Thursday, 8 June 2017

ദുശ്ശാസനവധം

ദുശ്ശാസനവധം

പതിനേഴുദിവസമായി ദുശ്ശാസനനെ തേടിനടന്ന ഭീമൻ ദുശ്ശാസനനെകാണുകയും ദ്വന്ദ്വയുദ്ധത്തിനു പോർവിളിക്കുകയും ചെയ്തു. രണ്ടു മത്തഗജങ്ങൾ ഏറ്റുമുട്ടുന്നതുപോലെ ഇരുവരും കുരുക്ഷേത്രയുദ്ധഭൂമിയിൽ ഏറ്റുമുട്ടി. രണ്ടുപേരുടെ ഗദകളും തകർന്നപ്പോൾ മുഷ്ടിയുദ്ധം ആരംഭിച്ചു. ഭീമൻ കോപാന്ധനായി ദുശ്ശാസനനെ അവൻ മുൻപു പാണ്ഡവരോടു ചെയ്തുകൂട്ടിയ തിന്മകൾ വിളിച്ചുപറഞ്ഞു വളരെയധികം അധിക്ഷേപിച്ചുകൊണ്ടിരുന്നു. ഒടുവിൽ തരം കിട്ടയപ്പോൾ ഭീമൻ ദുശ്ശാസനനെ തള്ളിതാഴെയിട്ട് ഗദകൊണ്ട് ശിരസ്സിലടിച്ചു. തലപൊട്ടി താഴെവീണ ദുശ്ശാസനന്റെ പുറത്തു നിന്നുകൊണ്ട് തന്നോടും സഹോദരന്മാരോടും ദ്രൗപദിയോടും ചെയ്ത ഒരോ ദുഷ്പ്രവൃത്തികൾക്കും എണ്ണിയെണ്ണി പറഞ്ഞ് ഗദകൊണ്ട് തലക്കും നെഞ്ചത്തും അടിച്ചുകൊന്നു. അവസാനം ദുശ്ശാസനന്റെ നെഞ്ചിൽ ഇരുന്ന് മാറുപിളർന്ന് കുടൽമാലകൾ പുറത്തിട്ട് ചോരകുടിച്ചു ആർത്തട്ടഹസിച്ചു. കണ്ടാൽ ഏവരും പേടിച്ചു പോകുന്നവിധമുള്ള ഭീമന്റെ പ്രവൃത്തിയായിരുന്നു അവിടെ അരങ്ങേറിയത്. പാർഷദിയുടെ അഴിച്ചിട്ട തലമുടിയിൽ പുരട്ടാനുള്ള ചോരയുമായി കുടൽമാലകൾ ശരീരത്തിൽ വാരിവലിച്ചിട്ട് ഭീമൻ സ്യമന്തപഞ്ചകത്തിലേക്ക് ഓടി. കുടൽമാലകൾ കഴുത്തിൽ ചുറ്റി ചോരയിൽ കുളിച്ചു നിൽക്കുന്ന ഭീമനെ കണ്ട് പാഞ്ചാലി പേടിച്ചുപോയി. ചെന്നപാടെ ദുശ്ശാസനനന്റെ ചോര പാഞ്ചാലിയുടെ മുടിയിൽ പുരട്ടികൊടുത്തു. ശപഥം നിറവേറ്റി വർഷങ്ങൾക്കുശേഷം ദ്രൗപദി തന്റെ മുടികെട്ടി. ദുശ്ശാസനന്റെ ചോരകുടിച്ചു ഭീമനും ശപഥം പൂർത്തിയാക്കി. ധൃതരാഷ്ട്രസഭയിലുണ്ടായ ദ്രൗപദിവസ്ത്രാക്ഷേപമായിരുന്നു ഇരുവരുടെയും ശപഥത്തിനു കാരണം. വീണ്ടും യുദ്ധക്കളത്തിലെത്തിയ ഭീമൻ ദുര്യോധനനെ മറ്റനുജന്മാരെ എല്ലാവരേയും കൊന്നൊടുക്കി. ദുശ്ശാസനന്റെ രക്തം വയറ്റിൽ കിടന്നു തിളച്ചുമറിയുന്നതിനാലാവണം അവന്റെ മുൻപിൽ വന്നുപെട്ട ഒന്നിനെയും അവൻ ജീവനോടെ വിട്ടില്ല. അന്നേദിവസം ഭീമൻ ദുശ്ശാസനനെ കൂടാതെ ദുര്യോധനന്റെ എഴുപത്തിഏഴ് അനുജന്മാരെ കൊന്നൊടുക്കിക്കി.

കിട്ടയുടെ ഇളനീർ

🕉ശ്രീകൃഷ്ണ കഥകൾ🕉
🌹🌹🌹🌹🌹🌹🌹🌹🌹
കിട്ടയുടെ ഇളനീർ
🙏🌹🌹🙏🙏🌹🌹🙏

എത്ര കേട്ടാലും മതിവരാത്തവയാണ് ഗുരുവായൂരപ്പന് തന്റെ ഭക്തരോടുള്ള കാരുണ്യത്തിന്റെ കഥകൾ..

അത്തരത്തിലുള്ള ഒരു സംഭവം ഉണ്ണികൃഷ്ണൻ പുതൂർ " ഗുരുവായൂരപ്പന്റെ കുന്നിക്കുരു മാല" എന്ന പുസ്തകത്തിൽ എഴുതിയത്

കിട്ടയുടെ ഇളനീർ
🌹🌹🌹🌹🌹🌹🌹
ഗുരുവായൂർ പുന്നത്തൂർ തമ്പുരാന്റെ കുടികിടപ്പുകാരനായിരുന്നു കിട്ട. അധ: കൃത വിഭാഗത്തിൽ പ്പെട്ട ഒരു പാവപ്പെട്ടവൻ . ഭാര്യയും 7 മക്കളും അടങ്ങുന്ന നിർധന കുടുംബം. 3 സെന്റ് സ്ഥലത്ത് ഒരു ചെറ്റ പുരയും കായ്ച്ച് തുടങ്ങിയ ഒരു തെങ്ങും മാത്രമാണ്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്നതിനിടയിൽ അയാൾ മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യം തന്റെ ചെറ്റ കുടിലിനുള്ളിൽ ഉള്ള ഗുരുവായൂരപ്പന്റെ ചിത്രത്തിനു മുമ്പിൽ വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നതാണ്.

ഗുരുവായൂർ അമ്പലത്തിൽ കയറി തൊഴുവാനും ആ തിരുനടയിൽ ഇരുന്ന് ഭഗവാന്റെ ഒരു വറ്റ് ആഹാരം കഴിക്കാനും ആൾക്ക് ആഗ്രഹമുണ്ടെങ്കിലും അധകൃതനായ അയാൾക്കത് സാധിക്കുകയില്ലായിരുന്നു.

