ഇന്നൊരു കൃഷ്ണ ഭക്തന്റെ കഥ പറയാം. പാലക്കാട് ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ വെങ്കിട്ടരമണൻ എന്നൊരു ബാലൻ ഉണ്ടായിരുന്നു. ദാരിദ്രം കൊണ്ടു വലഞ്ഞ ആ ബാലൻ ഒരു തൊഴിലന്വേഷിച്ച് സ്വന്തം ഗൃഹം വിട്ടിറങ്ങി. വിശപ്പടക്കാൻ ഭക്ഷണം കിട്ടണം എന്നു മാത്രമേ ആ ബാലന് ചിന്തയുണ്ടായിരുന്നുള്ളൂ. ജോലി തേടി അവൻ വന്നുപെട്ടത് ഗുരുവായൂരപ്പന്റെ സന്നിധിയിലും. ക്ഷേത്ര പരിസരത്തിലുള്ള കടകളിൽ തനിക്കാവുന്ന ജോലികൾ ചെയ്ത് വെങ്കിട്ടരമണൻ കഴിഞ്ഞു. എന്നാൽ ഗുരുവായൂരപ്പന്റെ തിരുനടയിൽ ചെല്ലാനോ കണ്ണനെ കണ്ട് കൈകൂപ്പാനോ അവന് തോന്നാറില്യ. അമ്പലത്തിൽ ഉച്ചയ്ക്കുള്ള പ്രസാദം ഊട്ടു കഴിക്കാൻ കണ്ണന്റെ തിരുമുമ്പിൽക്കൂടി എന്നും കടന്നു പോയീട്ടും കണ്ണനെ ഒന്നു നോക്കണമെന്നുപോലും അവന് തോന്നിയില്ല. അവന്റെ ചിന്തയിലും ശ്രദ്ധയിലും ഗുരുവായൂരപ്പൻ കടന്നു ചെന്നതേ ഇല്യ. കാലം കടന്നുപോയി. വെങ്കിട്ടരമണൻ യുവാവായി. അഞ്ചെട്ടുകൊല്ലം കണ്ണന്റെ തിരു നടയിലുണ്ടായീട്ടും വെങ്കിട്ടരമണൻ കണ്ണനെ കണ്ടില്യ. പക്ഷേ ഭക്തവത്സലനായ കണ്ണൻ വെങ്കിട്ടരമണനെ സദാ ശ്രദ്ധിച്ചിരുന്നു. യാതൊരു ദുശ്ശിലവും കാപട്യവും ഇല്യാത്ത അദ്ദേഹത്തെ കണ്ണന് നന്നേ ബോധിച്ചു. കണ്ണൻ രമണനെ നോക്കി ഒന്നു പുഞ്ചിരിച്ചു. സന്ധ്യക്ക് ദീപാരാധനയ്ക്ക് കണ്ണന്റെ നട തുറക്കുന്ന സമയം ഹാ! എത്ര മനോഹരമായ നിമിഷങ്ങളാണ് അല്ലേ?
"സന്ധ്യാ സമയമടുക്കുന്ന നേരത്ത്
സന്തോഷമെന്നേ പറഞ്ഞിടേണ്ടൂ
തൃച്ചന്ദനം ചാർത്തി കാണാമതുനേരം
തൃക്കാൽ വണങ്ങുവാനെത്ര സൌഖ്യം. "
ഗുരുവായൂരപ്പനെപ്പറ്റി ഒട്ടും അറിയാത്ത ആളാണ് ച്ചാൽ പോലും ആസമയത്ത് കണ്ണന്റെ തിരുനടയിലെത്തിയാൽ ഗുരുവായൂരപ്പന്റെ കാരുണ്യപീയൂഷവർഷം അനുഭവിക്കാനാവും.
ആ അനുഭവം ഈ വെങ്കട്ടരമണനും ഉണ്ടായി. ഒരു ദിവസം സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞു നട തുറക്കുന്ന സമയത്ത് അമ്പലത്തിലേക്ക് എന്തോ കൊണ്ടുവന്നീട്ട് തിരിച്ചു പോകുന്ന രമണൻ കണ്ണന്റെ തിരുനടയിൽ എത്തിയതും പെട്ടെന്ന് മണിമുഴക്കങ്ങളോടെ തിരുനട തുറന്നു. എല്ലാവരും ഉറക്കെ നാരായണ നാരായണ എന്ന് സന്തോഷത്തോടെ ജപിക്കുന്നതും മണിയടിക്കുന്നതും കേട്ട വെങ്കട്ട രമണൻ ശ്രീകോവിലിലേക്ക് നോക്കി. അപ്പോൾ അതാ...അവിടെ.....
"പീലി ചാര്‍ത്തിയ പൊന്നിന്‍ കിരിടവും
ഫാലദേശത്തു തൊട്ടൊരു ഗോപിയും
ചന്ദനത്താല്‍ പൊതിഞ്ഞ തിരുമെയ്യും
നല്ലകൃഷ്ണ തുളസിപ്പൂ മാലയും
പട്ടുകോണകം മുത്തരഞ്ഞാണവും
കൊച്ചു കൈയ്യിലോരിത്തിരി വെണ്ണയും
മറ്റേ കയ്യിലോരോടക്കുഴലുമായ്
പുഞ്ചിരിയോടെ നില്‍ക്കുന്ന കണ്ണനെ
നെയ്‌വിളക്കിന്‍റെ ശോഭയില്‍ ദൂരെയായ്..."
