ജീവിതം ഒഴുകുന്നു ഒരു മഹാ പ്രവാഹമായ് .........
ഒരു പുഴയോട് ഈ ജീവിതത്തെ ഉപമിക്കുന്പോൾ ജീവിതമെന്ന
പുഴയ് ക്ക് ഒഴുകാനായ് നിന്ന് കൊടുക്കുന്ന ''നിലം'' കാലമാണ് എന്ന് പറയാം. നിലത്തിൽ ഒഴുകുന്ന പുഴയിലെ ജലം നമ്മുടെ ശരീരമാണെന്ന് കരുതൂ.
ഒരു നിമിഷം പോലും ആർക്കും, ഒന്നിനും വേണ്ടി കാത്തു നിൽക്കാതെ മരണമെന്ന മഹാസാഗരത്തിൽ ചെന്ന് ലയിക്കാനായി ദിവസങ്ങളെയും വർഷങ്ങളെയും പിന്തള്ളിക്കൊണ്ടു ശരീരം പ്രകൃതിയിൽ ഒഴുക്കിക്കുതിക്കുന്നു. ആ ഒഴുക്കിൽ സഞ്ചരിക്കുന്ന ഒരു ഇല പോലെയാണ് നമ്മുടെ മനസ്. ആ ഇല ജലത്തിന്റെ വേഗത്തിനൊപ്പം ഒഴുകുകയാണെങ്കിൽ ശരീരം മരണ മഹാ സാഗരത്തിൽ ലയിക്കുന്നതിനോടൊപ്പം മനസ്സാകുന്ന ഇല മുക്തിയെന്ന ലക്‌ഷ്യത്തിലെത്തും.
എന്നാൽ, ജീവിത പുഴയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന സംഭവവികാസങ്ങളാകുന്ന പാറകളിൽ മനസ്സാകുന്ന ഇല ഉടക്കി നിന്നാൽ ഇലക്കായി കാത്തു നിൽക്കാതെ ശരീരമെന്ന ജലം വാർദ്ധക്യത്തിലേക്കു ഒഴുകിപ്പോകും. ഇതിന്റെ പരിണിത ഫലമായി മരണം ശരീരത്തെ വിഴുങ്ങുന്ന നാളിലും പരിപക്വമാകാത്ത, ലക്‌ഷ്യം കണ്ടിട്ടില്ലാത്ത മനസ് സാഹചര്യങ്ങളാകുന്ന പാറകളെ പഴിച്ചു അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും. അതിനാൽ സാഹചര്യങ്ങൾ ഒഴുകുന്ന വഴിയിലെ പാറകളായി കണ്ടുകൊണ്ട് പാറകളെ തഴുകി തലോടി ഒഴുക്ക് തുടരൂ. ചിന്തകളിൽ കുടുങ്ങി നിന്ന് പോയാൽ ആ മനസ് നാളെ നമുക്ക് ഭാരമാകും.
"കാലം ആർക്കു വേണ്ടിയും കാത്തുനിൽക്കാറില്ല''.
Sunday, 16 July 2017
പുരാണം - പ്രഭാവതി
പുരാണം - പ്രഭാവതി
📜📜📜📜📜📜📜📜📜📜📜
കശ്യപന്‍ യാഗത്തിലാണ്...
ആ യാഗം പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം തിരികെയെത്തും.ഇന്ദ്രന് എന്തെങ്കിലും പ്രവര്‍ത്തിക്കണമെങ്കില്‍ അതിനു മുന്നേ വേണം.കശ്യപപ്രജാപതി തിരികെയെത്തി നീതി നോക്കിയാല്‍ ഒരുപക്ഷേ തനിക്ക് സ്വര്‍ഗ്ഗം തന്നെ നഷ്ടപ്പെടുമെന്ന് ഇന്ദ്രനറിയാം.കാരണം വജ്രനാഭന്‍ എന്ന അസുരന്‍ ഇന്ദ്രനോട് ആവശ്യപ്പെട്ടത് ഒരു വിധത്തില്‍ ന്യായം തന്നെയാണ്.
ഇന്ദ്രന്‍റെ മനസില്‍ ഇപ്പോഴും ആ അസുരന്‍റെ വാക്കുകള്‍ മുഴങ്ങുന്നു...
"ഇന്ദ്രാ, നിന്‍റെ അമ്മ അദിതിയും, എന്‍റെ അമ്മ ദിതിയും കശ്യപപ്രജാപതിയുടെ ഭാര്യമാര്‍ തന്നെ.ഇത്ര നാളും നീ സ്വര്‍ഗ്ഗം ഭരിച്ചു, ഇനി കശ്യപന് തന്നെ ജനിച്ച ഞാന്‍ സ്വര്‍ഗ്ഗം ഭരിക്കട്ടെ"
സംഭവം ന്യായമാണ്!!
അദിതിയുടെ മകനെ പോലെ ദിതിയുടെ മകനും സര്‍ഗ്ഗത്തില്‍ അവകാശമുണ്ട്.പക്ഷേ അസുരന്‍റെ കൈയ്യില്‍ സര്‍ഗ്ഗ ഭരണം ലഭിച്ചാല്‍ അത് പോരെ പൂരത്തിന്??
എന്ത് വഴി??
ഒടുവില്‍ ഇന്ദ്രന്‍ പറഞ്ഞു:
"യാഗത്തിനു പോയിരിക്കുന്ന അച്ഛന്‍ വരട്ടെ, നമുക്ക് പരിഹാരമുണ്ടാക്കാം"
വജ്രനാഭന്‍ അത് സമ്മതിച്ചു, അവന്‍ തിരിച്ച് പോയി.
