ വൃക്ഷോത ബില്വ :,
തസ്യ ഫലാനി തപസാ നുധന്തു മയാന്തരായാശ്ച ബാഹ്യ അലക്ഷ്മി.
ഉപൈതു മാം ദേവ സഖ കീര്ത്തിശ്ച മണിനാ സഹ ,
പ്രാധുര്‍ ഭൂതോസ്മി രാഷ്ട്രെസ്മിന്‍ കീര്തിം വൃദ്ധിം ദധത് മേ
ക്ഷുത് പിപാസമലാം ജ്യെഷ്ടാം അലക്ഷ്മിം നാശയാമ്യഹം ,
അഭൂതിംമസമൃധീം ച സര്‍വ്വാന്‍ നിര്നുദ മേ ഗ്രഹാദ്
ഗന്ധദ്വാരാം ദുരാംദര്ഷാം നിത്യപുഷ്ടാം കരീഷിണീം ,
ഈശ്വരീ സര്‍വ ഭൂതാനം താം ഇഹോപഹ്വയെ ശ്രിയം
മാനസ കമമാകൂതീം വചസ്സത്യ മസീമഹി ,
പശൂനാം രൂപമാന്നസ്യ മയി ശ്രീ ശ്രയതാം യശഹ
കര്ധമേന പ്രജാ ഭൂതാ മയി സംഭവ കര്ധമ ,
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപ സൃജന്തു സ്നിഗ്ദ്ധനി ചിക്ലിത വാസമേ ഗൃഹേ ,
നിച ദേവീം മാതരം സ്രിയം വാസയ മേ കുലേ
ആര്ദ്രാം പുഷ്കരിണീം പുഷ്ടീം സുവര്ണ്ണാം ഹേമമാലിനീം ,
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജതവേദോമ ആവഹ
ആര്ധ്രാം യകരിണീം യഷ്ടിം പിന്ഗളാം പദ്മമാലിനീം ,
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജതവേദോ മ അവാഹ
താമ ആവഹ ജതവേദോ ലക്ഷ്മി മനപഗാമിനീം ,
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോസ്വാന്‍ വിന്ധേയം പുരുഷാനഹം
മഹാ ദേവ്യൈ ച വിദ്മഹേ , വിഷ്ണു പത്നീച ധീമഹി ,
തന്നോ ലക്ഷ്മി പ്രചോദയാത് 🔱

ശിശുവിൻറെ നാവിൽ എന്തിനാണ് ' ഓം ' എന്നെഴുതുന്നത് ? ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ? ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിശുവിൻറെ നാവിൽ എന്തിനാണ്
' ഓം ' എന്നെഴുതുന്നത് ? ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ? ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതുന്ന ചടങ്ങിനെ പഴമക്കാർ ജാതകർമ്മ സംസ്ക്കാരം എന്ന് പറയുന്നു. തണുപ്പേല്ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ , ശുദ്ധമായതും തണുപ്പു മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കണം. തുടർന്ന് ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏൽപ്പിക്കണം. നിലവിളക്കിനഭിമുഖമായി ഇരുന്നു, നെയ്യും തേനും തുല്യം കൂട്ടിച്ചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച മിശ്രിതം കൊണ്ട് പിതാവ് ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതണം. ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുളളവനും മധുരമായി സംഭാക്ഷണം ചെയ്യുന്നവനും ദീർഘായുസ്സുളളവനുമായിരിക്കണമെന്ന് പിതാവ് ആശിർവദിക്കേണ്ടതാണ്. അതിനുശേഷം മാതാവിൻറെ ശരീരത്തിലും ശിശുവിൻറെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം. സ്വർണ്ണത്തെ സത്യത്തിൻറെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുര സംഭാഷണത്തിൻറെയും പ്രതീകമെന്നാണ് വിശ്വാസം. ഇവ മൂന്നും ശിശുവിന് ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.
ബാല്യദശയിൽ തന്നെ കുട്ടികൾക്ക് ബ്രഹ്മി നൽകാറുണ്ട്. ബുദ്ധി വർദ്ധിക്കുമെന്ന ഫലമുളളതു കൊണ്ടാകാണം ആധുനികരും അനുസരിക്കുന്നത്. ബ്രഹ്മി അരച്ച് പാലിൽ കൊടുക്കുന്നതാണ് പതിവ്. ബ്രഹ്മിക്കുളളിൽ അടങ്ങിയിരിക്കുന്ന ജീവകത്തിന് തലച്ചോറിലെ നാഡികളെ ഉണർത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കുഞ്ഞിന് പേരിടൽ ചടങ്ങ് നാമകരണ സംസ്ക്കാരം എന്ന പേരിൽ പൂർവ്വികർ നടത്തിയിരുന്നു. കുഞ്ഞു ജനിച്ചു പതിനൊന്നാം ദിവസമോ പതിമൂന്നാം ദിവസമോ അല്ലെങ്കിൽ ഇരുപത്തിയെട്ടാം ദിവസമോ ഈ ചടങ്ങ് നടത്തുന്നു. മാതാവ് കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് പിതാവിരിക്കുന്നതിന് പിന്നിലൂടെ ചെന്ന്, ശിശുവിനെ പിതാവിൻറെ കൈകളിൽ ഏൽപ്പിച്ചശേഷം അദ്ദേഹത്തിൻറെ ഇടതുഭാഗത്തായി ഇരിക്കണം. കുട്ടിയെ കൈകളിൽ വാങ്ങിയശേഷം പിതാവ് പ്രാർത്ഥനയോടെ കുഞ്ഞിന് നാമകരണം ചെയ്യണം.കുട്ടി ആണാണെങ്കിൽ തേജസ്സാർന്ന പേരുകൾ നല്കണം എന്ന് പറയുന്നു. പെൺകുട്ടികൾക്ക് എളുപ്പത്തിൽ ഉച്ചരിക്കാവുന്നതും സ്പഷ്ടമായ അർത്ഥമുള്ളതുമായ പേരുകൾ ആണ് നൽകേണ്ടത് എന്നും പറയുന്നു. കേൾക്കുമ്പോൾ സന്തോഷം നല്കുന്നതും ദീർഘസ്വരത്തിൽ അവസാനിക്കുന്നതുമാകണം. കൂടുതൽ അക്ഷരങ്ങൾ ഇല്ലാത്തവയുമാകണം. പേരിടൽ ചടങ്ങിനോടനുബന്ധിച്ച് സാധുക്കൾക്ക് ദാനം ചെയ്യണമെന്നും ആചാര്യന്മാർ പറയുന്നു. ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുമെന്ന് സംഖ്യാശാസ്ത്രവും ആധുനിക മനശാസ്ത്രവും സമ്മതിക്കുന്നു

Subscribe to:
Posts (Atom)