അങ്ങനെ ഇരിക്കെ ആ വർഷത്തെ ഉത്സവമായി. കിട്ടയും കുടുംബവും മഞ്ജുളാലിനു പിറകിൽ വന്ന് നിന്ന് ആനയോട്ടം കണ്ട് മടങ്ങി,, ക്ഷേത്രത്തിൽ കെങ്കേമമായി ഉത്സവം നടക്കുന്നു. എട്ടാം ദിവസത്തെ ഉത്സവബലി ദിവസം കാക്കക്കും പൂച്ചക്കും വരെ ഭക്ഷണമുണ്ട്. പക്ഷെ കിട്ടയ്ക്ക് അതും ലഭ്യമല്ല.

ഒൻപതാം ദിവസം ഭഗവാൻ ഗുരുവായൂരപ്പൻ ദേശ സന്ദർശനത്തിന് ബ്രഹ്മസ്വം മഠം വരെ വന്നു പോയി .

പള്ളിവേട്ട കഴിഞ്ഞ് പിടിയാന പുറത്ത് ക്ഷേത്രഗോപുരം കടന്ന് അകത്ത് കയറിയ ഭഗവാൻ ശ്രീലകം വിട്ട് നമസ്കാര മണ്ഡപത്തറയിൽ പട്ട് വിരിച്ച് കിടപ്പായി.  നമ്മുടെ കഥാപാത്രമായ കിട്ടയും മക്കളും അന്ന് അത്താഴപ്പട്ടിണി കിടക്കുകയാണ്..

നേരം പാതിരാവായി. ക്ഷേത്രം അതീവ നിശബ്ദതയിൽ മുഴുകി നിൽക്കുന്നു നാഴിക മണിയുടെ നാവ് വരെ തുണികൊണ്ട് പൊതിഞ്ഞു വച്ചിരിക്കുന്നു. കാറ്റടിച്ചാൽ പോലും മണിയടി ശബ്ദം കേൾക്കരുതല്ലോ.. ക്ഷേത്രം നമസ്കാര മണ്ഡപത്തിൽ കിടന്നുറങ്ങിയ ഭഗവാൻ പതിയെ കൺ തുറന്നു ചുറ്റും നോക്കി. ആരെയും കാണുന്നില്ല. മെല്ലെ പുറത്തേക്ക് ഇറങ്ങി.

മണ്ഡപത്തിന്റെ തൂണിൽ തന്നെ പള്ളിയുണർത്താൻ ഉറക്കം കളഞ്ഞ് നിൽക്കുന്ന നന്ദിനി പശുവും കിടാവും. നന്ദിനിയെ നോക്കി കടാക്ഷിച്ച് ഭഗവാൻ പതിയെ ഒരു ബ്രാഹമ്ണ വേഷത്തിൽ ദേഹണ്ഡപുരയിലേക്ക് കയറിപ്പോയി.

ഒരു വലിയ കുട്ട നിറയെ ചോറും കറികളും പഴവും ഉപ്പേരിയും പായസവും ഉൾപ്പടെയുള്ള വിഭവങ്ങൾ നിറച്ചെടുത്ത് തലച്ചുമടായി കിട്ടയുടെ വീടു നോക്കി ഏന്തി വലിഞ്ഞു നടന്നു . ഒരു വിധത്തിൽ അവിടെ എത്തി. കുടിലിനു വെളിയിലെത്തി  കിട്ടയെ വിളിച്ചു. കിട്ട ആരാണ് എന്നു ചോദിച്ചപ്പോൾ ആ ബ്രാഹ്മണൻ പറഞ്ഞു ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡക്കാരൻ പറഞ്ഞു വിട്ടിട്ടു വരികയാണ് നിങ്ങൾക്ക് തരാൻ ഉള്ള ഭക്ഷണമാണ്. വാതിൽ തുറന്ന് ഭക്ഷണം വാങ്ങി കഴിക്കൂ  എന്നറിയിച്ചു., കിട്ട വെളിയിൽ ഇറങ്ങി വന്ന് താണ് തൊഴുത്  ഭക്ഷണ പാത്രം വാങ്ങി*, ചൂടുള്ള ചോറും കറികളും..

മക്കളെയും വിളിച്ചുണർത്തി നിറകണ്ണുകളോടെ ആർത്തിയോടെ അമൃതു കഴിക്കുന്ന പോലെ ആ അന്നം കഴിച്ചു.. കണ്ടു നിന്ന കാരുണ്യവാരിധിയായ ഭഗവാെന്റെ കണ്ണുകളും നിറഞ്ഞു കാണും തീർച്ച, വിശപ്പിന്റെ വില അറിയാത്ത ആളല്ലല്ലോ ഭഗവാനും..

പണ്ട് കുചേലനോട് അവിൽ വാങ്ങി കഴിച്ചതും പാഞ്ചാലിയുടെ അക്ഷയപാത്രത്തിലെ ചീരയുടെ സ്വാദും ഭഗവാൻ ഓർത്തു കാണും..

ഭക്ഷണം കഴിച്ച കിട്ടയോട് ആ ബ്രാഹ്മണൻ പറഞ്ഞു തനിക്ക് കുടിക്കാൻ ഇളനീർ കിട്ടിയാൽ കൊള്ളാമെന്ന്.

കിട്ട തന്റെ തെങ്ങിലെ ഇളനീർ മുഴുവൻ വെട്ടിയിട്ടു. 1 ഇളനീർ മാത്രം കുടിച്ചിട്ട് ആ അപരിചിതനായ ബ്രാഹ്മണൻ പറഞ്ഞു കിട്ടേ ഈ ബാക്കി വന്നിരിക്കുന്ന ഇളനീർ നാളെ ആറാട്ട് സമയത്ത് ക്ഷേത്രത്തിൽ എത്തിക്കണം .

അതിനു ശേഷമേ ഇളനീരാട്ടം നടക്കൂ എന്നും അറിയിച്ച് മടങ്ങിപ്പോയി.

പിറ്റേ ദിവസം ആറാട്ട് സമയത്ത് കിട്ട തന്റെ ഇളനീർ കൂട്ടവുമായി തിയ്യരുടെ ക്ഷേത്രത്തിനടുത്തെത്തി ക്ഷേത്രം അധികൃതർക്ക് കൈമാറി..

ആ ഇളനീർ വച്ചാണ് ഭഗവതിക്ക് ഇളനീരാട്ടം നടത്തിയത്.. അതിൽ പിന്നെ ക്ഷേത്രം ആറാട്ടിന് മുൻപ് കിട്ടയുടെ ഇളനീർ എത്തിയോ എന്ന് തന്ത്രി വിളിച്ചു ചോദിച്ചിരുന്നത്രേ.