അപ്പോള്‍ തന്നെ ഇന്ദ്രന്‍ ഒന്ന് ഉറപ്പിച്ചു, വജ്രനാഭന്‍ ജീവിച്ചിരിക്കുന്നത് തനിക്ക് ആപത്താണ്.കശ്യപന്‍ യാഗം തീര്‍ത്ത് വരുന്നതിനു മുന്നേ അസുരന്‍ കൊല്ലപ്പെടണം.അതിനായി ഇന്ദ്രന്‍ ശീകൃഷ്ണഭഗവാന്‍റെ അടുത്ത് സഹായം തേടിയെത്തി.ആവശ്യമുള്ള സമയത്ത് സഹായിക്കാമെന്ന് അദ്ദേഹം ഏല്‍ക്കുകയും ചെയ്തു.പക്ഷേ അതിനു ആദ്യം കോട്ടകളാല്‍ ചുറ്റപ്പെട്ട വജ്രനാഭപുരിയില്‍ കയറണം, എന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു.
അതിനു ആര്‍ക്ക് കഴിയും??
ആ ചോദ്യത്തിനു ഉത്തരമായിരുന്നു പ്രദ്യുമ്നന്‍ എന്ന പേര്‍.
അദ്ദേഹമാണ് ഈ കഥയിലെ നായകന്‍!!
പക്ഷേ ഒരു കഥയില്‍ നായകന്‍ മാത്രം പോരാ, ഒരു നായികയും വേണം.അല്ലെങ്കില്‍ ഒരു നായികയിലൂടെ മാത്രമേ നായകന് ആ കൊട്ടാരത്തില്‍ കടക്കാന്‍ സാധിക്കൂ എന്ന് ഇന്ദ്രന് അറിയാമായിരുന്നു.
അതിനു അദ്ദേഹം ഒരു ഉപായം കണ്ടെത്തി..
പ്രേമം എന്ന ആയുധം..
ആ കഥ നായികയെ കേന്ദ്രീകരിച്ചായിരുന്നു...
പ്രഭാവതിയെ കേന്ദീകരിച്ച്!!
സ്നേഹം എന്ന ശക്തി മുന്നില്‍ നിര്‍ത്തി ഇന്ദ്രന്‍ കളിച്ച കളിയിലെ നായിക ആയിരുന്നു പ്രഭാവതി, വജ്രനാഭന്‍റെ പ്രിയ പുത്രി.ദേവേന്ദ്രന്‍റെ ആജ്ഞപ്രകാരം വജ്രനാഭപുരത്തെത്തിയ അരയന്നങ്ങള്‍ ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നന്‍റെ ഗുണഗണങ്ങള്‍ യൌവനയുക്തയായ പ്രഭാവതിയുടെ അടുത്ത് വിവരിക്കുന്നു.ഇതേ അരയന്നങ്ങള്‍ പ്രദ്യുമ്നന്‍റെ അടുത്തെത്തി പ്രഭാവതിയെ കുറിച്ചും വര്‍ണ്ണിച്ചു.
ആ യുവമനസുകളില്‍ പ്രേമം വിടരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?
പ്രദ്യുമ്നനു പ്രഭാവതിയെ കല്യാണം കഴിക്കേണമെന്ന് ആഗ്രഹമായി.പ്രഭാവതിയുടെ സ്വയംവര സമയം ആഗതമായപ്പോള്‍ അരയന്നങ്ങള്‍ സൂചിപ്പിച്ച പ്രകാരം വജ്രനാഭപുരിയില്‍ ഒരു നാടകസംഘത്തെ വരുത്തേണമെന്ന് പ്രഭാവതി വജ്രനാഭനോട് ആവശ്യപ്പെടുന്നു.
അങ്ങനെ ആ നാടകസംഘം കൊട്ടാരത്തിലെത്തി..
അത് അവരായിരുന്നു..
പ്രദ്യുമ്നനും ശ്രീകൃഷ്ണന്‍റെ മറ്റ് പുത്രന്‍മാരും പിന്നെ യാദവരും.
രാമായണ കഥ!!
അതായിരുന്നു നാടകം.ആ സംഘത്തിന്‍റെ അഭിനയത്തില്‍ മതിമറന്ന അസുരന്‍ അവരെ കൊട്ടാരത്തില്‍ തന്നെ താമസിപ്പിച്ചു.അങ്ങനെ ഇന്ദ്രന്‍ ആഗ്രഹിച്ച പോലെ പ്രദ്യുമ്നനും കൂട്ടരും ആ കോട്ടയിലായി.
എന്നാല്‍ അവര്‍ വജ്രനാഭനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടില്ല, പകരം പ്രദ്യുമ്നന്‍ പ്രഭാവതിയുമായി പ്രേമലീലകളില്‍ ഏര്‍പ്പെട്ടു.അതേ പോലെ വജ്രനാഭന്‍റെ അനുജനായ സുനാഭന്‍റെ പുത്രിമാരായ ചന്ദ്രമതിയും ഗുണവതിയും യഥാക്രമം കൃഷ്ണപുത്രന്‍മാരായ ഗദനും സാംബവനുമായി പ്രേമത്തിലായി.
സംഭവം ഇത്രത്തോളമായപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ എടപെട്ടു.അങ്ങനെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം പ്രദ്യുമ്നന്‍ വജ്രനാഭനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും ആ അസുരനെ വധിക്കുകയും ചെയ്തു.തുടര്‍ന്ന് അസുരകുമാരികളുമായി ദ്വാരകയിലെത്തിയ ആ സംഘം വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു.തുടര്‍ന്ന് പ്രദ്യുമ്നന്‍ പ്രഭാവതിയെയും, ഗദന്‍ ചന്ദ്രവതിയെയും, സാംബന്‍ ഗുണവതിയെയും വിവാഹം കഴിച്ചു.
