Thursday, 3 August 2017

ഏതൊരു കാര്യവും തുടങ്ങാൻ നല്ല ദിവസം നോക്കുന്നവരാണ് ഭൂരിപക്ഷവും

ഏതൊരു കാര്യവും തുടങ്ങാൻ നല്ല ദിവസം നോക്കുന്നവരാണ് ഭൂരിപക്ഷവും. ആത്മവിശ്വാസം വർധിപ്പിക്കാൻ ആ വഴി നന്നെങ്കിൽ കാര്യം നല്ലത് തന്നെ. പക്ഷെ മടി മൂലമാകും ചിലതൊന്നും തുടങ്ങാൻ ഒരിക്കലും കഴിയാതെ വരാം.  "ആലസ്യം ഹി മനുഷ്യാണാം ശരീരസ്‌തോ മാഹരിപു:"

നമ്മുടെ വൻ ശത്രു നമ്മിൽ തന്നെയുണ്ട്. അത് മടിയാണ് താനും. പലരും പറയും ചെറിയ സ്റ്റാർട്ടിങ് ട്രൗബിലുണ്ടെന്നേയുള്ളു. തുടങ്ങി കഴിഞ്ഞാൽ കുതിച്ചു മുന്നേറും, തീർച്ച. സ്വയം സമാധാനിക്കാനുള്ള മാനസിക അടവാണിത് ഇത്തരക്കാർക് ഒരു സുത്രം.
' തുടങ്ങാൻ നല്ല ദിനമേത് ?ഇന്ന്. നല്ല നേരം ഏത് ?ഇപ്പോൾ. '
ഒരു കാര്യവും നാളത്തേക്ക് മാറ്റി വൈക്കത്തയാൾ ഏറെ കാര്യങ്ങൾ ചെയ്തു തീർക്കും. ക്ലേശകരമായ കാര്യങ്ങൾ തുടങ്ങാൻ നമുക്കെല്ലാം വൈമുഖ്യമാണ്. എളുപ്പമുള്ളതും സുഖമുള്ളതുമായ കാര്യങ്ങളാണെങ്കിൽ ഒരു താമസവും  ഇല്ലാതെ തുടങ്ങുകയും ചെയ്യും. ശാശ്വതമായ ഗുണം ചെയ്യുന്നത് മിക്കപ്പോഴും ആദ്യം ബുദ്ധിമുട്ടിക്കുന്ന കാര്യമായിരിക്കും. അതിനു
:ചെയ്തു തീർക്കാനുള്ള കൃത്യങ്ങൾ ക്ലേശത്തിന്റെ ക്രമത്തിൽ അടുക്കി, ഏറ്റവും ക്ലേശകരമായവ ആദ്യമാദ്യം ചെയ്യണം. :
മാർക്ക്‌ ട്വയിൻ വാക്കുകൾ കേൾക്കുക :
The secret of getting ahead is getting started. The secret of getting started is breaking your complex, overwheling tasks into small manageable tasks, and then starting on the first one . ഭാരിച്ച കൃത്യങ്ങൾ കഷണങ്ങളായി നുറുക്കി, ആദ്യ കഷണത്തിൽ തുടങ്ങുക എന്ന് സാരം.

ചെറിയൊരു കഥയാണ് വായിക്കാതെ പോകരുത്!

ചെറിയൊരു കഥയാണ് വായിക്കാതെ പോകരുത്!

ശക്തമായ കുടുംബ ബന്ധത്തിന്റെ, അതിന്റെ ആവശ്യകതയിലേക്കാണ് ഞാൻ ഈ കഥയിലൂടെ വിരൽ ചൂണ്ടുന്നത്

കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു പാലക്കാടൻ ഗ്രാമം. അവിടെ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷറ് കൂടി ആ കുട്ടിയുടെ അമ്മ മരണപ്പെട്ടു.

അച്ഛൻ ആനന്ദൻ ആ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങി..

കാശ് കൊടുത്തയാള്‍ പെണ്‍കുഞ്ഞിന് മുലപ്പാല് വാങ്ങിക്കൊടുത്തു..
രണ്ട് വയസ് വരെ പല പല സ്ത്രീകളാ കുട്ടിയെ പണത്തിന്റെ ആവശ്യത്തിൽ മുലയൂട്ടി.

ആനന്ദൻ അരുന്ധതിയെന്നാ മകളെ വിളിച്ചു. ഛര്‍ദിക്കുന്നത് അച്ഛന്റെ  ദ്ദേഹത്തിലേക്കും ഷര്‍ട്ടിലേക്കും മുണ്ടിലുമൊക്കെയായിരുന്നു..

പലപ്പോഴും കടയിലേക്ക് പോവാന്‍ ഡ്രസ്സ് മാറ്റി വരവേ അച്ഛന്റെ മേലാ കുട്ടി മൂത്രമൊഴിച്ചു.. ..ചിലപ്പോ  മറ്റേതും സാധിപ്പിച്ചു..
ആ അച്ഛൻ മോളെ ചേര്‍ത്ത് പിടിച്ചു... താരാട്ടു പാടി..