മിന്നിത്തെളിഞ്ഞു കാണുന്നു. ആ
അച്യുതനെ അടുത്തു കണാൻ ആരുടെ മനസ്സാണ് മുന്നോട്ടു കുതിക്കാത്തത്. അദ്ദേഹം അറിയാതെ കണ്ണന്റെ അടുത്തേയ്ക്ക് ആ പാദങ്ങള്‍ ചലിച്ചു. സോപാനത്തിനടുത്തെത്തി കണ്ണനെ കൺകുളിരെ കണ്ടു . ഇതുവരെ അനുഭവിച്ചീട്ടില്ലാത്ത അലൌകികമായ ഏതോ ഒരനുഭവത്താൽ ആ മനസ്സ് നിറഞ്ഞു കവിഞ്ഞു. അത് കണ്ണുനീരായി നിറഞ്ഞൊഴുകാൻ തുടങ്ങി. അറിയാതെ അദ്ദേഹത്തിന്റെ നാവ് "കൃഷ്ണ കൃഷ്ണാ" എന്ന് മന്ത്രിക്കാൻ തുടങ്ങി. തൃച്ചന്ദനത്തിന്റെയും തുളസിയുടേയും കർപ്പൂരത്തിന്റെയും ഗന്ധം മേറ്റപ്പോൾ ശരീരം മുഴുവനും രോമാഞ്ചം പടർന്നു. ഇത്ര കാലം ഇവിടെ ഉണ്ടായീട്ടും എന്തേ കണ്ണാ! നിന്നെക്കാണാൻ തോന്നിയില്യ എന്ന മനസ്താപം ഉള്ളിൽ നിറഞ്ഞപ്പോൾ മറ്റൊരു ദൃശ്യം കൂടി അദ്ദേഹത്തെ ആകർഷിച്ചു. വടക്കേ വാതിൽ മാടത്തിൽ മഹാത്മാവ് ഇരുന്ന് എന്തോ വായിക്കുന്നു. അദ്ദേഹം പാരായണം ചെയ്യുന്നത് എന്താണ് എന്ന് മനസ്സിലായീല്ലെങ്കിലും അതിന്റെ മാധുര്യം വെങ്കിട്ടരമണന് അറിയാൻ കഴിഞ്ഞു. സാക്ഷാൽ കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഭാഗവതോത്തമനായിരുന്നു അത്. ശ്രീമദ് ഭാഗവതം പാരായണം ചെയ്യുകയായിരുന്ന അദ്ദേഹം മെല്ലെ തല ഉയർത്തി വെങ്കിട്ടരമണനെ നോക്കി ഒന്നു പുഞ്ചിരിച്ചു. പെട്ടെന്ന് രമണന്റെ ഹൃദയത്തില്‍ ഒരു കൊളുത്തിട്ടു വലിച്ചതുപോലെയുള്ള അനുഭവമുണ്ടായി. അദ്ദേഹം അവിടെയിരുന്ന് ആ പാരായണം മുഴുവനും ശ്രദ്ധയോടെ ശ്രവിച്ചു. ഒന്നും മനസ്സിലായീല്യാച്ചാലും കണ്ണനെ മടിയിലിരുത്തി ഇരിക്കുന്ന ഒരു സുഖം. ജോലിക്കിടയിലും മറ്റും ഭഗവാന്റെ കഥ പറയുന്ന ഒരു മഹാത്മാവിനെപ്പറ്റി പലരും പറയുന്നത് കേട്ടീട്ടുണ്ടായിരുന്നു. അത് കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഈ ഭാഗവതോത്തമനെക്കുറിച്ചായിരുന്നു എന്ന് രമണന് മനസ്സിലായി. പാരായണശേഷം ജനങ്ങൾ പിരിഞ്ഞപ്പോൾ വെങ്കടരമണൻ നമ്പുതിരിപ്പാടിന്റെ അരികിലെത്തി അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് കണ്ണീരോടെ പറഞ്ഞു. " എത്രയോ കാലമായി ഞാൻ ഈ തിരു സന്നിധിയിൽ എത്തിയീട്ട്. എന്നീട്ടും ഇന്നാണ് ഞാൻ ഗുരുവായൂരപ്പനെ ഇന്നാണ് കണ്ടത്. ഇത്രയും കാലം ഉണ്ടും ഉറങ്ങിയും വേല ചെയ്തും വിലപ്പെട്ട സമയം ഞാൻ പാഴാക്കിയല്ലോ? അങ്ങയെപ്പറ്റിയും പലരും പറഞ്ഞു കേട്ടീട്ടുണ്ട്. എന്നാലും ഒരിക്കൽപ്പോലും കാണണം എന്ന് തോന്നിയതേ ഇല്യ. നല്ല ഒരു മനുഷ്യജന്മം ഈ വിധം പാഴാക്കിയല്ലോ?"
ഇതു കേട്ട് ശ്രീ കുഞ്ഞിക്കാവു നമ്പൂതിരി വെങ്കിട രമണനെ ശരസ്സിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് വാത്സല്യത്തോടെ പറഞ്ഞു. " ഇല്യ കുഞ്ഞേ ഒട്ടും സമയം വൈകീട്ടില്യ. ഇതാണ് ശരിയായ സമയം. പൂർവ്വജന്മത്തെ പ്രാരാബ്ദങ്ങൾ അല്പം ബാക്കീണ്ടായത് തീർന്നു ന്ന് കൂട്ടിക്കോളൂ.