ഇപ്പോൾ മറ്റു പല ചടങ്ങുകളും നിന്നു പോയ കൂട്ടത്തിൽ ഈ ചടങ്ങും നിന്നു പോയി.. ഭഗവാൻ ഊട്ടിയ കിട്ടയുടെ കുടുംബം അഭിവൃദ്ധി പ്രാപിച്ച് നല്ല നിലയിൽ എത്തിയെന്ന് പഴമക്കാർ പറയുന്നു
🙏🌹ഹരേ....കൃഷ്ണ 🌹🙏
🙏🌹🌹🙏🙏🌹🌹🙏

mahath vachanagal

വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....

♻♻♻♻♻♻♻

പറയുന്നത്‌ മുഴുവന്‍
അറിയുന്നത്‌ നല്ലതാണ്‌...
പക്ഷെ, അറിയുന്നത്‌ മുഴുവന്‍
പറയുന്നത്‌
അത്ര നലതല്ല...

♻♻♻♻♻♻♻

നല്ല വാക്കും, പുഞ്ചിരിയുമാണ്
 മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
 നല്ല സമ്മാനങ്ങൾ""

♻♻♻♻♻♻♻

ഒരു വൃക്ഷം അറിയപ്പടെുന്നത്‌
അതിന്റെ ഫലത്തിന്റെ പേരിലാണ്‌.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്‌
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..

♻♻♻♻♻♻♻

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....

♻♻♻♻♻♻♻

"ജാതി നോക്കുന്നവരോട്‌
കൂട്ടു കൂടരുത്‌...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്‌..

♻♻♻♻♻♻♻

"കഴിവുള്ളന്‌
ഉയരത്തിലെത്താന്‍ കഴിയും.

പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."

♻♻♻♻♻♻♻

"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!

♻♻♻♻♻♻♻

നരസിംഹം

നരസിംഹം

ഭക്തവാത്സല്യത്തിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമായി പ്രകീര്‍ത്തിക്കപ്പെടുന്നത് നരസിംഹമൂര്‍ത്തിയെയാണ്. ഹിരണ്യാക്ഷന്‍ വധിക്കപ്പെട്ടതോടുകൂടി ഹിരണ്യകശിപു പൂര്‍വാധികം ക്രൂരനായിത്തീര്‍ന്നു. അവന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് അതിവിശേഷത്തോടുകൂടിയ വരത്തെ നേടിയെടുത്തു. ആകാശത്തിലോ, ഭൂമിയിലോ, രാത്രിയിലോ, പകലോ, മനുഷ്യനോ, മൃഗമോ തന്നെ വധിക്കാന്‍ പാടില്ലെന്നായിരുന്നു ഹിരണ്യകശിപു നേടിയെടുത്ത വരം. അനന്തരം അവന്‍ ഇന്ദ്രാദിദേവന്മാരെയെല്ലാം ജയിച്ച് ത്രിലോകാധിപനായിത്തീര്‍ന്നു. ആരുംതന്നെ വിഷ്ണുവിനെയോ, ദേവന്മാരെയോ, പൂജിക്കരുതെന്ന ഒരു കല്പനയും അവന്‍ പുറപ്പെടുവിച്ചു. ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദന്‍ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. ഗുരുകുലവാസം കഴിഞ്ഞെത്തിയ പ്രഹ്ലാദനോട് ഹിരണ്യകശിപു പഠിച്ചതിന്റെയെല്ലാം സാരത്തെ പറയുവാന്‍ പറഞ്ഞു. അപ്പോള്‍ പ്രഹ്ലാദന്‍ പറഞ്ഞു, ”സര്‍വലോകത്തിന്റെയും അധിപതിയും പരമാത്മാവും, സര്‍വഭൂതങ്ങളുടെയും ഹൃദയത്തില്‍ വസിക്കുകയും ചെയ്യുന്നത് സാക്ഷാല്‍ വിഷ്ണു ഭഗവാന്‍ തന്നെയാണ്. അദ്ദേഹത്തെ ഭക്തിയോടുകൂടി സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുക എന്നുള്ളതാണ് മര്‍ത്ത്യന്റെ പരമമായ കര്‍ത്തവ്യം”.