യാഗം കഴിഞ്ഞ് കശ്യപന്‍ ദേവലോകത്ത് തിരികെ എത്തുന്നതിനു മുന്നേ ഇതെല്ലാം സംഭവിച്ചിരുന്നു....
ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ശാന്തിയും സമാധാനവും മാത്രം.
വാല്‍കഷ്ണം:
ശിവഭഗവാനാല്‍ വധിക്കപ്പെട്ട കാമദേവന്‍റെ പുനര്‍ജന്മമാണത്രേ പ്രദ്യുമ്നന്‍.ശ്രീകൃഷ്ണഭഗവാന് രുക്മിണി ദേവിയില്‍ ആണ് പ്രദ്യുമ്നന്‍ ജനിച്ചത്.ഇദ്ദേഹത്തിന്‍റെ ആദ്യവിവാഹം രതിദേവിയുടെ അവതാരമായ മായാവതിയുമായി ആയിരുന്നു, ആ കഥ പിന്നീടൊരിക്കല്‍.

ഒരു സ്കൂൾ അദ്ധ്യാപിക സ്കൂളിൽ നിന്ന് കടലാസുകൾ നോക്കുന്നതിനിടയിൽ തന്‍റെ ഭർത്താവിന്‍റെ അടുത്തേയ്ക്ക് ഒരു കടലാസ് കൊണ്ടുചെന്നു......!

"ഇതൊന്നു വായിക്കൂ...!", ഭാര്യ പറഞ്ഞു..... ഭർത്താവ് വായിച്ചു തുടങ്ങി.......!
എന്താവാനാണ് ആഗ്രഹം.....? എന്ന ചോദ്യത്തിനുള്ള ഒരു കുട്ടിയുടെ മറുപടി ആണ് പേപ്പറിൽ.....!
എനിക്ക് ഒരു ''ടിവി'' ആകണം......! മറ്റൊന്നും ആകണ്ട........!
ഞങ്ങളുടെ വീട്ടിൽ ''ടിവി''യോടാണ് എല്ലാവർക്കും ''എന്നെ''ക്കാൾ ഇഷ്ടം.....!
ഞാൻ ടിവി ആയാൽ....!
എനിക്ക് വീട്ടിൽ നല്ലൊരു സ്ഥാനം കിട്ടും.....!
എനിക്ക് ചുറ്റും അച്ഛനും അമ്മയും ചേട്ടന്മാരും വന്നിരിക്കും.....!
അവരുടെ കുറെ സമയം എനിക്ക് തരും.....!ഞാൻ പറയുന്നത് അവർ ''ശ്രദ്ധ''യോടെയും ''ഗൌരവ''ത്തോടെയും കേൾക്കും......!
എന്നെ അവർ ഒരിക്കലും തടസ്സപ്പെടുത്തില്ല....! ''അവഗണി''ക്കില്ല......!
അച്ഛൻ ഓഫീസ് കഴിഞ്ഞ് ക്ഷീണത്തോടെ വരുമ്പോൾ ഞാൻ എപ്പോഴും ഓടിച്ചെല്ലാറുണ്ട്.
അപ്പോൾ അച്ഛൻ ''എന്നെ തട്ടിമാറ്റി'' സോഫയിൽ ഇരുന്നു ''ടിവി'' കാണും.
അപ്പോൾ അച്ഛനെ ''ശല്യപ്പെടു''ത്തണ്ട എന്ന് അമ്മ എന്നോട് ''ദേഷ്യ''ത്തോടെ പറയും.
''ടിവി'' ആയാൽ അച്ഛൻ ആദ്യം എന്നെ തന്നെ നോക്കും.....!
അമ്മയ്ക്ക് എന്തെങ്കിലും ''വിഷമം'' വന്നാലും അമ്മ ടിവി കാണാൻ ആണ് പോകാറുള്ളത്......
ഞാൻ ''ടിവി'' ആയാൽ അമ്മയ്ക്ക് വിഷമം വരുമ്പോൾ എന്നെ കൂട്ട് പിടിക്കും......!
എന്‍റെ ചേട്ടന്മാർ എന്‍റെ കൂടെ കളിക്കാറില്ല......! എപ്പോഴും ടിവിയാണ് നോക്കുക......! റിമോട്ടിനായി അവർ എപ്പോഴും വഴക്കാണ്.....!
ഞാൻ ''ടിവി'' ആയാൽ അവർ എന്നെ കാണാൻ ആകും മത്സരിക്കുക......!
എല്ലാവരും എനിയ്ക്ക് വേണ്ടി അല്‍പ സമയം എങ്കിലും ചിലവഴിക്കും.....! അന്നേരം എന്നെക്കാൾ പ്രധാനമായി അവർക്ക് മറ്റൊന്നും ഉണ്ടാവില്ല.....!
അവരെ ''സന്തോഷിപ്പി''ക്കാനും ''ആശ്വസിപ്പി''ക്കാനും അപ്പോൾ എനിക്ക് കഴിയുകയും ചെയ്യും.....!
എനിക്ക് മറ്റൊന്നും ആകണ്ട, ''ടിവി'' ആയാൽ മതി.....!
വായിച്ച് കടലാസ് തിരികെ കൊടുത്ത് ഭാര്യയോട് ആ ഭർത്താവ് ''ഗൌരവ''ത്തോടെ പറഞ്ഞു......:!
"നീ ഇത് കാര്യമായി എടുക്കണം......! ആ കുട്ടിയുടെ അച്ഛനെയും അമ്മയെയും വിളിച്ച് കാര്യങ്ങൾ വിശദീകരിക്കണം......!
കുട്ടികൾക്കായി കുറച്ച് സമയം ചിലവഴിക്കാൻ പറ അവരോട്......!