ജന്മ ജന്മാന്തരങ്ങളായി ആർജ്ജിച്ച പുണ്യംകൊണ്ടു മാത്രേ ഗുരവായൂരപ്പനിൽ ഭക്തിണ്ടാവൂ. കണ്ണന്റെ കാരുണ്യം മൂലം ഇപ്പോൾ നിനക്ക് അതുണ്ടായി. അതുകൊണ്ടുതന്നെ നിന്റെ പാപങ്ങളിൽ നിന്നും മുക്തനായി. ഇനിയുള്ള സമയം ഭാഗവതം ശ്രവിക്കാനും നാമസങ്കീർത്തനത്തിനും, ഗുരുവായൂരപ്പനെ
സേവചെയ്യാനും സജ്ജനസംഗത്തിൽ ഇരിക്കാനും ശ്രദ്ധിക്കണം. ഒക്കെ നേര്യാവും." അദ്ദേഹത്തിൻെറ ഉപദേശം കിട്ടിയ അന്നു മുതൽ വെങ്കിടരമണൻ നിത്യവും നിർമ്മല്യം മുതൽ ഉഷപ്പൂജവരെ ശ്രീകൃഷ്ണ ദേവനെ ദർശിച്ച് നാമസങ്കീർത്തനാദികളിൽ മുഴുകി കഴിയും. അതിനു ശേഷമേ തൻെറ ഉപജീവനത്തിനു വേണ്ടിയുള്ള ജോലിക്ക് പോകുമായിരുന്നുള്ളു. ജോലി കഴിഞ്ഞു വൈകീട്ട് ക്ഷേത്രത്തിലെത്തി ദീപാരാധനയും അത്താഴപ്പൂജയും കഴിഞ്ഞേ പോകൂ. ക്രമേണ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതപാരായണത്തിൽ ആദ്യന്തം ശ്രോതാവായി. നാമ സങ്കീർത്തനങ്ങളിൽ മുഴുകി പതിയെ പതിയെ എല്ലാം വിട്ട് ഗുരുവായൂരപ്പനിൽ മാത്രമായി ശ്രദ്ധ. അമ്പത്തിൽ നിന്നു ലഭിക്കുന്ന എന്തെങ്കിലും അല്പാഹാരം ശരോരത്തിനു വേണ്ടി മാത്രം ഭക്ഷിക്കും. അദ്ദേഹത്തിൻറെ ചുണ്ടിൽ സദാ നേരവും
''അനായാസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹി മേ കൃപയാ കൃഷ്ണാ ത്വയിഭക്തിമചഞ്ചലാം ''
എന്ന പ്രാർത്ഥന നിറഞ്ഞു നിന്നു.
സാധാരണ ഗതിയിൽ നാം പറയും ബുദ്ധിമുട്ടില്ലാതെ മരിക്കണം. ജീവിച്ചിരിക്കുമ്പോൾ വിഷമങ്ങള്‍ ഉണ്ടാവരുത്. എന്ന് പക്ഷേ അതല്ല ശരിയായ അതിന്റെ ആന്തരാർത്ഥം എന്ന് അടുത്ത വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. കൃഷ്ണാ എനിക്ക് അചഞ്ചലമായ ഭക്തി തരൂ എന്നാണ. ദൃഡമായ ഭക്തി ഉറയ്ക്കുന്നതുവരെ ഈ ശരീരം ഞാനാണ് ഇതോടു ബന്ധപ്പെട്ടതെല്ലാം എന്റ്യാണ് ന്ന് നമുക്ക് തോന്നും. അല്ലാ ന്ന് വാക്കുകൊണ്ടൊക്കെ പറയും ച്ചാലും ജീവിതസാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും പതറിപ്പോകും. ഈ ശരീരം ഞാനാണ് എന്ന് തോന്നൽ വിട്ടുപോകുന്നതു വരെ ശരീരത്തെ ബാധിക്കുന്നതെല്ലാം നമ്മെ ബാധിക്കും. മരണ സമയത്ത് എന്റെ ശരീരം വെടിഞ്ഞ് എന്റെ പുത്രകളത്രബന്ധുമത്രാദികളെ വിട്ട് അതുവരെ സമ്പാദിച്ചതെല്ലാം വിട്ട് പോകേണമല്ലോ എന്ന ചിന്ത മരണത്തെ ദുസ്സഹമാക്കും. എന്നാൽ കൃഷ്ണനിൽ ദൃഢമായ ഭക്തി ഉറച്ചാൽ നമ്മുടെ പുറമേയുള്ള ഒന്നും നമ്മെ ബാധിക്കില്യ.
"വിനാ ദൈന്യേന ജീവിതം"
കൃഷ്ണനിൽ ഉറച്ചാൽ ഈ ശരീരം എപ്പോള്‍ വീണുപോകുന്നു എന്നുപോലും നാം അറിയില്യ
"അനായാസേന മരണം"
ഇതാണ് ആ മഹാത്മാവ് സദാ പ്രാർത്ഥിച്ചിരുന്നത്.
വർഷങ്ങൾ കഴിഞ്ഞു വെങ്കിടരമണൻ ഒരുപരിപൂർണ്ണമായും ഗുരുവായൂരപ്പനിൽ ഉറച്ചു. അപ്പോഴും അദ്ദേഹം ജപിച്ചുകൊണ്ടേ ഇരുന്നു. "അനായാസേന മരണം......"