പലരും മോളെ നോക്കാനൊരു പെണ്ണ് കെട്ടാന്‍ പറഞ്ഞു..

അയാൾ കൂട്ടാക്കിയില്ല..
എന്‍റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ എന്നയാൾ പറഞ്ഞു..

ജോലിക്ക് പോകുമ്പോൾ വീട്ടിലുള്ളവർ മോളെ നോക്കി..അച്ഛന്റെ പാട്ടുകേട്ട്   അച്ഛന്റെ കെെച്ചൂടിനുള്ളില്‍ ഒരു പുതപ്പിനുള്ളില്‍ തണുത്ത മഴകളില്‍ പിഞ്ചു അരുന്ധതിയുറങ്ങി..

കാലം നീങ്ങി..
അരുന്ധതി വലുതായി..
ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്നേഹം കൊണ്ട് മറ്റൊരു പെണ്ണ് കെട്ടാത്ത അച്ഛനെ മോള്‍ക്ക്  വല്ലാതെ  മതിപ്പായി..

അച്ഛനുവേണ്ടി മോളും മോള്‍ക്ക് വേണ്ടി അച്ഛനും ജീവിച്ചു..

അരുന്ധതിക്ക് പതിനെട്ടു വയസ് തികഞ്ഞു.
.
മൊഞ്ചത്തിപ്പെണ്‍കുട്ടിയായി..

ആനന്ദൻ നല്ലൊരു പയ്യനെ കണ്ടുപിടിച്ച് അവളുടെ വിവാഹം നടത്തി കൊടുത്തു..

ആദ്യ രാത്രിയില്‍  ഭര്‍ത്താവ് അരുന്ധതിയോട് ചോദിച്ചു..
''
നിനക്കീ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണ്....സത്യം മാത്രം പറയണം.. എന്നെയൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് പറയുകയും വേണ്ടാ..''

അരുന്ധതി ചിരിച്ചു..

ഒരുപക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം.. പക്ഷേ ഇപ്പോ എന്‍റെ അമ്മയാണ്..''

അരുന്ധതിയുടെ മറുപടി കേട്ടയാളമ്പരന്നു..
ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ അച്ഛൻസ്നേഹം അയാളും കേട്ടതാണ്.. ആ അച്ഛന്റെ പേരാണ് അയാള് പ്രതീക്ഷിച്ചതും..

''അല്ല അതിന് നിന്‍റെ അമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..''

''അതെ അതാണ് ചേട്ടാ കാരണവും..

ഒരിക്കലിതേ ചോദ്യം എന്‍റെ പ്രിയപ്പെട്ട അച്ഛനും എന്നോട് ചോദിച്ചു..
ഞാനെന്റെ അച്ഛനാണെന്ന് പറഞ്ഞു..
എന്നാൽ അച്ഛൻ എന്നെ തിരുത്തി..

അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്നേഹിക്കേണ്ടത് നിന്റെ അമ്മയെ ആണ്...
കാരണം  ഹൃദയവാൽവ് വീക്കായിരുന്ന നിന്‍റെ അമ്മ ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ടർ പറഞ്ഞു..
പ്രസവം റിസ്ക്കാണെന്ന്..
മാസങ്ങൾ പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു.. ചിലപ്പോ കുട്ടിയുടെ ജനനത്തോടെ അമ്മ  ഇല്ലാതായേക്കാം..
ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു.. ഈ പ്രസവമുപേക്ഷിക്കാന്‍..
എന്‍റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാനെനിക്കാവൂല്ലാന്ന് പറഞ്ഞു..
അങ്ങനെ ചെറുപ്പത്തിൽ തന്നെ കരയോഗത്തിന്റെ ശരണാലയത്തിൽ പഠിച്ച് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് വന്ന നിന്റെ സ്നേഹനിധിയായ അമ്മ സ്വന്തം ജീവന്‍ നല്കി പ്രസവിച്ചവളാ മോളേ നിന്നെ..
ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ ഒരുമ്മ വെക്കാനോ കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച അമ്മ കഴിഞ്ഞേ മനസിലുണ്ടാവാവൂ ഞാനൊക്കെ..
അച്ഛൻ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ അരുന്ധതി  നിന്നു.

 ചെറുപ്പക്കാരന്‍റെ കണ്ണും നിറഞ്ഞു..

വല്ലാത്ത സ്നേഹമാണ്...

ഭാര്യയോടും മോളോടുമുള്ള സ്നേഹത്തിന്‍റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒരു വിവാഹം ചെയ്യാത്ത പിതാവിന്‍റെ കഥ...

എന്നിട്ടും മോളോട് അമ്മയുടെ സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന അച്ഛന്റെ കഥ... അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച അമ്മയുടെ കഥ...