"അത് തന്നെയാണ് ആ ടീച്ചർ ചെയ്തത്......! നമ്മുടെ മോൻ ഈ എഴുതിയത് എന്നെ കൊണ്ട് വന്നു കാണിച്ച് ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.....! നിങ്ങളെ കാണിക്കാൻ കൊണ്ടുവന്നതാണ്.....!
നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുപകരണം ഉണ്ടാവും.......!
''ടിവി''യോ, ''ലാപ്ടോപ്പോ'', ''മൊബൈലോ''...അങ്ങനെ എന്തെങ്കിലും......! പക്ഷെ അതിനേക്കാൾ പ്രാധാന്യം അതർഹിക്കുന്ന വ്യക്തികൾക്കും, സ്വന്തം കുടുംബത്തിനും കൊടുക്കുന്നുണ്ട് എന്നത് ഇടയ്ക്ക് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക.......!
പുതിയ കാലഘട്ടത്തിൽ ആ പരിശോധന ഒരു അനിവാര്യതയാണ്..........
Forwarded post........

Saturday, 15 July 2017
ജപം, ധ്യാനം, വ്രതം, ഉപാസനാ
ജപം, ധ്യാനം, വ്രതം, ഉപാസനാ
ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.
“ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?”
ഗുരു ഒരു ചോദ്യം തൊടുത്തു.
“സൂര്യനുദിക്കാനായി നാം എന്തു ചെയ്യണം?”
ഗുരുവിന്റെ മറുപടിയില്‍ നീരസം തോന്നി ശിഷ്യന്‍ തിരിച്ചു ചോദിച്ചു, “എങ്കില്‍ പിന്നെ എന്തിനാണ് അങ്ങ് എന്നോട് ജപധ്യാനാദികള്‍ നിരന്തരം ചെയ്യാന്‍ ഉപദേശിച്ചത്?”
“അതോ, സൂര്യനുദിക്കുമ്പോള്‍ നീ ഉണര്‍ന്നിരിക്കണം എന്ന ഉറപ്പിനു വേണ്ടി.”
സൂര്യന്‍ ഉദിക്കാന്‍ ആരും ഒന്നും ചെയ്യണ്ട. പക്ഷേ സൂര്യോദയം കാണണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ ഉണരണം, ഉണര്‍വ്വോടെ നോക്കണം.
അതു പോലെ ജപ, ധ്യാന, വ്രതാദികള്‍ ഈശ്വരനെ ദര്‍ശിക്കാനുള്ള ഉണര്‍ത്തലിന് വേണ്ടിയാണ്. ഇത്തരം ജീവിത രീതികളിലൂടെ ഉണര്‍ത്തപ്പെടുന്ന (ശുദ്ധീകരിക്കുന്ന) മനസിന് ഈശ്വരനെ എല്ലായിടത്തും ദര്‍ശിക്കാനും എല്ലാവരേയും സ്നേഹിക്കാനും സാധിക്കും.
അതുകൊണ്ട് ജപം, ധ്യാനം, വ്രതം, ഉപാസനാ തുടങ്ങിയവ ജീവിത യാത്രയില്‍ ആവശ്യം വേണ്ടതു തന്നെ. അത് ഈശ്വരാനുഗ്രഹം നേടാനല്ല സദാ നമ്മളില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരാനുഗ്രഹം മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനുമാണ്.

Friday, 14 July 2017
ഇന്നൊരു കൃഷ്ണ ഭക്തന്റെ കഥ പറയാം
ഇന്നൊരു കൃഷ്ണ ഭക്തന്റെ കഥ പറയാം. പാലക്കാട് ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ വെങ്കിട്ടരമണൻ എന്നൊരു ബാലൻ ഉണ്ടായിരുന്നു. ദാരിദ്രം കൊണ്ടു വലഞ്ഞ ആ ബാലൻ ഒരു തൊഴിലന്വേഷിച്ച് സ്വന്തം ഗൃഹം വിട്ടിറങ്ങി. വിശപ്പടക്കാൻ ഭക്ഷണം കിട്ടണം എന്നു മാത്രമേ ആ ബാലന് ചിന്തയുണ്ടായിരുന്നുള്ളൂ. ജോലി തേടി അവൻ വന്നുപെട്ടത് ഗുരുവായൂരപ്പന്റെ സന്നിധിയിലും. ക്ഷേത്ര പരിസരത്തിലുള്ള കടകളിൽ തനിക്കാവുന്ന ജോലികൾ ചെയ്ത് വെങ്കിട്ടരമണൻ കഴിഞ്ഞു. എന്നാൽ ഗുരുവായൂരപ്പന്റെ തിരുനടയിൽ ചെല്ലാനോ കണ്ണനെ കണ്ട് കൈകൂപ്പാനോ അവന് തോന്നാറില്യ. അമ്പലത്തിൽ ഉച്ചയ്ക്കുള്ള പ്രസാദം ഊട്ടു കഴിക്കാൻ കണ്ണന്റെ തിരുമുമ്പിൽക്കൂടി എന്നും കടന്നു പോയീട്ടും കണ്ണനെ ഒന്നു നോക്കണമെന്നുപോലും അവന് തോന്നിയില്ല. അവന്റെ ചിന്തയിലും ശ്രദ്ധയിലും ഗുരുവായൂരപ്പൻ കടന്നു ചെന്നതേ ഇല്യ. കാലം കടന്നുപോയി. വെങ്കിട്ടരമണൻ യുവാവായി. അഞ്ചെട്ടുകൊല്ലം കണ്ണന്റെ തിരു നടയിലുണ്ടായീട്ടും വെങ്കിട്ടരമണൻ കണ്ണനെ കണ്ടില്യ. പക്ഷേ ഭക്തവത്സലനായ കണ്ണൻ വെങ്കിട്ടരമണനെ സദാ ശ്രദ്ധിച്ചിരുന്നു. യാതൊരു ദുശ്ശിലവും കാപട്യവും ഇല്യാത്ത അദ്ദേഹത്തെ കണ്ണന് നന്നേ ബോധിച്ചു. കണ്ണൻ രമണനെ നോക്കി ഒന്നു പുഞ്ചിരിച്ചു. സന്ധ്യക്ക് ദീപാരാധനയ്ക്ക് കണ്ണന്റെ നട തുറക്കുന്ന സമയം ഹാ! എത്ര മനോഹരമായ നിമിഷങ്ങളാണ് അല്ലേ?