ഒരു വൃശ്ചികമാസ ഏകാദശി ഉത്സവക്കാലം. ദ്വാദശി പാരണ കഴിഞ്ഞ് അടുത്തനാൾ ശ്രീ കുഞ്ഞിക്കാവു നമ്പൂതിരിയുടെ ഭാഗവതപാരായണം വടക്കേവാതിൽ മാടത്തിൽ തുടങ്ങി. വെങ്കിട രമണൻ നിത്യവും പരായണാദികളിൽ പതിവുപോലെ പങ്കെടുത്തു. ഒരു ദിവസം പരായണം ശ്രവിച്ചുകൊണ്ടിരുന്ന വെങ്കിട്ടരമണൻ പെട്ടെന്നെഴുന്നേറ്റു. പാരായണത്തിനിടയിൽ ഒരിക്കൽപ്പോലും എഴുന്നെല്ക്കാത്ത വെങ്കിട്ടരമണനെ എല്ലാവരും ശ്രദ്ധിച്ചു. വളരെ ശാന്തവും ഒരു പ്രത്യേക പുഞ്ചിരിയും ആ മുഖത്ത് നിറഞ്ഞു നില്ക്കുന്നത് എല്ലാവരും കണ്ടു. അദ്ദേഹം നേരെ ശ്രീകോവിലിന് മുന്നിലേക്കു നടന്നു. തിരുനടയിൽ എത്തി ഗുരുവായൂരപ്പന നേരെ സാഷ്ടാംഗം പ്രണമിച്ച് കൂപ്പുകൈകളോടെ കിടന്നു.
ആകിടപ്പ് കുറച്ചധികം നീണ്ടു. സ്ഥലകാലബോധം വിസ്മരിച്ച് അദ്ദേഹം പ്രാർത്ഥിക്കുക പതിവുള്ളതാണ്. അതുകൊണ്ട് ആദ്യം ആരും കാര്യാക്കിഉഇല്യ. എന്നാൽ യാതൊരനക്കമില്ലാതെ കുറച്ചധികം നേരം കിടക്കുന്നത് കണ്ട് കുറച്ച് ഭക്തന്മാർ അടുത്തെത്തി അദ്ദേഹത്തെ ശരീരത്തില്‍ തൊട്ടു വിളിച്ചു. അദ്ദേഹം പോലും അറിയാതെ ആ ശരീരമാകുന്ന വസ്ത്രം അഴിഞ്ഞു വീണു. ഗുരുവായൂരപ്പൻ കൈപിടിച്ചാൽ പിന്നെ എന്ത് നോക്കാൻ....ന്റെ കൃഷ്ണാ..
മുരളീഗാനലോല മധുരനാം
ഒരു ഗായകൻ വരും
വിളിക്കും ഞാൻ പോകും
വാതില്‍ പൂട്ടതെയകണം.
Friday, 14 July 2017
Wednesday, 5 July 2017
മക്കളോടുള്ള
🌾മക്കളോടുള്ള പരുഷ പെരുമാറ്റം അവരിൽ അനുസരണക്കേട് വളർത്തുന്നു.
🌾സ്നേഹത്തിന്റെ പേരിലുള്ള അമിതലാളന സൂക്ഷിക്കുക.
🌾അവർ ആഗ്രഹിക്കുന്നത് മുഴുവൻ കൊടുത്താൽ അവർ ശാഠ്യക്കാരനായി വളരുന്നു.
🌾അവർ ആഗ്രഹിക്കുന്നത് മുഴുവൻ തടഞ്ഞാൽ കലഹപ്രിയനായി വളരുന്നു.
🌾അതിനാൽ, മക്കൾക്ക് നൽകുന്നതും തടയുന്നതും യുക്തിധിഷ്ഠിതമായിരിക്കട്ടെ.

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ,
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ, അങ്ങിനെയെങ്കി വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക്ചവിട്ടി താഴ്ത്തി?
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ളഒരന്യേഷണ യാത്ര..
തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂർവ്വം പുരാതന
ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോൾ പുരാണത്തിൽ നിന്നും വന്ന
ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളിൽ നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.
അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാർത്ഥത്തിൽ ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.
മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ഭാരതത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.
1. നരസിംഹാവതാരം -
പരമ വിഷ്ണു ഭക്തനായിരുന്ന അസുര ചക്രവർത്തിയായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധർമ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച
അസുര ചക്രവര്ത്തി ഹിരന്യകഷിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹര്ഷിയുടെ
സത്സംഗം കേൾക്കാൻ ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോൾ മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയിൽ ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെഅവസാനം മഹാവിഷ്ണു നരസിംഹ രൂപത്തില് (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.
ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒമ്പതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ധ്രയിലെ ആഹോബിലം എന്ന പുണ്യദേശം.
ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.
2. വാമനാവതാരം-
പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെകടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവര്ത്തി. അതി ശക്തിമാനും നീതിമാനുംയിരുന്ന ബലി ചക്രവർത്തി
സമ്പത്സമൃദ്ധമായഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാന് തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കർമ്മങ്ങളും സ്വധർമ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയിൽ ദുഖിതരായ ഇന്ദ്രാതി ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു. ബലി ചക്രവർത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധർമ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയിൽ
അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവർത്തി അശ്വമേധയാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനൻ ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർതിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പത്സമൃദ്ധമായതന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നൽകി. അപ്പോൾ വാമനൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ, അഹന്ത ശമിച്ച മഹാബലി തന്റെ മുമ്പിൽ പുണ്യ ദർശനം നൽകിയ മഹാവിഷ്ണുവിന്റെ മുമ്പിൽ ഭക്ത്യാദര പൂർവം ശിരസ്സ് നമിച്ചു. ബലി ചക്രവർത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പർശിച്ചു അമരത്വത്തിലേക്ക് മോക്ഷം നൽകിയശേഷം ബലിയുടെ നീതിനിർവ്വഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നുമുതല് ബലി ചക്രവർത്തി 'മഹാബലി' എന്ന പേരില് പ്രജകള് എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താൻ അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ ഭൂമിയിൽ വന്നു കാണാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നുമുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂർവം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവർത്തിയെ വരവേൽക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ധ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടർന്ന് വായിക്കുക...