പുത്രന്റെ ഈ വാക്കുകള്‍ കേട്ട് ഹിരണ്യകശിപു അത്യധികം കുപിതനായിത്തീര്‍ന്നു. അദ്ദേഹം പ്രഹ്ലാദന്റെ മനസ്സ് മാറ്റിയെടുക്കുവാന്‍ വളരെയധികം പരിശ്രമിക്കുകയുണ്ടായി. അതുകൊണ്ടൊന്നും തന്നെ യാതൊരു പ്രയോജനവുമുണ്ടായില്ല. മാത്രവുമല്ല, പ്രഹ്ലാദന്റെ വിഷ്ണുഭക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുക മാത്രമാണുണ്ടായത്. അവസാനം ഹിരണ്യകശിപു പുത്രനെ വധിച്ചു കളയുവാന്‍ തീരുമാനിച്ചു. അദ്ദേഹം പുത്രനെ മദയാനകളുടെ മുമ്പിലേക്ക് തള്ളി. കൊലവിളിയോടെ പാഞ്ഞടുത്ത മദഗജങ്ങളുടെ കൊമ്പുകള്‍ പ്രഹ്ലാദനെ കുത്തിയതോടെ ഒടിഞ്ഞുപോയി. പിന്നെ അദ്ദേഹം വിഷസര്‍പ്പങ്ങളെ നിയോഗിച്ചു. അവ പ്രഹ്ലാദനെ ദംശിച്ച മാത്രയില്‍ത്തന്നെ വിഷപ്പല്ലുകള്‍ നശിച്ചവയായിത്തീര്‍ന്നു. പിന്നെ അദ്ദേഹം പുത്രനെ കത്തുന്ന തീയിലേക്ക് വലിച്ചെറിഞ്ഞു. ആ അഗ്നിയാകട്ടെ പ്രഹ്ലാദന് അത്യധികം കുളിര്‍മയുള്ളതായാണ് അനുഭവപ്പെട്ടത്. ഹിരണ്യകശിപു ഓരോ തവണയും പ്രഹ്ലാദനെ വധിക്കാന്‍ ശ്രമിക്കുമ്പോഴും വിഷ്ണുഭഗവാന്‍ അദ്ദേഹത്തെ രക്ഷിച്ചുകൊണ്ടിരുന്നു.
ഇതെല്ലാം കണ്ടുകൊണ്ട് വല്ലാതെ വര്‍ദ്ധിച്ച ഹിരണ്യകശിപു ഒരുനാള്‍ നാരായണനാമവും ജപിച്ചുകൊണ്ടിരിക്കുകയായിരുന്ന പുത്രനോട് അലറിക്കൊണ്ട് ചോദിച്ചു. നിന്റെ നാരായണന്‍ എവിടെയാണ്. ഞാന്‍ നിന്നെ വധിക്കുവാന്‍ പോകുകയാണ്. നിന്റെ നാരായണന്‍ നിന്നെ രക്ഷിക്കുന്നതൊന്ന് കാണട്ടെ.
ഇതുകേട്ട പ്രഹ്ലാദന്‍ മന്ദസ്മിതത്തോടെ അരുളിചെയ്തു. സര്‍വേശ്വരനായ വിഷ്ണു ഭഗവാന്‍ സകലചരാചരങ്ങളിലും അധിവസിക്കുന്നു. അപ്പോള്‍ ഹിരണ്യകശിപു ” എങ്കില്‍ ഈ കാണുന്ന തൂണില്‍ നിന്റെ വിഷ്ണുവുണ്ടോ” എന്ന് ചോദിച്ചുകൊണ്ട് തന്റെ വാള്‍കൊണ്ട് അതിനെ ആഞ്ഞുവെട്ടി. തല്‍ക്ഷണം തന്നെ ആ തുണു പിളര്‍ന്ന് സംഹാരരുദ്രനെപ്പോലെ ഭയങ്കരനായ നരസിംഹമൂര്‍ത്തി പത്തു ദിക്കും മുഴങ്ങുന്ന വിധത്തില്‍ അലറിക്കൊണ്ട് പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ സമയം രാത്രിയോ, പകലോ അല്ലാത്ത സന്ധ്യാസമയമായിരുന്നു. നരസിംഹമൂര്‍ത്തി ഹിരണ്യകശിപുവിനെ കടന്നുപിടിച്ച് തന്റെ മടിയില്‍ കിടത്തി കൂര്‍ത്തുമൂര്‍ത്ത നഖങ്ങള്‍കൊണ്ട് അദ്ദേഹത്തിന്റെ മാറിടം പിളര്‍ന്ന് വധിച്ചുകളഞ്ഞു. പിന്നെ നരസിംഹമൂര്‍ത്തി പ്രഹ്ലാദനെ അനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി.
നരസിംഹമൂര്‍ത്തിയുമായി ബന്ധപ്പെട്ട പുരാണമാണ് നരസിംഹപുരാണം. ശത്രുദോഷം, ബാധദോഷം തുടങ്ങിയവ അകലുന്നതിന് നരസിംഹമൂര്‍ത്തിയെ ഉപാസിക്കുന്നത് വളരെ പ്രയോജനപ്രദമാണ്.

ധീരസമീരേ യമുനാതീരേ ........... 🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

ധീരസമീരേ യമുനാതീരേ ...........
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