ഇതല്ലേ നാം മക്കൾക്ക് പകർന്നു നൽകേണ്ടത്

തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും

തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും:

ജ്യോതിഷ കുതുകികള്‍ക്ക് എന്നും ജിജ്ഞാസയുണര്‍ത്തുന്ന ചരിത്രമാണ്  തലക്കുളത്തൂര്‍ ഭട്ടതിരിയും, പാഴൂര്‍ പടിപ്പുരയും. അവിടെ  തെളിയാത്ത പ്രശ്നങ്ങള്‍ ഇല്ലെന്നു പറയപ്പെടുന്നു.

പാഴൂര്‍ പടിപ്പുരയുടെ കഥ
 തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസിദ്ധ ജ്യോതിശാസ്ത്ര നിപുണനും മഹാ പണ്ഡിതനുമായിരുന്നു തലക്കുളത്തൂര്‍ ഭട്ടതിരി. ബാല്യകാലത്തു തന്നെ അദ്ദേഹത്തിന് പ്രശ്നം വച്ചു ഫലം പറയാന്‍ നൈപുണ്യമുണ്ടായിരുന്നു. അദ്ദേഹം വരാഹമിഹിരന്‍റെ വരാഹഹോരയ്ക്ക് (ബ്രഹത് ജാതകം)  ദശാദ്ധ്യായി എന്ന പേരില്‍  ഒരു വ്യാഖ്യാനം എഴുതുകയുണ്ടായി.

 ഒരിക്കല്‍, ദാരിദ്ര്യ ദു:ഖത്താല്‍ വലഞ്ഞ ഒരു ബ്രാഹ്മണന് ധനവാനാകാന്‍ വഴിപറഞ്ഞു കൊടുത്തത് സംബന്ധമായി വിഷ്ണു ദൂതന്മാര്‍ ഭട്ടതിരിക്ക് അധ:പ്പതനം ഉണ്ടാകട്ടെ എന്ന് ശപിച്ചു. എന്നാല്‍ തന്‍റെ ജാതക വിശകലനം ചെയ്ത അദ്ദേഹത്തിന് ഇങ്ങനെ സംഭവിക്കും എന്ന് മുന്‍കൂട്ടി അറിയാമായിരുന്നു.

അധ:പ്പതനം ഉണ്ടാകേണ്ട ദിവസം ഭട്ടതിരി ഗണിച്ചറിഞ്ഞു, മുന്‍കരുതല്‍ എടുക്കാന്‍ തീരുമാനിച്ചു. ആ ദിവസം അദ്ദേഹം സ്വദേശം വിട്ട് പാഴൂര്‍ വന്നു താമസിച്ചു. പാഴൂര്‍ പുഴയില്‍  സുഹൃത്തുക്കളുമായി വഞ്ചി തുഴയാന്‍ പോയി. അത്താഴം കഴിഞ്ഞ് രാത്രിയിലും നിലാവെളിച്ചത്തില്‍ അവര്‍ വഞ്ചി തുഴച്ചിലില്‍ മുഴുകി.

പാതിരാത്രി കഴിഞ്ഞപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് മാറി. ആകാശം കാര്‍മേഘം മൂടി. ശക്തമായ കാറ്റും, ഇടിയും മിന്നലുമുണ്ടായി. താമസിയാതെ പെരുമഴ തുടങ്ങി. കനത്ത അന്ധകാരത്തില്‍ വഞ്ചി കരയ്ക്കടുപ്പിച്ച് സുഹൃത്തുക്കള്‍ താന്താങ്ങളുടെ ഗൃഹങ്ങളിലേക്ക് മടങ്ങി; ഭട്ടതിരി ഒറ്റയ്ക്കായി.

 പെട്ടെന്ന് ഉണ്ടായ മിന്നല്‍ പ്രകാശത്തില്‍ കുറച്ചകലെ ഒരു ഗൃഹം കാണപ്പെട്ടു. അതിന്‍റെ തിണ്ണയില്‍ പോയിരുന്നു നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞുടുത്തു. അവിടെ കിടന്ന കട്ടിലില്‍ കയറിക്കിടന്നു. ക്ഷീണം നിമിത്തം, അപ്പോള്‍ത്തന്നെ ഉറക്കവുമായി.