"സന്ധ്യാ സമയമടുക്കുന്ന നേരത്ത്
സന്തോഷമെന്നേ പറഞ്ഞിടേണ്ടൂ
തൃച്ചന്ദനം ചാർത്തി കാണാമതുനേരം
തൃക്കാൽ വണങ്ങുവാനെത്ര സൌഖ്യം. "
ഗുരുവായൂരപ്പനെപ്പറ്റി ഒട്ടും അറിയാത്ത ആളാണ് ച്ചാൽ പോലും ആസമയത്ത് കണ്ണന്റെ തിരുനടയിലെത്തിയാൽ ഗുരുവായൂരപ്പന്റെ കാരുണ്യപീയൂഷവർഷം അനുഭവിക്കാനാവും.
ആ അനുഭവം ഈ വെങ്കട്ടരമണനും ഉണ്ടായി. ഒരു ദിവസം സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞു നട തുറക്കുന്ന സമയത്ത് അമ്പലത്തിലേക്ക് എന്തോ കൊണ്ടുവന്നീട്ട് തിരിച്ചു പോകുന്ന രമണൻ കണ്ണന്റെ തിരുനടയിൽ എത്തിയതും പെട്ടെന്ന് മണിമുഴക്കങ്ങളോടെ തിരുനട തുറന്നു. എല്ലാവരും ഉറക്കെ നാരായണ നാരായണ എന്ന് സന്തോഷത്തോടെ ജപിക്കുന്നതും മണിയടിക്കുന്നതും കേട്ട വെങ്കട്ട രമണൻ ശ്രീകോവിലിലേക്ക് നോക്കി. അപ്പോൾ അതാ...അവിടെ.....
"പീലി ചാര്‍ത്തിയ പൊന്നിന്‍ കിരിടവും
ഫാലദേശത്തു തൊട്ടൊരു ഗോപിയും
ചന്ദനത്താല്‍ പൊതിഞ്ഞ തിരുമെയ്യും
നല്ലകൃഷ്ണ തുളസിപ്പൂ മാലയും
പട്ടുകോണകം മുത്തരഞ്ഞാണവും
കൊച്ചു കൈയ്യിലോരിത്തിരി വെണ്ണയും
മറ്റേ കയ്യിലോരോടക്കുഴലുമായ്
പുഞ്ചിരിയോടെ നില്‍ക്കുന്ന കണ്ണനെ
നെയ്‌വിളക്കിന്‍റെ ശോഭയില്‍ ദൂരെയായ്..."
മിന്നിത്തെളിഞ്ഞു കാണുന്നു. ആ
അച്യുതനെ അടുത്തു കണാൻ ആരുടെ മനസ്സാണ് മുന്നോട്ടു കുതിക്കാത്തത്. അദ്ദേഹം അറിയാതെ കണ്ണന്റെ അടുത്തേയ്ക്ക് ആ പാദങ്ങള്‍ ചലിച്ചു. സോപാനത്തിനടുത്തെത്തി കണ്ണനെ കൺകുളിരെ കണ്ടു . ഇതുവരെ അനുഭവിച്ചീട്ടില്ലാത്ത അലൌകികമായ ഏതോ ഒരനുഭവത്താൽ ആ മനസ്സ് നിറഞ്ഞു കവിഞ്ഞു. അത് കണ്ണുനീരായി നിറഞ്ഞൊഴുകാൻ തുടങ്ങി. അറിയാതെ അദ്ദേഹത്തിന്റെ നാവ് "കൃഷ്ണ കൃഷ്ണാ" എന്ന് മന്ത്രിക്കാൻ തുടങ്ങി. തൃച്ചന്ദനത്തിന്റെയും തുളസിയുടേയും കർപ്പൂരത്തിന്റെയും ഗന്ധം മേറ്റപ്പോൾ ശരീരം മുഴുവനും രോമാഞ്ചം പടർന്നു. ഇത്ര കാലം ഇവിടെ ഉണ്ടായീട്ടും എന്തേ കണ്ണാ! നിന്നെക്കാണാൻ തോന്നിയില്യ എന്ന മനസ്താപം ഉള്ളിൽ നിറഞ്ഞപ്പോൾ മറ്റൊരു ദൃശ്യം കൂടി അദ്ദേഹത്തെ ആകർഷിച്ചു. വടക്കേ വാതിൽ മാടത്തിൽ മഹാത്മാവ് ഇരുന്ന് എന്തോ വായിക്കുന്നു. അദ്ദേഹം പാരായണം ചെയ്യുന്നത് എന്താണ് എന്ന് മനസ്സിലായീല്ലെങ്കിലും അതിന്റെ മാധുര്യം വെങ്കിട്ടരമണന് അറിയാൻ കഴിഞ്ഞു. സാക്ഷാൽ കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഭാഗവതോത്തമനായിരുന്നു അത്. ശ്രീമദ് ഭാഗവതം പാരായണം ചെയ്യുകയായിരുന്ന അദ്ദേഹം മെല്ലെ തല ഉയർത്തി വെങ്കിട്ടരമണനെ നോക്കി ഒന്നു പുഞ്ചിരിച്ചു. പെട്ടെന്ന് രമണന്റെ ഹൃദയത്തില്‍ ഒരു കൊളുത്തിട്ടു വലിച്ചതുപോലെയുള്ള അനുഭവമുണ്ടായി. അദ്ദേഹം അവിടെയിരുന്ന് ആ പാരായണം മുഴുവനും ശ്രദ്ധയോടെ ശ്രവിച്ചു. ഒന്നും മനസ്സിലായീല്യാച്ചാലും കണ്ണനെ മടിയിലിരുത്തി ഇരിക്കുന്ന ഒരു സുഖം. ജോലിക്കിടയിലും മറ്റും ഭഗവാന്റെ കഥ പറയുന്ന ഒരു മഹാത്മാവിനെപ്പറ്റി പലരും പറയുന്നത് കേട്ടീട്ടുണ്ടായിരുന്നു. അത് കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഈ ഭാഗവതോത്തമനെക്കുറിച്ചായിരുന്നു എന്ന് രമണന് മനസ്സിലായി. പാരായണശേഷം ജനങ്ങൾ പിരിഞ്ഞപ്പോൾ വെങ്കടരമണൻ നമ്പുതിരിപ്പാടിന്റെ അരികിലെത്തി അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് കണ്ണീരോടെ പറഞ്ഞു. " എത്രയോ കാലമായി ഞാൻ ഈ തിരു സന്നിധിയിൽ എത്തിയീട്ട്. എന്നീട്ടും ഇന്നാണ് ഞാൻ ഗുരുവായൂരപ്പനെ ഇന്നാണ് കണ്ടത്. ഇത്രയും കാലം ഉണ്ടും ഉറങ്ങിയും വേല ചെയ്തും വിലപ്പെട്ട സമയം ഞാൻ പാഴാക്കിയല്ലോ? അങ്ങയെപ്പറ്റിയും പലരും പറഞ്ഞു കേട്ടീട്ടുണ്ട്. എന്നാലും ഒരിക്കൽപ്പോലും കാണണം എന്ന് തോന്നിയതേ ഇല്യ. നല്ല ഒരു മനുഷ്യജന്മം ഈ വിധം പാഴാക്കിയല്ലോ?"
ഇതു കേട്ട് ശ്രീ കുഞ്ഞിക്കാവു നമ്പൂതിരി വെങ്കിട രമണനെ ശരസ്സിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് വാത്സല്യത്തോടെ പറഞ്ഞു. " ഇല്യ കുഞ്ഞേ ഒട്ടും സമയം വൈകീട്ടില്യ. ഇതാണ് ശരിയായ സമയം. പൂർവ്വജന്മത്തെ പ്രാരാബ്ദങ്ങൾ അല്പം ബാക്കീണ്ടായത് തീർന്നു ന്ന് കൂട്ടിക്കോളൂ.
ജന്മ ജന്മാന്തരങ്ങളായി ആർജ്ജിച്ച പുണ്യംകൊണ്ടു മാത്രേ ഗുരവായൂരപ്പനിൽ ഭക്തിണ്ടാവൂ. കണ്ണന്റെ കാരുണ്യം മൂലം ഇപ്പോൾ നിനക്ക് അതുണ്ടായി. അതുകൊണ്ടുതന്നെ നിന്റെ പാപങ്ങളിൽ നിന്നും മുക്തനായി. ഇനിയുള്ള സമയം ഭാഗവതം ശ്രവിക്കാനും നാമസങ്കീർത്തനത്തിനും, ഗുരുവായൂരപ്പനെ
സേവചെയ്യാനും സജ്ജനസംഗത്തിൽ ഇരിക്കാനും ശ്രദ്ധിക്കണം. ഒക്കെ നേര്യാവും." അദ്ദേഹത്തിൻെറ ഉപദേശം കിട്ടിയ അന്നു മുതൽ വെങ്കിടരമണൻ നിത്യവും നിർമ്മല്യം മുതൽ ഉഷപ്പൂജവരെ ശ്രീകൃഷ്ണ ദേവനെ ദർശിച്ച് നാമസങ്കീർത്തനാദികളിൽ മുഴുകി കഴിയും. അതിനു ശേഷമേ തൻെറ ഉപജീവനത്തിനു വേണ്ടിയുള്ള ജോലിക്ക് പോകുമായിരുന്നുള്ളു. ജോലി കഴിഞ്ഞു വൈകീട്ട് ക്ഷേത്രത്തിലെത്തി ദീപാരാധനയും അത്താഴപ്പൂജയും കഴിഞ്ഞേ പോകൂ. ക്രമേണ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതപാരായണത്തിൽ ആദ്യന്തം ശ്രോതാവായി. നാമ സങ്കീർത്തനങ്ങളിൽ മുഴുകി പതിയെ പതിയെ എല്ലാം വിട്ട് ഗുരുവായൂരപ്പനിൽ മാത്രമായി ശ്രദ്ധ. അമ്പത്തിൽ നിന്നു ലഭിക്കുന്ന എന്തെങ്കിലും അല്പാഹാരം ശരോരത്തിനു വേണ്ടി മാത്രം ഭക്ഷിക്കും. അദ്ദേഹത്തിൻറെ ചുണ്ടിൽ സദാ നേരവും
''അനായാസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹി മേ കൃപയാ കൃഷ്ണാ ത്വയിഭക്തിമചഞ്ചലാം ''
എന്ന പ്രാർത്ഥന നിറഞ്ഞു നിന്നു.