ഒരു ദിവസം കുചേലന്റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു. നമുക്ക് ഒരുനേരത്തെ ആഹാരം കൂടി കഴിക്കാനില്ലാതെ കഷ്ടപ്പെടുകയല്ലേ. ജീർണ്ണിച്ച് പഴകിയ നമ്മുടെ ഈ കുടിൽ എപ്പോഴാണ് തകർന്ന് വീഴുക എന്നറിയില്ല. മാറിയുടുക്കാൻ ഒരു നല്ല വസ്ത്രംപോലും നമുക്കില്ല. ഇത്രയും കഷ്ടത്തിൽ കഴിയുന്ന നമ്മളെ ഭഗവാൻ ഒന്ന് കടാക്ഷിക്കാത്തതെന്താണ്. അങ്ങാണെങ്കിൽ സദാസമയവും പൂജയും നാമസങ്കീർത്തനവുമായി കഴിയുന്നു. അങ്ങയുടെ സതീർത്ഥ്യനും ലോകനാഥനായ കൃഷ്ണൻ എത്രയോ ബ്രഹ്മണർ ദ്വാരകയിൽ പോയി ധനം കൊണ്ടുവരുന്നു. കൃഷ്ണൻ അത്യന്തം ദാനശീലനാണന്ന് പലരും പറയുന്നു...... ഭവതി പറഞ്ഞതെല്ലാം ശരിതന്നെ പക്ഷേ വിദ്വാനായ വിപ്രൻ ഭിക്ഷ യാചിക്കുന്നത് നിഷിദ്ധമാണ് ഞാൻ എങ്ങനെയാണ് കൃഷ്ണനോട് എന്തെങ്കിലും യാചിക്കുക. ഓരോ മനുഷ്യരും അവരുടെ കർമ്മഫലം അനുഭവിച്ചു തീർക്കുകതന്നെ വേണം. നമ്മുടെ ദാരിദ്ര്യത്തെപ്പറ്റി സർവ്വഞ്ജനായ അവിടുന്ന് അറിയാതിരിക്കുമോ.ഭഗവാൻ നമുക്ക് തരുന്നില്ലെങ്കിൽ നാം അതിന് അർഹരല്ല എന്നാണ് അതിന്റെയർത്ഥം.ഐഹിക സുഖങ്ങൾക്ക് വേണ്ടിയല്ല ഞാൻ ആ കരുണാമയനെ പൂജിക്കുന്നത് ഭക്തന്റെ ആഗ്രഹങ്ങൾ അറിഞ്ഞു കൊണ്ട് ചോദിക്കാതെത്തന്നെ നല്കുന്നവനാണ് ആ കരുണാമൂർത്തിയെന്ന് മനസ്സിലാക്കിക്കൊള്ളു.ദാതാവും കൃപാനിധിയുമായ ഭഗവാനോട് ഞാൻ യാചിച്ചാൽ ഞാൻ പിന്നെയെങ്ങനെ അദ്ദേഹത്തിന്റെ മിത്രമാകും.പകരം ഞാനൊരു യാചകൻ മാത്രമേ ആവുകയുള്ളു. ഞാൻ ഭഗവാൻ കൃഷ്ണനെ ധ്യാനിച്ച് തൃപ്തിയടഞ്ഞു കൊള്ളാം..... അദ്ദേഹത്തിന്റെ പത്നി വിനയത്തോടെ വീണ്ടും പറഞ്ഞു... നാഥാ അങ്ങ് ദ്വാരകാ പുരി വരെ ഒന്നുപോയി വരു വളരെക്കാലമായി കണ്ടിട്ടില്ലാത്ത അങ്ങയുടെ കൃഷ്ണനെ ഒന്നു കണ്ടുവരിക അങ്ങ് അദ്ദേഹത്തോട് ഒന്നും യാചിക്കണ്ട ഭഗവാനെ കണ്ടാൽത്തന്നെ നമ്മുടെ ദുഃഖങ്ങൾ ഇല്ലാതാവും... പ്രിയേ രാജാക്കൻമാരും. ദേവഗന്ധർവ്വകിന്നരന്മാരും ആഞ്ജകൂടാതെ ചെല്ലാൻ മടിക്കുന്നിടത്ത് ദീനനും വൃദ്ധനുമായ ഞാൻ എങ്ങിനെ കയറിച്ചെല്ലും... അങ്ങയുടെ വരവ് ഇപ്പോൾതന്നെ അങ്ങയുടെ പ്രിയ കൂട്ടുകാരൻ അറിഞ്ഞിട്ടുണ്ടാവും. ഭഗവാന്റെ ഭക്തവാത്സല്യത്തെപറ്റി എത്രെയെത്ര കഥകളാ കേൾക്കുന്നത്.. അവസാനം തന്റെ പത്നിയുടെ പ്രേരണയാൽ കുചേലൻ ദ്വാരകയിലേക്ക് പോകാൻ തീരുമാനിച്ചു.. എന്തായാലും അവിടംവരെപോയാൽ കൃഷ്ണനെ ഒന്നു കാണാമല്ലോ. അഥവാ കൃഷ്ണൻ എന്തെങ്കിലും തന്നാൽ അത് കൊണ്ട് വന്നു നിനക്ക്തരാം. പക്ഷേ എന്റെ മിത്രത്തോട് ഞാൻയാചിക്കുന്നത് ധർമ്മമല്ല. രാജാവായ അദ്ദേഹത്തിനെ കാണാൻ വെറുംകയ്യോടെ പോകുന്നത് ഉചിതമല്ല അതുകൊണ്ട് ഭഗവാന് കാഴ്ചവയ്ക്കാൻ എന്തെങ്കിലും കൊണ്ട് പോവണ്ടെ.. നാഥ.. ഇവിടെ ഒരു മണി ധാന്യം പോലുമില്ല ദ്വാരകനാഥനായ കൃഷ്ണന് എന്താണ് തരിക.. ഒടുവിൽ അയൽവീടുകളിൽ പോയി ആ പതിവ്രത കുറച്ച് നെല്ല് യാചിച്ചു കൊണ്ടുവന്ന് കുത്തി അവിലാക്കി ഒരു കീറിയ തുണിയിൽ കെട്ടി ഭർത്താവിന്റെ കയ്യിൽ കൊടുത്തു. കുചേലൻ നല്ലവണ്ണം കൃഷ്ണനെ സ്മരിച്ച് കൊണ്ട് ദ്വാരകയിലേക്ക് പുറപ്പെട്ടു. അങ്ങനെ നടന്ന് ക്ഷീണിച്ച് കുചേലൻ ദ്വാരകയിൽ എത്തി. ആരോടാണ് കൃഷ്ണനെ അന്വേഷിക്കേണ്ടത് എവിടെയാണ് പോകേണ്ടത് എന്നറിയാതെ കണ്ടവരോടെല്ലാം ശ്രീകൃഷ്ണ മന്ദിരം എവിടെയാണന്ന് അന്വേഷണം തുടങ്ങി. ഇതു കേട്ട കാവൽക്കാരൻ പറഞ്ഞു ഹേ ബ്രാഹ്മണ. ഇവിടെ എല്ലാ ഗൃഹങ്ങളിലും കൃഷ്ണൻ വസിക്കുന്നു. കുചേലൻ അടുത്തു കണ്ട ഒരു മണിമാളികയിലേക്ക് നടന്നുതുടങ്ങി.