അതൊരു ഗണകന്‍റെ (കണിയാന്‍) ഗൃഹമായിരുന്നു. മദ്യപാനിയായ ഗൃഹനാഥന്‍ ഭാര്യയുമായി വഴക്കിട്ടശേഷം പുറത്തു പോയതാണ്. ആ കട്ടില്‍ അയാളുടേതാ യിരുന്നു. കുറേനേരം കഴിഞ്ഞു മഴ ശമിച്ചപ്പോള്‍ വീട്ടുകാരി മൂത്രശങ്ക തീര്‍ക്കാന്‍ വാതില്‍ തുറന്നു പുറത്തുവന്നു. കട്ടിലില്‍ കിടക്കുന്നത് മടങ്ങി വന്ന ഭര്‍ത്താവാണെന്ന് കരുതി അവര്‍ ഭട്ടതിരിയോടൊപ്പം ശയിച്ചു. അങ്ങനെ അവര്‍ തത്കാലത്തേക്ക് ഭട്ടതിരിയുടെ ഭാര്യയായിത്തീര്‍ന്നു. നേരം പുലര്‍ച്ചയായപ്പോള്‍ താന്‍ ഒരു കണിയാട്ടിയുമായി ശയിച്ചു ജാതി ഭ്രഷ്ട് സംഭവിച്ചതായി ഭട്ടതിരിക്ക് മനസ്സിലായി. അദ്ദേഹത്തിന് ദു:ഖമുണ്ടായില്ല. വിധി മാറ്റാനാവില്ല എന്ന് ബോദ്ധ്യമായ ഭട്ടതിരി വീണ്ടും കാണാമെന്ന് ആ സ്ത്രീക്ക് വാക്കു കൊടുത്ത്, ദേശാടനത്തിനു പുറപ്പെട്ടു.

ഭട്ടതിരിയില്‍ നിന്നും ഗര്‍ഭം ധരിച്ച സ്ത്രീ യഥാ സമയം ഒരു പുത്രന് ജന്മം നല്‍കി. സമര്‍ഥനായ ആ ബാലന്‍ നന്നായി വിദ്യ അഭ്യസിച്ച് ക്രമേണ നല്ല ഒരു ജോത്സ്യനായിത്തീര്‍ന്നു. പില്‍ക്കാലത്ത് അദ്ദേഹം അച്ഛനായ ഭട്ടതിരിയെ കണ്ടുമുട്ടുകയും, അദ്ദേഹം പാഴൂര്‍ വന്നു ജീവന്‍ വെടിയുകയുമുണ്ടായി. അവിടെ പടിപ്പുരയിലെ മണ്ഡപത്തില്‍ തന്‍റെ ഭൌതിക ശരീരം മറവു ചെയ്യാനും അവിടെ യിരുന്നു പ്രശ്നം നോക്കാനും അദ്ദേഹം മകനോട്‌ പറഞ്ഞിരുന്നു.

പാഴൂര്‍  പടിപ്പുരയിലെ മണ്ഡപത്തിലാണ് തലക്കുളത്തൂര്‍ ഭട്ടതിരിയുടെ സമാധി. അവിടത്തെ ജ്യോത്സ്യന്മാര്‍ അദ്ദേഹത്തിന്‍റെ തലമുറയില്‍ പെട്ടവരും. പ്രശ്ചകര്‍ ആദ്യം വെറ്റിലപാക്ക് ചേര്‍ത്ത് തലക്കുളത്തൂര്‍ ഭട്ടതിരിക്ക് ദക്ഷിണ വെയ്ക്കുന്നു. മണ്ഡപത്തിലാണ് ജാതക, പ്രശ്ന ചിന്ത നടത്തുന്നത്. ഫല പ്രവചനത്തില്‍ വെറ്റിലയുടെ എണ്ണവും പരിഗണിക്കുന്നു.

ഒരിക്കല്‍ രണ്ടുപേർ  ബ്രാഹ്മണരുടെ വേഷത്തിൽ  പ്രശ്നം നോക്കാനായി പാഴൂര്‍ പടിപ്പുരയിലെത്തി. കവിടി പ്രശ്നം ചെയ്തപ്പോള്‍ അവര്‍ പരസ്പരം സ്ഥാനം മാറിയിരുന്നു. നോക്കിയതു തെറ്റാണ്, വീണ്ടും പ്രശ്നം നോക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍  ബുധനും ശുക്രനും രാശി മാറിയതായി കാണപ്പെട്ടു. ഓരോ തവണ നോക്കുമ്പോഴും അവര്‍ സ്ഥാനം മാറിയിരിക്കും. ജ്യോത്സ്യന് ബ്രാഹ്മണ വേഷത്തില്‍ വന്നിരിക്കുന്നത് ബുധനും, ശുക്രനുമാണ് എന്ന് മനസ്സിലായി. അദ്ദേഹം അവരോടു തനിക്ക് ഗൃഹത്തിനുള്ളില്‍ പോയി ഒരു ഗ്രന്ഥം നോക്കാനുണ്ട്, മടങ്ങി വരുന്നതു വരെ അവര്‍ ആ പടിപ്പുരയില്‍ കാത്തു നില്‍ക്കണം എന്ന് ആവശ്യപ്പെട്ടു. അവരെക്കൊണ്ട് അങ്ങനെ സത്യം ചെയ്യിച്ച ശേഷം അദ്ദേഹം ഗൃഹത്തിനുള്ളില്‍ കടന്ന് ആത്മഹത്യ ചെയ്തു. അങ്ങനെ ബുധ ശുക്രന്മാര്‍ അവിടെ സ്ഥിരമായി നില്‍ക്കേണ്ടി വന്നു.

ഇന്നും ബുധശുക്രന്മാരുടെ സാന്നിദ്ധ്യം  പാഴൂര്‍ പടിപ്പുരയില്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ അവരെ സങ്കല്‍പ്പിച്ചു ശിലകള്‍ സ്ഥാപിച്ച്, വിളക്ക് വെച്ചിരിക്കുന്നത് കാണാം.

ഇതാണ് പാഴൂര്‍ പടിപ്പുര മഹാത്മ്യം.

ശ്രീസൂക്തം

🌞ശ്രീസൂക്തം
ശ്രീസൂക്തം ജപിച്ച് താമരപ്പൂവ് കൊണ്ടു ദേവിയെ പൂജിക്കുക എന്നത് ഏതു വീടുകളിലും നടത്താവുന്ന ഒരു ലളിത കര്‍മ്മമാണ്‌. വെള്ളിയാഴ്ച്ച, പൌര്ണമി തുടങ്ങിയ ദിവസങ്ങളില്‍ ഈ കര്‍മ്മത്തിനു കൂടുതല്‍ വിശിഷ്യമുണ്ട്. കൂടാതെ നന്ത്യാര്‍വട്ടപ്പൂവ്, കൂവളത്തില, കൂവല ഫലം തുടങ്ങിയവ കൊണ്ടും നിരവധി കര്‍മ്മങ്ങള്‍ ഉണ്ട് ഇവ ഗ്രന്ഥങ്ങളില്‍ വിശദ മാക്കുന്നുണ്ട്.
ധനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയായ ലക്ഷ്മിദേവിയെക്കുറിച്ചുള്ള മന്ത്രമാണ് ശ്രീസൂക്തം. ഈതൊരു ഋഗ്വേദ മന്ത്രമാണ്. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. മലയാളത്തില്‍ ചീവൊതി എന്നും ശീവോതി എന്നും പറയാറുള്ളതും ഈ ദേവിയെക്കുറിച്ചാണ്‌. മഹാവിഷ്ണുവിന്റെ ഭാര്യയാണ്‌ ലക്ഷ്മി എന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്.
ശ്രീസൂക്തം
ഹിരണ്യവര്ണ്ണാം ഹരിണീം സുവര്‍ണ്ണരാജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിം
യസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .
ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീം
ശ്രിയം ദേവിമുപവ്യയേ ശ്രീര്മാ ദേവിര്‍ജുഷതാം
കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആര്ദ്രാം ജ്വലന്തീം ത്രുപ്താം തര്പയന്തിം
പദമേ സ്ഥിതാം പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.
ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം ലോകേ ദേവജുഷ്ട മുധാരം
താം പദ്മിനീമീം ശരണമഹം പ്രപധ്യേ അലക്ഷ്മീര്മേ നശ്യ താം ത്വം വൃണേ
ആദിത്യവര്ണേ തമസോ ധിജാതോ വനസ്പതിസ് തവ വൃക്ഷോത ബില്വ :,
തസ്യ ഫലാനി തപസാ നുധന്തു മയാന്തരായാശ്ച ബാഹ്യ അലക്ഷ്മി.
ഉപൈതു മാം ദേവ സഖ കീര്ത്തിശ്ച മണിനാ സഹ ,
പ്രാധുര്‍ ഭൂതോസ്മി രാഷ്ട്രെസ്മിന്‍ കീര്തിം വൃദ്ധിം ദധത്‌ മേ
ക്ഷുത് പിപാസമലാം ജ്യെഷ്ടാം അലക്ഷ്മിം നാശയാമ്യഹം ,
അഭൂതിംമസമൃധീം ച സര്‍വ്വാന്‍ നിര്നുദ മേ ഗ്രഹാദ്
ഗന്ധദ്വാരാം ദുരാംദര്ഷാം നിത്യപുഷ്ടാം കരീഷിണീം ,
ഈശ്വരീ സര്‍വ ഭൂതാനം താം ഇഹോപഹ്വയെ ശ്രിയം
മാനസ കമമാകൂതീം വചസ്സത്യ മസീമഹി ,
പശൂനാം രൂപമാന്നസ്യ മയി ശ്രീ ശ്രയതാം യശഹ
കര്ധമേന പ്രജാ ഭൂതാ മയി സംഭവ കര്ധമ ,
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപ സൃജന്തു സ്നിഗ്ദ്ധനി ചിക്ലിത വാസമേ ഗൃഹേ ,
നിച ദേവീം മാതരം സ്രിയം വാസയ മേ കുലേ
ആര്ദ്രാം പുഷ്കരിണീം പുഷ്ടീം സുവര്ണ്ണാം ഹേമമാലിനീം ,
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജതവേദോമ ആവഹ
ആര്ധ്രാം യകരിണീം യഷ്ടിം പിന്ഗളാം പദ്മമാലിനീം ,
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജതവേദോ മ അവാഹ
താമ ആവഹ ജതവേദോ ലക്ഷ്മി മനപഗാമിനീം ,
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോസ്വാന്‍ വിന്ധേയം പുരുഷാനഹം
മഹാ ദേവ്യൈ ച വിദ്മഹേ , വിഷ്ണു പത്നീച ധീമഹി ,
തന്നോ ലക്ഷ്മി പ്രചോദയാത്                    🔱