3. പരശുരമാവതാരം-
ജമദഗ്നി മഹർഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാർജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹർഷിയുടെ പുത്രൻ പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാർജ്ജുനൻ തുടർന്നും നടത്തിയ ആക്രമണങ്ങളിൽ ജമദഗ്നി മഹർഷി കൊല്ലപ്പെടുന്നു. അതിൽ പ്രതികാരം ജ്വലിച്ച പരശുരാമൻ ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തിൽ പരമശിവന്റെ ശിക്ഷണത്തില് പത്തു വർഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടർന്നുണ്ടായ സംഭവബഹുലമായ ജീവിതത്തിൽ ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ വധിക്കപെട്ടു. തന്റെ ശപഥം പൂർത്തിയാക്കി.
പരശുരാമൻ പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നൽകിയിരുന്ന മഴുവുമായി ഗോകർണ്ണത്തു എത്തി, താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നൽകുവാൻ വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ അറിയപ്പെട്ടത്. പരശുരാമൻ കടലിൽ നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവലയങ്ങളും ദുർഗാലയങ്ങളും അവർക്കുവേണ്ടി പരശുരാമൻ നിർമ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തിൽ കൃഷിയാവശ്യതിനും മറ്റു നിർമ്മാണ ജോലികൾക്കും മറ്റുമായി മറ്റു കുലങ്ങളിൽ പെട്ട നിരവധി ആളുകൾ സമീപ നാട്ടുരാജ്യങ്ങളായ തമിഴ്, കർണ്ണാടക, ആന്ധ്ര എന്നീവിടങ്ങളിൽനിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തിൽ വിവിധ നാട്ടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂർവ്വ ദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണർക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേൽക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.
നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നും വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകൾക്ക് കൈമാറി. ആ കഥകൾ ഇന്ന് കേൾക്കുന്ന രൂപത്തിൽ ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജൻ ഭരണം നടത്തിയിരുന്നു". കാലക്രെമത്തിൽ, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി. പിൽക്കാലത്ത് ആന്ധ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിർത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേൽക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, പിന്നീട് ചരിത്രമെങ്ങനെ മാറിമറിഞ്ഞു എന്നും ഇതിൽ നിന്നും വ്യക്തമാകുന്നു. നമ്മുടെ പൂർവ്വികർ നമുക്ക് കൈമാറിയ വസന്തങ്ങളുടെയുംസന്തോഷത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകൾക്കും പകർന്നു നൽകാം.
ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയിട്ടില്ല. രണ്ടടികൊണ്ട് വാമനമൂർത്തിയ്ക്ക് മഹാബലി മൂന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ. എന്നാൽ മഹാബലിയെ ചവിട്ടിത്താഴ്ത്തുകയല്ല വാമനൻ ചെയ്തത്. മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്ന വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത്.

ശുഭചിന്തകളാകട്ടെ നമ്മുടെ കൂട്ടുകാര്‍
ശുഭചിന്തകളാകട്ടെ നമ്മുടെ കൂട്ടുകാര്‍
ഒന്നിനും കഴിവില്ലെന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. കുട്ടന്‍ രണ്ട് പയര്‍ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. ‘ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള്‍ മുകളിലേക്കും. അങ്ങനെ ഞാന്‍ ഈ വിത്തില്‍ നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്‍ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും.’ ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി.
മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. ‘എന്റെ വേരുകള്‍ താഴേയ്ക്കുപോയാല്‍ പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള്‍ മുകളിലേക്കു പോകുമ്പോള്‍ പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള്‍ എന്റെ മാര്‍ദ്ദവമേറിയ തളിരുകള്‍ കാര്‍ന്നുതിന്നാം. ഹാവു. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില്‍ ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്.’
വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരന്‍ ഇട്ടപോലെ തന്നെ കിടന്നു. കുറേദിവസം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള്‍ അത് കൊത്തി വിഴുങ്ങി.
നമ്മുടെ മനസാകുന്ന വിത്തില്‍ സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്‍ത്തിയാല്‍ നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല്‍ അത് പാഴ്വിത്തുമാകും. നമുക്ക് വേണമെങ്കില്‍ നമ്മെ വളര്‍ത്താനും, തളര്‍ത്താനും കഴിയും

എല്ലാം ദുരന്തങ്ങള്‍ക്കും കാരണം നാം തന്നെ
എല്ലാം ദുരന്തങ്ങള്‍ക്കും കാരണം നാം തന്നെ
ഈശ്വരന്‍ എന്തിനിത്ര ദുരന്തങ്ങളും, ദുഃഖങ്ങളും ഭൂമിയില്‍ നിറച്ചു?
ഒരു രംഗം.