സാധാരണ ഗതിയിൽ നാം പറയും ബുദ്ധിമുട്ടില്ലാതെ മരിക്കണം. ജീവിച്ചിരിക്കുമ്പോൾ വിഷമങ്ങള്‍ ഉണ്ടാവരുത്. എന്ന് പക്ഷേ അതല്ല ശരിയായ അതിന്റെ ആന്തരാർത്ഥം എന്ന് അടുത്ത വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. കൃഷ്ണാ എനിക്ക് അചഞ്ചലമായ ഭക്തി തരൂ എന്നാണ. ദൃഡമായ ഭക്തി ഉറയ്ക്കുന്നതുവരെ ഈ ശരീരം ഞാനാണ് ഇതോടു ബന്ധപ്പെട്ടതെല്ലാം എന്റ്യാണ് ന്ന് നമുക്ക് തോന്നും. അല്ലാ ന്ന് വാക്കുകൊണ്ടൊക്കെ പറയും ച്ചാലും ജീവിതസാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും പതറിപ്പോകും. ഈ ശരീരം ഞാനാണ് എന്ന് തോന്നൽ വിട്ടുപോകുന്നതു വരെ ശരീരത്തെ ബാധിക്കുന്നതെല്ലാം നമ്മെ ബാധിക്കും. മരണ സമയത്ത് എന്റെ ശരീരം വെടിഞ്ഞ് എന്റെ പുത്രകളത്രബന്ധുമത്രാദികളെ വിട്ട് അതുവരെ സമ്പാദിച്ചതെല്ലാം വിട്ട് പോകേണമല്ലോ എന്ന ചിന്ത മരണത്തെ ദുസ്സഹമാക്കും. എന്നാൽ കൃഷ്ണനിൽ ദൃഢമായ ഭക്തി ഉറച്ചാൽ നമ്മുടെ പുറമേയുള്ള ഒന്നും നമ്മെ ബാധിക്കില്യ.
"വിനാ ദൈന്യേന ജീവിതം"
കൃഷ്ണനിൽ ഉറച്ചാൽ ഈ ശരീരം എപ്പോള്‍ വീണുപോകുന്നു എന്നുപോലും നാം അറിയില്യ
"അനായാസേന മരണം"
ഇതാണ് ആ മഹാത്മാവ് സദാ പ്രാർത്ഥിച്ചിരുന്നത്.
വർഷങ്ങൾ കഴിഞ്ഞു വെങ്കിടരമണൻ ഒരുപരിപൂർണ്ണമായും ഗുരുവായൂരപ്പനിൽ ഉറച്ചു. അപ്പോഴും അദ്ദേഹം ജപിച്ചുകൊണ്ടേ ഇരുന്നു. "അനായാസേന മരണം......"
ഒരു വൃശ്ചികമാസ ഏകാദശി ഉത്സവക്കാലം. ദ്വാദശി പാരണ കഴിഞ്ഞ് അടുത്തനാൾ ശ്രീ കുഞ്ഞിക്കാവു നമ്പൂതിരിയുടെ ഭാഗവതപാരായണം വടക്കേവാതിൽ മാടത്തിൽ തുടങ്ങി. വെങ്കിട രമണൻ നിത്യവും പരായണാദികളിൽ പതിവുപോലെ പങ്കെടുത്തു. ഒരു ദിവസം പരായണം ശ്രവിച്ചുകൊണ്ടിരുന്ന വെങ്കിട്ടരമണൻ പെട്ടെന്നെഴുന്നേറ്റു. പാരായണത്തിനിടയിൽ ഒരിക്കൽപ്പോലും എഴുന്നെല്ക്കാത്ത വെങ്കിട്ടരമണനെ എല്ലാവരും ശ്രദ്ധിച്ചു. വളരെ ശാന്തവും ഒരു പ്രത്യേക പുഞ്ചിരിയും ആ മുഖത്ത് നിറഞ്ഞു നില്ക്കുന്നത് എല്ലാവരും കണ്ടു. അദ്ദേഹം നേരെ ശ്രീകോവിലിന് മുന്നിലേക്കു നടന്നു. തിരുനടയിൽ എത്തി ഗുരുവായൂരപ്പന നേരെ സാഷ്ടാംഗം പ്രണമിച്ച് കൂപ്പുകൈകളോടെ കിടന്നു.
ആകിടപ്പ് കുറച്ചധികം നീണ്ടു. സ്ഥലകാലബോധം വിസ്മരിച്ച് അദ്ദേഹം പ്രാർത്ഥിക്കുക പതിവുള്ളതാണ്. അതുകൊണ്ട് ആദ്യം ആരും കാര്യാക്കിഉഇല്യ. എന്നാൽ യാതൊരനക്കമില്ലാതെ കുറച്ചധികം നേരം കിടക്കുന്നത് കണ്ട് കുറച്ച് ഭക്തന്മാർ അടുത്തെത്തി അദ്ദേഹത്തെ ശരീരത്തില്‍ തൊട്ടു വിളിച്ചു. അദ്ദേഹം പോലും അറിയാതെ ആ ശരീരമാകുന്ന വസ്ത്രം അഴിഞ്ഞു വീണു. ഗുരുവായൂരപ്പൻ കൈപിടിച്ചാൽ പിന്നെ എന്ത് നോക്കാൻ....ന്റെ കൃഷ്ണാ..
മുരളീഗാനലോല മധുരനാം
ഒരു ഗായകൻ വരും
വിളിക്കും ഞാൻ പോകും
വാതില്‍ പൂട്ടതെയകണം.

Wednesday, 5 July 2017
മക്കളോടുള്ള
🌾മക്കളോടുള്ള പരുഷ പെരുമാറ്റം അവരിൽ അനുസരണക്കേട് വളർത്തുന്നു.
🌾സ്നേഹത്തിന്റെ പേരിലുള്ള അമിതലാളന സൂക്ഷിക്കുക.
🌾അവർ ആഗ്രഹിക്കുന്നത് മുഴുവൻ കൊടുത്താൽ അവർ ശാഠ്യക്കാരനായി വളരുന്നു.