ദൂരെനിന്നെ നടന്നുവരുന്ന തന്റെ പ്രിയ മിത്രത്തെ കണ്ട കൃഷ്ണൻ അവിടെനിന്ന് പെട്ടെന്നെഴുനേറ്റ് ഓടിവന്നു പ്രേമാശ്രുക്കളൊഴുകുന്ന കണ്ണുകളോടെ തന്റെ സതീർത്ഥ്യനെ ഗാഢാഗാഢം ആലിംഗനം ചെയ്തു സുദാമാവിന്റെ കയ്യും പിടിച്ച് ഭഗവാൻ അദ്ദേഹത്തെ കൊട്ടാരത്തിലേക്കാനയിച്ചു. സ്വർണ്ണപാത്രത്തിൽ വെള്ളമെടുത്ത് ലോകത്തിന്റെ നാഥൻ തന്റെ ഭക്തനും പ്രിയസുഹൃത്തുമായ കുചേലന്റെ കാൽ കഴുകി ആ തീർത്ഥം മൂർദ്ധാവിൽ തളിച്ചു. കൃഷ്ണനാൽ ആദരിക്കപ്പെട്ട ഒരു ബ്രാഹ്മണൻ വന്നിട്ടുണ്ടെന്നറിഞ്ഞ ഭഗവാന്റെ പത്നിമാരെല്ലാം അങ്ങോട്ടൊടിയെത്തി.കാൽ കഴുകിച്ചതിനുശേഷം കുചേലനെ തന്റെ കട്ടിലിൽ ഇരുത്തി പുഷ്പങ്ങൾ കൊണ്ടും തുളസീദളം കൊണ്ടും പൂജിച്ചു. കൃഷ്ണപത്നിമാർ ഇതെല്ലാം കണ്ട് വിസ്മയിച്ച് തമ്മിൽ പറഞ്ഞു ഇത്രയും സുകൃതിയായ ഈ ബ്രാഹ്മണൻ ആരാണാവോ ഇദ്ദേഹം എന്തു തപസ്സു ചെയ്തിട്ടാണ് ഈ പുണ്യംനേടിയിരിക്കുന്നത്. നോക്കു ഒരു ജ്യേഷ്ഠനെ പോലെയല്ലേ ഭഗവാൻ ഇദ്ദേഹത്തെ പൂജിക്കുന്നത്.പിന്നിട് കൃഷ്ണനും കുചേലനും ഗുരുകുലത്തിലെ പഴയ ഓരോ കഥകൾ പറഞ്ഞിരുന്നു.. ഗുരുവിന്റെ ആശ്രമം വിട്ടശേഷം നാം പിന്നീട് കണ്ടില്ല. കാലമെത്ര കഴിഞ്ഞു അങ്ങയുടെ വിവാഹം കഴിഞ്ഞുവോ ഗൃഹത്തിൽ എല്ലാം ക്ഷേമമായിരിക്കുന്നുവോ... ഭഗവാന്റെ കുശലപ്രശ്നങ്ങൾ കേട്ട കുചേലൻ ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളു തന്റെ വിഷമങ്ങൾ ഭഗവാനോട് പറയാൻ മടിച്ചു.പിന്നെ കൃഷ്ണൻ ഗുരുകുലത്തിൽ ഗുരു പത്നിൽ വിറകിന്പോയതും അന്ന് കാട്ടിൽ അകപെട്ടു പോയതും.പിറ്റെദിവസം ഗുരുനമ്മെ തിരിഞ്ഞു വന്നു നമ്മളെ അദ്ദേഹം അനുഗ്രഹിച്ച് കൂട്ടികൊണ്ട് പോയത് ഓർമ്മയില്ലെ കുചേലാ... ഭഗവാൻ പറഞ്ഞത് കേട്ട് കുചേലൻ പറഞ്ഞു. കൃഷ്ണാ അങ്ങ് ഈ ലോകത്തിന്റെ ഗുരുവാണ്.നമ്മുടെ ഗുരുവായ സാന്ദീപനിയെ അങ്ങ് വണങ്ങുന്നത് മനുഷ്യഭാവേനയുള്ള അങ്ങയുടെ അഭിനയമാണന്നനിക്കറിയാം.. ഈ വിധസംഭാഷണങ്ങളെല്ലാം കഴിഞ്ഞിട്ടും കുചേലൻ താൻ കൊണ്ട് വന്ന അവിൽകിഴി ഭഗവാന് കൊടുത്തില്ല ഇത്രയും തുച്ഛമായ ഒരു വസ്തു യദുകുലാധിപനായകൃഷ്ണന് എല്ലാവരുംകാൺകെ എങ്ങനെയാണ് കൊടുക്കുക ലജ്ജാഭാരം കൊണ്ട് കുചേലൻ അവിൽ ഒളിച്ചുവെച്ചു. എന്നാൽ ഭക്തവത്സലനായ ഭഗവാൻ തന്റെ ഭക്തന്റെ ആഗമനോദ്ദേശം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു... കുചേലൻ ഒരിക്കൽ പോലും ധനത്തിന് വേണ്ടി തന്നെ ഭജിച്ചിട്ടില്ല. മറിച്ച് മോക്ഷത്തിന് വേണ്ടി അടങ്ങാത്ത അജഞ്ജലമായ ഭക്തിയാണ് തന്നോടുള്ളത്.ദാരിദ്ര്യ ദു:ഖം സഹിക്കാവയ്യാതെ വലഞ്ഞ് തന്റെ പത്നിയുടെ പ്രേരണയാൽ ഇദ്ദേഹം ഇവിടെ വന്നിരിക്കുകയാണ്.കുചേലന്റെ പത്നി എനിക്ക് വേണ്ടി കൊടുത്തയച്ച അവിൽപ്പൊതി ലജ്ജ കൊണ്ട് എനിക്ക് തരാതെ ഒളിച്ച് വെച്ചിരിക്കുകയാണ്. ഏതായാലും യാചിച്ച് നോക്കാം. ഭഗവാൻ ഈ വിധമെല്ലാം ചിന്തിച്ച് കുചേലനോട് ചോദിച്ചു. കുചേല നമ്മൾ വർഷങ്ങൾ കഴിഞ്ഞിട്ടു കാണുകയല്ലേ അപ്പോൾ വീട്ടിൽ നിന്ന് വരുപ്പോൾ എനിക്കെന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടാവുമല്ലോ? എത്ര കുറച്ചാണെങ്കിലും എന്റെ ഭക്തൻ തരുമ്പോൾ അതെനിക്ക് വളരെ വലുതാണ്.ഇങ്ങോട്ട് തരു.