ഒരു ബാലന്‍ വളഞ്ഞു പിരിഞ്ഞ കാലുകള്‍. കുറിയ കൈയുകള്‍. കണ്ണ് ഉന്തി നില്‍ക്കുന്നു. കണ്ടവരൊക്കെ സഹതാപത്തില്‍ പറഞ്ഞു പോയി, ‘ഈശ്വരാ എന്തിന് ഇതുങ്ങളെയൊക്കെ ഇങ്ങനെ സൃഷ്ടിച്ചു വിടുന്നു. കുറച്ച് കരുണ ഇതിനോട് കാണിച്ചുകൂടേ.’
മറ്റൊരു രംഗം.
മദ്യപിച്ച് ഭാര്യയെ നടുറോഡിലിട്ട് തല്ലുന്ന ക്രൂരന്‍. അവര്‍ കുഞ്ഞിനെ മാറത്തോടുടുക്കി വാവിട്ടു നിവവിളിക്കുകയാണ്. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും മാറി മാറി തല്ലുന്നു. കണ്ടു നിന്നവര്‍ അറിയാതെ പറഞ്ഞു പോയി. “ദൈവമേ നീ ഇതു കാണുന്നില്ലേ… ഇതെന്തൊരു നീതി. കൈയും കാലും ഒടിച്ച് കളയിന്‍… ദുഷ്ടന്‍.”
ഈ രണ്ടു രംഗത്തും നാം കുറ്റം ചുമത്തിയത് ഈശ്വരനില്‍ തന്നെ. ഒരു ഭാഗത്ത് ഈശ്വരനോട് കൃപ ചൊരിയാനായി ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ശിക്ഷ നടപ്പാക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ഈ രണ്ടു രംഗവും കൂട്ടിച്ചേര്‍ത്ത് നോക്കൂ. അപ്പോള്‍ ഈശ്വരന്‍ പറയുന്നതു കേള്‍ക്കാം. ഇന്നത്തെ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരിക്കല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഫലമാണ്. നിന്റെ മുന്നില്‍ കാണുന്ന ഈ അവസ്ഥകള്‍ക്ക് നിനക്കു കഴിയുന്ന പരിഹാരം നീ ചെയ്യൂ. കാരണം നിന്നിലൂടെ അവരെ സഹായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ ആഗ്രഹമാണ് നിന്നില്‍ സഹതാപരൂപത്തില്‍ പ്രകടമായത്.
ദൈവം ആരേയും ശിക്ഷിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും കാരണം നാം തന്നെയായതു കൊണ്ട് നല്ലൊരു നാളേക്കായി ഇന്നു മുതല്‍ ഈശ്വരസ്മരണയോടെ നന്നായി ജീവിക്കാന്‍ തുടങ്ങുക. ക്ലേശിക്കുന്നവരെ കാണുമ്പോള്‍ നിന്റെ കര്‍മ്മഫലമാണ് നീ അനുഭവിക്കുന്നത് എന്നു പറയുന്നത് നോവിക്കാതെ അവന്റെ വേദനയെ, ക്ലേശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുക. എങ്കിലേ നമ്മുടെ ക്ലേശങ്ങളിലും അത്തരമൊരു സഹായം നമുക്കും പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ.

കുഞ്ഞുങ്ങളിൽ സംസ്കാരം വളർത്തുക
കുഞ്ഞുങ്ങളിൽ സംസ്കാരം വളർത്തുക
ഒരു വ്യക്തിയുടെ ജീവിത വിജയത്തിനടിസ്ഥാനം അയാള്‍ ചെറുപ്പത്തില്‍ ഉള്‍ക്കൊള്ളുന്ന നല്ല സംസ്‌കാരമാണ്. അതാണ് ഏതൊരച്ഛനും അമ്മയും മക്കള്‍ക്കു കൊടുക്കേണ്ട ഏറ്റവും അമൂല്യമായ സ്വത്ത്. ഇതിനുള്ള ശ്രമം കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍ ആരംഭിക്കണം.
മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ അമ്മമാര്‍ ഒഴിവാക്കണം. കാരണം വയറ്റില്‍കിടക്കുന്ന കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അതു പ്രതികൂലമായി ബാധിക്കും. അതിനാലാണു ഗര്‍ഭിണിയായിരിക്കുന്ന സമയം, സ്ത്രീകള്‍ സന്തോഷവതികളായിരിക്കണം, ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കണം, സത്സംഗങ്ങള്‍ കേള്‍ക്കണം, സദ്ഗ്രന്ഥങ്ങള്‍ വായിക്കണം എന്നും മറ്റും പറയുന്നത്. അങ്ങനെയായാല്‍ അമ്മമാരില്‍ നല്ല സംസ്‌കാരം വളരുമെന്നു മാത്രമല്ല, അതിന്റെ സൂക്ഷ്മതരംഗങ്ങള്‍ കുഞ്ഞിനെയും സ്വാധീനിക്കും; കുഞ്ഞിലും അത്തരം സംസ്‌കാരം ഉണരും.
കുഞ്ഞുങ്ങള്‍ക്ക് ഓര്‍മ്മ വയ്ക്കുന്ന നാള്‍ മുതല്‍ സത്കഥകളിലൂടെ അവര്‍ക്കു ധാര്‍മ്മിക കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. പുരാണകഥകളും സാരോപദേശ കഥകളുമൊക്കെ കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ അവരറിയാതെ തന്നെ നല്ല മൂല്യങ്ങള്‍ വളരും. പുരാണേതിഹാസങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യവും ഇതുതന്നെയാണ്.