ശിശുവിൻറെ നാവിൽ എന്തിനാണ് ' ഓം ' എന്നെഴുതുന്നത് ? ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ? ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

ശിശുവിൻറെ നാവിൽ എന്തിനാണ്
 ' ഓം ' എന്നെഴുതുന്നത് ? ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ? ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

   ശിശുവിൻറെ നാവിൽ ' ഓം  ' എന്നെഴുതുന്ന ചടങ്ങിനെ പഴമക്കാർ  ജാതകർമ്മ സംസ്ക്കാരം എന്ന് പറയുന്നു. തണുപ്പേല്ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ , ശുദ്ധമായതും തണുപ്പു മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കണം. തുടർന്ന് ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏൽപ്പിക്കണം. നിലവിളക്കിനഭിമുഖമായി ഇരുന്നു, നെയ്യും തേനും തുല്യം കൂട്ടിച്ചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച മിശ്രിതം കൊണ്ട് പിതാവ് ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതണം. ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുളളവനും മധുരമായി സംഭാക്ഷണം ചെയ്യുന്നവനും ദീർഘായുസ്സുളളവനുമായിരിക്കണമെന്ന് പിതാവ് ആശിർവദിക്കേണ്ടതാണ്. അതിനുശേഷം മാതാവിൻറെ ശരീരത്തിലും ശിശുവിൻറെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം. സ്വർണ്ണത്തെ സത്യത്തിൻറെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുര സംഭാഷണത്തിൻറെയും പ്രതീകമെന്നാണ് വിശ്വാസം.  ഇവ മൂന്നും ശിശുവിന് ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.

  ബാല്യദശയിൽ തന്നെ കുട്ടികൾക്ക് ബ്രഹ്മി നൽകാറുണ്ട്. ബുദ്ധി വർദ്ധിക്കുമെന്ന ഫലമുളളതു കൊണ്ടാകാണം ആധുനികരും അനുസരിക്കുന്നത്.  ബ്രഹ്മി അരച്ച് പാലിൽ കൊടുക്കുന്നതാണ് പതിവ്.  ബ്രഹ്മിക്കുളളിൽ അടങ്ങിയിരിക്കുന്ന ജീവകത്തിന് തലച്ചോറിലെ നാഡികളെ ഉണർത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

     കുഞ്ഞിന് പേരിടൽ ചടങ്ങ് നാമകരണ സംസ്ക്കാരം എന്ന പേരിൽ പൂർവ്വികർ നടത്തിയിരുന്നു.  കുഞ്ഞു ജനിച്ചു പതിനൊന്നാം ദിവസമോ പതിമൂന്നാം ദിവസമോ അല്ലെങ്കിൽ ഇരുപത്തിയെട്ടാം ദിവസമോ ഈ ചടങ്ങ് നടത്തുന്നു.  മാതാവ് കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച്  പിതാവിരിക്കുന്നതിന് പിന്നിലൂടെ ചെന്ന്,  ശിശുവിനെ പിതാവിൻറെ കൈകളിൽ ഏൽപ്പിച്ചശേഷം അദ്ദേഹത്തിൻറെ ഇടതുഭാഗത്തായി ഇരിക്കണം. കുട്ടിയെ കൈകളിൽ വാങ്ങിയശേഷം പിതാവ് പ്രാർത്ഥനയോടെ കുഞ്ഞിന് നാമകരണം ചെയ്യണം.കുട്ടി ആണാണെങ്കിൽ തേജസ്സാർന്ന പേരുകൾ നല്കണം എന്ന് പറയുന്നു. പെൺകുട്ടികൾക്ക് എളുപ്പത്തിൽ ഉച്ചരിക്കാവുന്നതും സ്പഷ്ടമായ അർത്ഥമുള്ളതുമായ പേരുകൾ ആണ്  നൽകേണ്ടത് എന്നും പറയുന്നു.  കേൾക്കുമ്പോൾ സന്തോഷം നല്കുന്നതും ദീർഘസ്വരത്തിൽ അവസാനിക്കുന്നതുമാകണം. കൂടുതൽ അക്ഷരങ്ങൾ ഇല്ലാത്തവയുമാകണം. പേരിടൽ ചടങ്ങിനോടനുബന്ധിച്ച് സാധുക്കൾക്ക് ദാനം ചെയ്യണമെന്നും ആചാര്യന്മാർ പറയുന്നു.  ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുമെന്ന് സംഖ്യാശാസ്ത്രവും ആധുനിക മനശാസ്ത്രവും സമ്മതിക്കുന്നു

പത്തു വർഷം കൂടുമ്പോൾ രണ്ടു വാക്കു മാത്രം ശിഷ്യർക്കു ഗുരുവിനോടു പറയാം........

പത്തു വർഷം കൂടുമ്പോൾ രണ്ടു  വാക്കു  മാത്രം ശിഷ്യർക്കു ഗുരുവിനോടു പറയാം........