കുചേല ഇലയോ പൂവോകാ യോ വെള്ളമോ എന്തു തന്നെയായാലും ഭക്തിയോടെ എനിക്ക് സമർപ്പിച്ചാൽ ഞാനത് വളരെസന്തോഷത്തോടെ സ്വികരിക്കും അത്രയും മഹത്വം ഞാൻ മറ്റൊന്നിനും കൽപ്പിക്കുന്നില്ല. ഇങ്ങനെയോക്കെ ഭഗവാൻ പറഞ്ഞിട്ടും കുചേലൻ അവിൽ കൊടുക്കാൻ മടിച്ചു ഇതു കണ്ട് ഭഗവാൻ പെട്ടെന്നുതന്നെ ഇതെന്താണന്ന് ചോദിച്ചു കൊണ്ട് അവിൽപ്പൊതി പിടിച്ചു വാങ്ങി. കുചേലാ... ഈ ലോകങ്ങളെല്ലാം എനിക്ക് സമർപ്പിച്ചാലും ഞാൻ ഇത്രയും തൃപ്തിപ്പെടുകയില്ല എന്ന് പറഞ്ഞ് ഒരു പിടി അവിൽ വാരിവായിലാക്കി.ഗോകുലംവിട്ടതിൽ പിന്നെ ഇത്ര സ്വാദുള്ള അവിൽ ഞാൻ തിന്നിട്ടില്ല.പണ്ട് യശോദാ മാതാവിന്റെ കയ്യിൽ നിന്ന് മാത്രമേ ഇത്രയും സ്വാദുള്ള അവിൽ കിട്ടിയിട്ടുള്ളു... ആ ഒരു പിടികൊണ്ടുതന്നെ ഭൂമിയിൽ അനുഭവിക്കാവുന്ന സർവ്വൈശ്വര്യങ്ങളും ഭഗവാൻ കുചേലന് മനസാ ദാനം ചെയ്തു. ഇനി പാതാള സമ്പത്തുകൂടി ദാനം ചെയ്തേക്കാമെന്ന് കരുതി ഒരു പിടി അവിൽകൂടിവാരി വായിലിടാൻ ഒരുങ്ങിയപ്പോൾ വക്ഷസ്ഥലത്ത് നിന്നും ലക്ഷ്മിദേവി എഴുന്നേറ്റ് ഭഗവാന്റെ തൃക്കൈ കടന്നുപിടിച്ചു പറഞ്ഞു. യാതൊരപരാധവും ചെയ്യാത്ത എന്നെ എന്തിനാണ് അങ്ങ് ഉപേക്ഷിക്കുന്നത്... ആ ഒരുപിടി അവിൽകൂടി ഭഗവാൻ കഴിച്ചാൽ ലക്ഷ്മിദേവിക്ക് കുചേലന്റെ ഭാസ്യവൃത്തിചെയ്യേണ്ടിവരും. ഭക്തന്റെ ദാസ്യവൃത്തിചെയ്യുന്നതിൽ ഒട്ടും മടിയില്ലെങ്കിലും. ഭഗവാന്റെ വിരഹ ദു:ഖം അനുഭവിക്കേണ്ടി വരുമല്ലോ എന്നായിരുന്നു ദേവിയുടെ ഭയം ഒരുപിടി അവിൽ കഴിച്ചതുകൊണ്ട്തന്നെ കുചേലൻ ഇന്ദ്രന് തുല്ല്യനായിത്തീർന്നു... ആ രാത്രി സുഖമായിതാമസിച്ച് പിറ്റേന്ന് കാലത്ത് ഭഗവാനെ നമസ്ക്കരിച്ച് യാത്രാനുമതി വാങ്ങി കുചേലൻ തന്റെ വീട്ടിലെക്ക് പുറപ്പെട്ടു തന്റെ ഭക്തനെ ഭഗവാൻ മാറോടണച്ചു യാത്രയാക്കി പക്ഷേ കുചേലന് ഒന്നും തന്നെ കൊടുത്തതുമില്ല.. ഗൃഹത്തിലേക്ക് നടക്കുമ്പോൾ കുചേലൻ ചിന്തിച്ചു ഞാൻ ഒന്നും ചോദിച്ചതുമില്ല ഭഗവാൻ ഒന്നും എനിക്ക് തന്നതുമില്ല.ഇങ്ങനെ ഓരോന്നു ചിന്തിച്ച് കൊണ്ട് കുചേലൻ തന്റെ ഗ്രാമത്തിൽ പ്രവേശിച്ചു.. കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോൾ കുചേലൻ അമ്പരന്നു പോയി ചുറ്റിലും തോരണങ്ങളും കൊടിക്കൂറുകളും എല്ലാം ദ്വാരക പോലെത്തന്നെ ഇരിക്കുന്നു താൻ വഴിതെറ്റി വീണ്ടു ദ്വാരകയിൽ എത്തിയതാണോ. അല്ല ഇതു ദ്വാരകയല്ല ദ്വാരകയിലെ മന്ദിരങ്ങളും മറ്റു പഴയതാണ് ഇവയെല്ലാം ഇന്നലെ പണി തീർന്നപോലെ ഇരിക്കുന്നു. അദ്ദേഹം ചിന്താകുലനായി തെരുവിൽത്തന്നെ പകച്ചു നിന്നു അപ്പോഴെക്കും കുചേലന്റെ അയൽക്കാർ കുചേലന് സ്വന്തം വീട് കാണിച്ചു കൊടുത്തിട്ടും അദ്ദേഹത്തിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല തന്റെ പഴയ വീടിന് പകരം ദ്വാരകക്ക് തുല്ല്യമായ ഒരു കൊട്ടാരം അപ്പോഴെക്കും കുചേലന്റെ പത്നി സ്വർണ്ണ പല്ലക്കിലേറി ഭർത്താവിന്റെ മുമ്പിലെത്തി വണങ്ങിനിന്നു ഇവൾ മഹാലക്ഷമിയെപ്പോലെയായിത്തീർന്നത്. എല്ലാ കൃഷ്ണന്റെ കൃപാകടാക്ഷം.ഇതെല്ലാം കൃഷ്ണന്റെ കൃപയാണന്ന് മനസ്സിലാക്കിയ കുചേലൻ ആ സമ്പൽ സമൃദ്ധിയുടെ നടുവിലും ആസക്തിയോ ആകാംക്ഷയോകൂടാതെ തന്റെ പത്നിയും മക്കളും കൂടി സദാ ഭഗവാനെ സേവിച്ച് കൊണ്ട് നാളുകൾ കഴിച്ചു.ഇത്രയൊക്കെ തന്നിട്ടും ഭഗവാനെ ദ്വാരകയിൽ നിന്ന് പോരുമ്പോൾ ഒന്നു സൂചിപ്പിച്ചതു പോലുമില്ലല്ലോ ഭഗവാനെ എല്ലാം അവിടുത്തെ മായാവിലാസങ്ങൾ എന്റെ കൃഷ്ണാ..... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Tuesday, 30 May 2017