പണ്ടുകാലങ്ങളില്‍ ഒരു വീട്ടില്‍ അച്ഛനെയും അമ്മയെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ഇതിലൂടെ കുട്ടികള്‍ക്കു ലഭിക്കുന്നതു കുടുബ ബന്ധങ്ങളുടെ വളക്കൂറുള്ളമണ്ണാണ്. അവരില്‍ നിന്നും കേള്‍ക്കുവാന്‍ കഴിയുന്ന ധാരാളം കുഞ്ഞുകഥകളും മറ്റും കുഞ്ഞുങ്ങളില്‍ ധാര്‍മ്മിക ബോധമുണര്‍ത്താന്‍ സഹായിക്കും.
അച്ഛനും അമ്മയും ജോലിക്കുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികളുടെ ഉത്തരവാദിത്തം വീട്ടിലെ പ്രായമായവരെ ഏല്പിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. അവര്‍ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും തങ്ങളുടെ പേരക്കിടാങ്ങളെ സംരക്ഷിച്ചുകൊള്ളും. ഒപ്പം പ്രായമായ അവര്‍ക്കു കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യം ആഹ്ലാദം പകരുകയും ചെയ്യും. അച്ഛനമ്മമാര്‍ മാതൃകാപരമായി ജീവിക്കേണ്ടതു കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വളരെ ആവശ്യമാണ്. അതിനു കഴിയാത്തവര്‍ക്ക്, സ്വന്തം മക്കളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്താന്‍ കഴിയും? അതിനാല്‍ മാതാപിതാക്കള്‍ കീര്‍ത്തനം, ധ്യാനം, ജപം മുതലായവയില്‍ ഏര്‍പ്പെടുക, അതിഥികളോടും യാചകരോടും സ്‌നേഹപൂര്‍വ്വം സംസാരിക്കുക, കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹപൂര്‍വ്വം ഇടപഴകുക തുടങ്ങിയവ പ്രധാനമാണ്.
ശരിയും തെറ്റും ഏതെന്നറിയാനുള്ള പാഠങ്ങള്‍ ഒരു കുട്ടി ആദ്യം പഠിക്കുന്നതു മാതാവിന്റെ മടിത്തട്ടില്‍നിന്നുമാണ്. ഒരുവന്റെ വ്യക്തിത്വം കരുപ്പിടിക്കുന്നതു ചെറുപ്പത്തില്‍ അഞ്ചുവയസ്സുവരെ അവനു ലഭിച്ച സംസ്‌കാരത്തില്‍ നിന്നുമാണ്. ഈ കാലയളവില്‍ ഒരു കുട്ടി മിക്കസമയവും അച്ഛനമ്മമാരോടൊപ്പമായിരിക്കും കഴിയുക. ഇന്നു ശിശുസദനങ്ങള്‍ പ്രചാരത്തില്‍ വന്നതോടുകൂടി മാതാവിന്റെ നിഷ്‌ക്കളങ്ക സ്‌നേഹവും നിസ്സ്വാര്‍ത്ഥ വാത്സല്യവും കുട്ടിക്കു നഷ്ടമാകുന്നുണ്ട്. മാതാപിതാക്കള്‍ ജോലി കഴിഞ്ഞുവന്നാല്‍ ആ കുറവു നികത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിയെ ലാളിക്കുന്നതോടൊപ്പം അതിനു സംസ്‌കാരം കൂടി പകര്‍ന്നു നല്‌കേണ്ട ബാദ്ധ്യത അച്ഛനമ്മമാര്‍ക്കുണ്ട്. പിതാവിനു കഴിയുന്നതിനെക്കാള്‍ പതിന്മടങ്ങ് ഇതിനു സാധിക്കുന്നതു മാതാവിനാണ്. അതാണുപറയുന്നതു്, ഒരു പുരുഷന്‍ നന്നായാല്‍ ഒരു വ്യക്തിനന്നായി, എന്നാല്‍ ഒരു സ്ത്രീ നന്നായാല്‍ ഒരു കുടുംബം നന്നായി എന്ന്.
ഇടയ്ക്കിടെ, അവധി എടുത്തായാലും വേണ്ടില്ല, കുട്ടികളോടൊത്തു കഴിയുവാന്‍ മാതാപിതാക്കള്‍ സമയംകണ്ടെത്തണം. കുട്ടികളെ വിനോദസ്ഥലങ്ങളിലും സിനിമയ്ക്കും കൊണ്ടുപോകുന്നതല്ല, അവരോടുള്ള യഥാര്‍ത്ഥ സ്‌നേഹം, അവര്‍ക്കു അറിവും സംസ്‌കാരവും പകര്‍ന്നുകൊടുക്കുക എന്നതാണ്. കാരണം പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നില്ക്കുവാനുള്ള ശക്തി അവര്‍ക്കതില്‍നിന്നു മാത്രമേ ലഭിക്കൂ. അഞ്ചു വയസ്സുവരെയെങ്കിലും അവര്‍ക്കു മാതൃലാളനയേറ്റുവളരുവാന്‍ അവസരം നല്കണം. പിന്നീടു പതിനഞ്ചുവയസ്സുവരെ സ്‌നേഹവും ശിക്ഷണവും ഒപ്പം നല്കി വളര്‍ത്തണം. വേണ്ടത്ര ലാളനയേല്ക്കാതെ വളരുന്ന കുട്ടികളില്‍ വിശാല ഹൃദയത്തിനു പകരം മൃഗമനസ്സാണു സ്ഥാനം കൈയടക്കുന്നത്. ലാളന മാത്രമായാല്‍ അവര്‍ ദുര്‍ബ്ബലരും അച്ചടക്കമില്ലത്തവരുമാകും.