ഇതായിരുന്നു  ആ ആശ്രമത്തിലെ നിയമം.....

അതനുസരിച്ചുള്ള പത്തുവർഷത്തെ നിശ്ശബ്ദതതയ്‌ക്കു ശേഷം ഒരു ശിഷ്യൻ ഗുരുവിനടുത്തെത്തി.....

രണ്ടു വാക്കുകൾ പറയാൻ ഗുരു അനുവാദം കൊടുത്തു.
"കിടക്ക കട്ടിയാണ് " ശിഷ്യൻ പറഞ്ഞു.

വീണ്ടും പത്തു  വർഷം  കഴിഞ്ഞപ്പോൾ ഗുരുവിനെ കണ്ടു ശിഷ്യൻ പറഞ്ഞു.
"ഭക്ഷണം മോശമാണ് "

പിന്നെയും പത്തു വർഷങ്ങൾ കടന്നു പോയി.

രണ്ടു വാക്കുകൾ കൂടി പറയാൻ ഗുരു ആവശ്യപ്പെട്ടു.

ശിഷ്യൻ പറഞ്ഞു.
 "ഞാൻ പോകുകയാണ് "........

ഗുരു ചിരിച്ചുകൊണ്ടു  പറഞ്ഞു.
'നല്ലത്, കാരണം മുപ്പതു കൊല്ലമായി നീ പരാതി മാത്രമേ പറഞ്ഞിട്ടുള്ളൂ......

ഇതിൽ തെല്ലും അതിശയോക്തിയില്ല...

കാരണം, നമ്മിൽ പലരും മുപ്പതും അമ്പതും വർഷങ്ങളായി  പരാതി മാത്രം പറഞ്ഞു ജീവിക്കുന്നവരാണ്.

"സുഖമാണോ "എന്നു ആരെങ്കിലും കുശലം ചോദിച്ചാൽ 'സുഖമായിരിക്കുന്നു ' എന്നു സന്തോഷത്തോടെ പറയുന്നതിനു  പകരം 'കുഴപ്പമില്ല അങ്ങനെ പോകുന്നു' എന്നു പരിഭവത്തോടെ പറയുന്നവരാണ് ബഹുഭൂരിപക്ഷവും......

ഭൂരിപക്ഷത്തിന്റെയും പ്രാർത്ഥനകളിൽ നിറയെ പരാതികളാണ്........

ദൈവങ്ങളും ദേവാലയങ്ങളും പലപ്പോഴും പരാതിപ്പെട്ടികളായി മാറുന്നു.........

കാളിയമർദ്ദനം

കാളിയമർദ്ദനം

    യമുനാനദിയുടെ ഒരു ഭാഗമായ കാളിന്ദി കാളിയന്‍ എന്ന്‌ പേരുളള ഒരു സര്‍പ്പത്തിനാല്‍ വിഷലിപ്തമായിത്തീര്‍ന്നിരുന്നു. ഏതൊരു ജീവിയും നദിക്കരയിലെത്തുമ്പോഴേക്കും കാളിയന്റെ വിഷവീര്യത്താല്‍ മരിച്ചു വീഴുമായിരുന്നു. സര്‍വ്വമാനജീവജാലങ്ങളുടേയും സംരക്ഷണാര്‍ത്ഥം അവതരിച്ച ഭഗവാന്‍ കൃഷ്ണന്‍ കാളിന്ദീനദീതീരത്തു ചെന്ന് അടുത്തുളള ഒരു മരത്തില്‍ കയറി അതില്‍ നിന്നു വിഷമയമായ വെളളത്തിലേക്ക്‌ എടുത്തു ചാടി. എന്നിട്ട്‌ കളിച്ചുല്ലസിക്കാന്‍ തുടങ്ങി. വിഷത്തിനു കാരണഭൂതനായ സര്‍പ്പം ക്ഷണനേരംകൊണ്ട്‌ കൃഷ്ണനെ ചുറ്റിവരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ഭഗവാന്‍ അനങ്ങാതെ നിന്നു കൊടുത്തു. അതു കണ്ട്‌ ഗോപാലന്മാര്‍ ബോധം കെടുകയും പശുക്കള്‍ ദീനരായി തലതാഴ്ത്തുകയും ചെയ്തു. ദുഃശ്ശകുനങ്ങള്‍ ദര്‍ശിച്ച ഗ്രാമീണസ്ത്രീകള്‍ തങ്ങളുടെ കണ്ണിലുണ്ണിക്കണ്ണന്‍ അപകടത്തിലാണെന്നു കരുതി കൃഷ്ണന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നു്‌ നദിക്കരയിലെത്തി. നന്ദനും മറ്റു ഗോപരും വിഷജലത്തില്‍ എടുത്തു ചാടാനൊരുങ്ങിയപ്പോള്‍ ബലരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി.