🌾അവർ ആഗ്രഹിക്കുന്നത് മുഴുവൻ തടഞ്ഞാൽ കലഹപ്രിയനായി വളരുന്നു.
🌾അതിനാൽ, മക്കൾക്ക് നൽകുന്നതും തടയുന്നതും യുക്തിധിഷ്ഠിതമായിരിക്കട്ടെ.

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ,
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ, അങ്ങിനെയെങ്കി വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക്ചവിട്ടി താഴ്ത്തി?
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ളഒരന്യേഷണ യാത്ര..
തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂർവ്വം പുരാതന
ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോൾ പുരാണത്തിൽ നിന്നും വന്ന
ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളിൽ നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.
അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാർത്ഥത്തിൽ ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.
മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ഭാരതത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.
1. നരസിംഹാവതാരം -
പരമ വിഷ്ണു ഭക്തനായിരുന്ന അസുര ചക്രവർത്തിയായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധർമ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച
അസുര ചക്രവര്ത്തി ഹിരന്യകഷിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹര്ഷിയുടെ
സത്സംഗം കേൾക്കാൻ ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോൾ മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയിൽ ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെഅവസാനം മഹാവിഷ്ണു നരസിംഹ രൂപത്തില് (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.
ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒമ്പതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ധ്രയിലെ ആഹോബിലം എന്ന പുണ്യദേശം.
ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.
2. വാമനാവതാരം-
പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെകടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവര്ത്തി. അതി ശക്തിമാനും നീതിമാനുംയിരുന്ന ബലി ചക്രവർത്തി
സമ്പത്സമൃദ്ധമായഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാന് തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കർമ്മങ്ങളും സ്വധർമ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയിൽ ദുഖിതരായ ഇന്ദ്രാതി ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു. ബലി ചക്രവർത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധർമ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയിൽ
അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവർത്തി അശ്വമേധയാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനൻ ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർതിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പത്സമൃദ്ധമായതന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നൽകി. അപ്പോൾ വാമനൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ, അഹന്ത ശമിച്ച മഹാബലി തന്റെ മുമ്പിൽ പുണ്യ ദർശനം നൽകിയ മഹാവിഷ്ണുവിന്റെ മുമ്പിൽ ഭക്ത്യാദര പൂർവം ശിരസ്സ് നമിച്ചു. ബലി ചക്രവർത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പർശിച്ചു അമരത്വത്തിലേക്ക് മോക്ഷം നൽകിയശേഷം ബലിയുടെ നീതിനിർവ്വഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നുമുതല് ബലി ചക്രവർത്തി 'മഹാബലി' എന്ന പേരില് പ്രജകള് എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താൻ അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ ഭൂമിയിൽ വന്നു കാണാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നുമുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂർവം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവർത്തിയെ വരവേൽക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ധ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടർന്ന് വായിക്കുക...
3. പരശുരമാവതാരം-
ജമദഗ്നി മഹർഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാർജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹർഷിയുടെ പുത്രൻ പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാർജ്ജുനൻ തുടർന്നും നടത്തിയ ആക്രമണങ്ങളിൽ ജമദഗ്നി മഹർഷി കൊല്ലപ്പെടുന്നു. അതിൽ പ്രതികാരം ജ്വലിച്ച പരശുരാമൻ ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തിൽ പരമശിവന്റെ ശിക്ഷണത്തില് പത്തു വർഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടർന്നുണ്ടായ സംഭവബഹുലമായ ജീവിതത്തിൽ ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ വധിക്കപെട്ടു. തന്റെ ശപഥം പൂർത്തിയാക്കി.
പരശുരാമൻ പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നൽകിയിരുന്ന മഴുവുമായി ഗോകർണ്ണത്തു എത്തി, താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നൽകുവാൻ വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ അറിയപ്പെട്ടത്. പരശുരാമൻ കടലിൽ നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവലയങ്ങളും ദുർഗാലയങ്ങളും അവർക്കുവേണ്ടി പരശുരാമൻ നിർമ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തിൽ കൃഷിയാവശ്യതിനും മറ്റു നിർമ്മാണ ജോലികൾക്കും മറ്റുമായി മറ്റു കുലങ്ങളിൽ പെട്ട നിരവധി ആളുകൾ സമീപ നാട്ടുരാജ്യങ്ങളായ തമിഴ്, കർണ്ണാടക, ആന്ധ്ര എന്നീവിടങ്ങളിൽനിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തിൽ വിവിധ നാട്ടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂർവ്വ ദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണർക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേൽക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.
നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നും വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകൾക്ക് കൈമാറി. ആ കഥകൾ ഇന്ന് കേൾക്കുന്ന രൂപത്തിൽ ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജൻ ഭരണം നടത്തിയിരുന്നു". കാലക്രെമത്തിൽ, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി. പിൽക്കാലത്ത് ആന്ധ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിർത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേൽക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, പിന്നീട് ചരിത്രമെങ്ങനെ മാറിമറിഞ്ഞു എന്നും ഇതിൽ നിന്നും വ്യക്തമാകുന്നു. നമ്മുടെ പൂർവ്വികർ നമുക്ക് കൈമാറിയ വസന്തങ്ങളുടെയുംസന്തോഷത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകൾക്കും പകർന്നു നൽകാം.
ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയിട്ടില്ല. രണ്ടടികൊണ്ട് വാമനമൂർത്തിയ്ക്ക് മഹാബലി മൂന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ. എന്നാൽ മഹാബലിയെ ചവിട്ടിത്താഴ്ത്തുകയല്ല വാമനൻ ചെയ്തത്. മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്ന വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത്.

Subscribe to:
Comments (Atom)