മാതാപിതാക്കള്‍ ഓരോരുത്തരും തങ്ങളുടെ കുട്ടികളില്‍ നല്ല സംസ്‌കാരം വളര്‍ത്തുന്നതിലൂടെ മാത്രമേ നല്ല സമൂഹവും ജനതയും ഉണ്ടാവു. വ്യക്തിയുടെ സ്വഭാവശുദ്ധിയാണു രാഷ്ട്രപുരോഗതിയ്ക്കും ഐശ്വര്യത്തിനും ആധാരം. നാളെ പക്വമായ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരേണ്ടത് ഇന്നത്തെ ശിശുവാണ്. ഇന്നു വിതയ്ക്കുന്നതേ നാളെ കൊയ്യുവാന്‍ കഴിയൂ.

ശ്രീകൃഷ്ണ ഭഗവാന് കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് പൂന്താനം തിരുമേനിയും.

ശ്രീകഷ്ണ ഭക്തരായ പൂന്താനം തിരുമേനിയും പത്നിയും സന്താന സൌഭാഗ്യത്തിനായി ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ആറ്റുനോറ്റ് ഒരുണ്ണിയുണ്ടായി. ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. മോഹിച്ചുണ്ടായ ആ ഉണ്ണിയുടെ അന്നപ്രാശം പ്രമാണിച്ചു സ്വജനങ്ങളുടെ ഇല്ലങ്ങളിലെല്ലാം ക്ഷണിച്ചു. മുഹൂർത്തം രാത്രിയിലായിരുന്നു. ക്ഷണപ്രകാരം വന്നു ചേർന്ന അന്തർജനങ്ങൾ അവരുടെ വസ്ത്രഭാണ്ഡങ്ങൾ അവിടെയൊരു സ്ഥലത്തു വച്ചു. അത് ഉറക്കിക്കിടത്തിയിരുന്ന ഉണ്ണിയുടെ മീതെയാണ് എന്നറിഞ്ഞില്ല. ചോറൂണിനു മുഹൂർത്തമടുത്തപ്പോൾ അമ്മ ഉണ്ണിയെ എടുത്തു കുളിപ്പിക്കാനായി ചെന്നപ്പോഴേയ്ക്കും ഉണ്ണി ശ്വാസം മുട്ടി മരിച്ചു.
പുത്രദുഃഖത്താല്‍ വിവശരായ പൂന്താനവും അന്തർജ്ജനവും സദാസമയവും പൂന്താനം കരഞ്ഞും പ്രാർത്ഥിച്ചും പൂജാ മുറിയിൽ കഴിച്ചുകൂട്ടി. ഒരു ദിവസം പൂന്താനത്തിന് മുമ്പില്‍ ഭഗവാന്‍ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''എന്തേ, എനിക്കു തന്ന ഉണ്ണിയെ തിരികെ വിളിച്ചു കണ്ണാ ?'' ഗുരുവായൂരപ്പൻ പറഞ്ഞു.''കര്‍മ്മയോഗമാണ്. അനുഭവിച്ച് തീര്‍ക്കെന്നെ വേണം. അല്ലാതെ തരല്യ. പൂന്താനം എന്തിനാ വിഷമിക്കണേ? ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടോളൂ. എല്ലാ വിഷമോം മാറും '' അതുകേട്ട അദ്ദേഹം എല്ലാം ഭഗവാനിൽ സമര്‍പ്പിച്ചു. പുത്ര ദുഃഖം മറന്ന് 'ജ്‌ഞാനപ്പാന' രചിച്ചു. കണ്ണന്‍ പൂന്താനത്തിന്‍റെ ദു:ഖത്തെ ഭക്തിയാക്കി മാറ്റി. പൂന്താനം ആനന്ദത്തോടെ പാടി.
“ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍, ഉണ്ണികള്‍ വേറെ വേണമോ മക്കളായ്?”
പിന്നീട് അദ്ദേഹം ഗുരുവായൂര്‍ തൊഴാനായി പോയാല്‍ കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന് ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നത് ത്രേ.
പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വിഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു. "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു." കണ്ണന്റെ ഈ ഉത്തരം അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂരി പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട് അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട് പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ട് ന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്. നമ്മുടെ ഇല്ലത്ത് 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം. ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക് അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.''
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
" അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങേക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ കേട്ടീട്ടല്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി. കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞീട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക് വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ. അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
''ഇന്ന് ഇല്ലത്ത് ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്..... " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നിയുടെ പറയുന്നതുകേട്ട് പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്.'' ഇങ്ങനെ കരഞ്ഞ് ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക് എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയീട്ടുണ്ട്. അങ്ങ് പത്നീസമേയനായി വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി. വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും, പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു. പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പുന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു.
അന്ന് രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു. പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും.
മഹാദേവന്‍ പറഞ്ഞു:
''പൂന്താനം, ഭാഗവത സപ്താഹം അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ."
ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍. കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു.
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. "
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
കണ്ണാ ആ പരമഭക്തന്റെ കഥ പറയാനുള്ള ഭാഗ്യമെങ്കിലും തന്നൂലോ. എന്റെ കണ്ണന് സന്തോഷാവണേ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ കണ്ണന് പുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
"ഓം നമോ ഭഗവതേ വാസുദേവായ "
..................

Subscribe to:
Comments (Atom)