കൃഷ്ണന്‌ തന്റെ കൂട്ടുകാരുടെയും പശുക്കളുടെയും മനഃപ്രയാസം കണ്ട്‌ മനസ്സലിഞ്ഞു. മായാശക്തിയാല്‍ കൃഷ്ണന്‍ തന്റെ ശരീരത്തെ വികസിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ സര്‍പ്പം കൃഷ്ണന്റെ മേലുളള പിടിവിട്ടു. എന്നിട്ട്‌ വാലുകൊണ്ട്‌ അടിക്കാനൊരുങ്ങി. കൃഷ്ണന്‍ പാമ്പിനുചുറ്റും നൃത്തം വച്ചു. ഇടിമിന്നല്‍ പോലുളള ചലനത്തിനെ പിന്തുടര്‍ന്നു്‌ സര്‍പ്പം തളര്‍ന്നു. തന്റെ കൈകള്‍ കൊണ്ട്‌ സര്‍പ്പത്തിന്റെ ഫണമമര്‍ത്തി കൃഷ്ണന്‍ അതിനു മുകളിലേറി നൃത്തം ചെയ്തു. ആകാശസംഗീതവും പെരുമ്പറയും മുഴങ്ങി. കൃഷ്ണന്റെ കാല്‍ച്ചവിട്ടില്‍ അമര്‍ന്നു വിഷമിച്ച കാളിയന്‍ ഭഗവാന്‍ നാരായണനെ ധ്യാനിച്ച്‌ ബോധമറ്റു വീണു. അതുകണ്ട്‌ കാളിയന്റെ ഭാര്യമാര്‍ കൃഷ്ണന്റെയടുക്കല്‍ വന്നു പ്രാര്‍ത്ഥിച്ചു: “ഈ സര്‍പ്പത്തെ ശിക്ഷിക്കുക എന്നത്‌ ന്യായം തന്നെ. പക്ഷെ ഇതൊരു ശിക്ഷയല്ലതന്നെ. ഇത്‌ അദ്ദേഹത്തെ ശുദ്ധീകരിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ്‌. അവിടുത്തെ ക്രോധം ഒരനുഗ്രഹമത്രെ കാരണം ഞങ്ങളുടെ ഭര്‍ത്താവ്‌ ഒരു സര്‍പ്പമായി ജനിക്കാനിടവരുത്തിയ ആ പാപം മുഴുവന്‍ നശിച്ചിരിക്കുന്നു. അങ്ങയുടെ പാദമുദ്രകള്‍ അദ്ദേഹത്തിന്റെ ശിരസ്സിലണിയാനിടവരുന്നത്‌ അനുഗ്രഹം തന്നെ. അങ്ങയുടെ പാദരേണുക്കള്‍ ശിരസ്സില്‍ അണിയാനിടയായവര്‍ ഭൗതികമോ സ്വര്‍ഗ്ഗീയമോ ആയ യാതൊരു ഫലകാംക്ഷയും വച്ചു പുലര്‍ത്തുന്നില്ല. എന്തിന്‌, മോക്ഷപദം പോലും അവര്‍ക്കു വേണ്ട. കാരണം, അതുതന്നെ ഏറവും വലിയ നേട്ടം. ഞങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു. എല്ലാ ജീവികളും സാത്വികരും രാജസികരും താമസഭാവമുളളവരും എല്ലാം അങ്ങില്‍ നിന്നു്‌ ഉത്ഭവിക്കുന്നു. ഇപ്പോള്‍ അങ്ങ്‌ സാത്വികരെ സംരക്ഷിക്കാന്‍ ഉടലെടുത്തിരിക്കുന്നു. അവിടത്തെ ഭൃത്യനായ അദ്ദേഹത്തോട്‌ ക്ഷമിച്ചാലും.” കാളിയനും ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “ഞങ്ങള്‍ സര്‍പ്പങ്ങള്‍ ജന്മനാ വിഷമുളളവരും പ്രകൃത്യാ അക്രമവാസനയുളളവരുമാണ്‌. ഞങ്ങള്‍ ജീവികള്‍ക്ക്‌ പ്രകൃതിദത്തമായ സഹജഗുണത്തെ സ്വയം അതിവര്‍ത്തിക്കുക തുലോം അസാദ്ധ്യമത്രെ. അവിടുത്തേക്ക്‌ മാത്രമേ ഈ മായയെ തരണം ചെയ്യാന്‍ ഞങ്ങളെ സഹായിക്കാനാവൂ.

അപ്പോള്‍ കൃഷ്ണന്‍ കാളിയനോട്‌ നദിവിട്ടു സമുദ്രത്തില്‍ പോയി വസിക്കാന്‍ കല്‍പ്പിച്ചു. മനുഷ്യര്‍ക്കും കാലികള്‍ക്കും ശല്യമാകാത്തവിധം അങ്ങനെ കഴിയാമെന്ന് കാളിയന്‍ സമ്മതിച്ചു. അങ്ങനെ നദി ശുദ്ധമാവുകയും ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും സന്തോഷമാവുകയും ചെയ്തു.