നാരദൻ



നാരദൻ
നാരദൻ എന്ന വാക്കിന്റെ അർത്ഥം അറിയാമോ?
നാരം - വെള്ളം /-ദൻ -ദാനം ചെയ്തവൻ .അതായത് ജലം ദാനം ചെയ്തവൻ' ഈ പേരു വരാൻ കാരണമായ കഥ ഇതാ.
തീരെ നിർദ്ധനനായ എന്നാൽ സാത്വിക ഗുണസമ്പന്നനായ ഒരു
ഒരു ഉത്തമ ബ്രാഹ്മണൻ ജീവിച്ചിരുന്നു. ദാനധർമ്മാദികൾ ചെയ്ത് മോക്ഷം സമ്പാദിക്കാൻ മോഹിച്ചു ആ പാവം!
പക്ഷേ എന്താണ് ദാനം ചെയ്യുക? എവിടുന്നെടുത്തു നൽകും?
പ്രകൃതീ ദേവി കനിഞ്ഞു നൽകിയ ജലം. അതിന്നൊരു ക്ഷാമവുമില്ലല്ലോ?
ദാഹജലം പകർന്നു നൽകുന്നതിൽ പരംപുണ്യം വേറൊന്നുമില്ല. ജല ദാനം ചെയ്തു പുണ്യം നേടാൻ തന്നെ ആ സാധു തീരുമാനിച്ചു.
നാലും. കൂടുന്ന വഴിയിൽ ഒരു തണ്ണീർ പന്തൽ കെട്ടിയുണ്ടാക്കി. സ്വയം വെള്ളം കോരി ചുമന്ന് നിറച്ച് വഴിപോക്കായ ജനങ്ങൾക്ക് സ്നേഹ ബഹുമാനങ്ങളോടെ ദാഹജലം നൽകി നിഷ്ക്കാമ സേവനം ചെയ്ത് കാലം കഴിച്ചു. ജീവിതാവസാനകാലത്ത് ചിത്രഗുപ്തന്റെ നിശിത വിശകലനത്തിന് ഈ ബ്രാഹ്മണനും ഇരയായി. അനേകായിരം പേർക്ക് ദാഹശമനം നടത്തിയ ബ്രാഹ്മണൻ വൈകുണ്ഠത്തിൽ ശ്രീനാരായണ സ്വാമിയുടെ സവിധത്തിലേക്ക് ആനയിക്കപ്പെട്ടു. സുകൃതം നിറഞ്ഞൊരു ബ്രാഹ്മണ ജയം തന്നെ ഭഗവാൻ വീണ്ടും നൽകി. മുൻ ജന്മത്തെപ്പോലെത്തന്നെ ഈ ജന്മത്തിലും സ്വന്തം കൈകൊണ്ട് അനേകായിരങ്ങൾക്ക് ദാഹജലം പകർന്നു നൽകി ആ സാധു ബ്രാഹ്മണൻ സുകൃതം വർദ്ധിപ്പിച്ചു. അങ്ങിനെ ഏഴു ജന്മങ്ങൾ ആവർത്തിക്കപ്പെട്ടു. ഏഴു ജന്മങ്ങളിലും പാപ സ്പർശം പോലും ഏൽക്കാതെ പുണ്യകർമ്മം, ജലദാനം ചെയ്ത് പ്രാരബ്ധം തീർന്ന് വിഷ്ണുലോകം പൂകാനുള്ള സമയമടുത്തു.
ഭക്തവത്സലനായ ഭഗവാൻ ശ്രീഹരി ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ദാഹജലം യാചിച്ചു, ആസന്നമരണനായ ആ സാധുവിന്റെ മുന്നിലെത്തി.
സ്വന്തം കൈകൊണ്ടു തന്നെ പതിവുപോലെ ജലം പകർന്നു നൽകി. ഞൊടിയിടയിൽ ശംഖു, ചക്ര, ഗദാ പത്മപ്രിയായ - പ്രസന്നവദനേക്ഷണനായ സാക്ഷാൽ ജഗദീശ്വാൻ തന്റെ മുന്നിൽ !
ഏതു വരം ചോദിച്ചാലും നൽകി അനുഗ്രഹിക്കാനുള്ള ഭക്തവാത്സല്യത്തോടെ.
അർത്ഥ കാമങ്ങളിൽ ലേശവും മോഹമില്ലാത്ത ആ സാധു ഭഗവാന്റെ തൃപ്പാദപത്മങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. ആ പാദസേവയല്ലാതെ ഭഗവാന്റെ നാമം പ്രകീർത്തിച്ച് ഏതു ലോകത്തും എപ്പോഴും സഞ്ചരിക്കാനുള്ള മോഹമല്ലാതെ മറ്റൊന്നു ആവശ്യമില്ല. ഭക്ത പരാധീനനായ ഭഗവാൻ തന്റെ ഭക്തന്റെ ആഭീഷ്ടം സാധിപ്പിച്ചു കൊടുത്തു. ഒപ്പം നാദമാധുരി വഴിയുന്ന മഹതി എന്ന വീണയും നൽകി - അർത്ഥസമ്പുഷ്ടമായ ദീക്ഷാ നാമവും കനിഞ്ഞു നൽകി.നാരദൻ ( വെള്ളം ദാനം ചെയ്തവൻ) 'ദേവർഷിയായി ആചാന്ദ്ര താരം പതിന്നാലു ലോകവും സഞ്ചരിക്കാനുള്ള അനുഗ്രഹവും നൽകി ഭഗവാൻ.
ഹരേ ഹരേ ...

Monday, 1 May 2017

സപ്തചിരഞ്ജീവികൾ പുരാണകഥകളിലൂടെ.

സപ്തചിരഞ്ജീവികൾ
പുരാണകഥകളിലൂടെ.

"അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിനഃ"

അശ്വത്ഥാമാവ്,
മഹാബലി,
വ്യാസൻ,
ഹനുമാൻ,
വിഭീഷണൻ,
കൃപൻ,
പരശുരാമൻ
എന്നീ ഏഴുപേർ ഹൈന്ദവ പുരാണമനുസരിച്ചു് ചിരഞ്ജീവികളാണു്.

അശ്വത്ഥാമാവ്
ദ്രോണാചാര്യർക്ക് കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൌപദീ പുത്രന്മാരെയടക്കം പാ‍ണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. സപ്തചിരഞ്ജീവികളിലൊരാളായി അശ്വത്ഥാമാവ് ഗണിക്കപ്പെടുന്നു.

മഹാബലി
അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകൻ ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം.എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി.

വേദവ്യാസൻ
മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. *സപ്തചിരഞ്ജീവികളിൽ ഒരാളാണ്
വേദവ്യാസൻ*.

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ*.

ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.

ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.

സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു.

ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു.

മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു

ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.

ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീരൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.

വ്യാസനിൽ‌നിന്നും അംബിക, അംബാലിക എനിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു. ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ ദാസിയിൽ വിദുരരും പിറന്നു.

അംബിക വിദുരരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും അംബാലിക വിദുരരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

ഹനുമാൻ
രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ.

രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.

വിഭീഷണൻ
രാമായണത്തിലെ ഒരു കഥാപാത്രമാണ് വിഭീഷണൻ . ബിബീഷൻ എന്നും അറിയപ്പെടുന്നു. രാവണന്റെ ഇളയ സഹോദരനായിരുന്നു ഇദ്ദേഹം. അസുര രാജാവായ രാ‍വണന്റെ സഹോദരനായിട്ടൂം, വിഭീഷണൻ വളരെ സൌമ്യസ്വഭാവമുള്ള ഒരു ശ്രേഷ്ഠനായിരുന്നു.

രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ രാ‍മന് വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു.

പിന്നീട് രാമൻ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചതിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിക്കുകയും ചെയ്തു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് വിഭീഷണൻ.

കൃപർ
മഹാഭാരതത്തില്‍, ഹസ്തിനപുരത്തിലെ രാജസഭയിലെ പ്രധാനപുരോഹിതനാണ് കൃപാചാര്യർ എന്നറിയപ്പെടുന്ന കൃപർ.

ശാരദ്വൻ, ജനപദി എന്നിവരുടെ മകനായ കൃപർ, ദ്രോണരുടെ മാതുലനാണ്. കൃപരുടെ ഇരട്ടസഹോദരിയായ കൃപിയാണ് ദ്രോണരുടെ പത്നി. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്തുനിന്ന് കൃപർ യുദ്ധം ചെയ്തു. പിൽക്കാലത്ത് ഇദ്ദേഹം അർജുനന്റെ പൗത്രനായ പരീക്ഷിത്തിന്റെ ഗുരുവായി നിയമിക്കപ്പെട്ടു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് കൃപർ.

പരശുരാമൻ
കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ്പരശുരാമൻ.

പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു.

ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും,ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട്കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു.

ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവർത്തത്തിന്റെ കൈയേറ്റമായിട്ടാണ്‌ പലരും പരശുരാമൻ ദക്ഷിണഭാരതത്തിൽ ബ്രാഹ്മണക്ഷേത്രങ്ങൾ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു.

ഹൈന്ദവപുരാണം പ്രകാരംസപ്തചിരഞ്ജീവികളിൽ ഒരാളുംവിഷ്ണുവിന്റെ ദശാവതാരങ്ങളിൽഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