Thursday, 13 April 2017

കൃഷ്ണദൗത്യം

കൃഷ്ണദൗത്യം
🌴🌴🌴🌴🌴🌴🌴🌴

യുദ്ധത്തിനൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ ദ്വാരകയിലേക്ക് സഹായമഭ്യര്ഥിച്ചു കൊണ്ട് ഒരേ സമയത്തു എത്തിച്ചേരുന്നത് രണ്ടുപേരാണ്. അർജ്ജുനനും ദുര്യോധനനും . അതുവരെ നിഷ്പക്ഷനായിരുന്ന , ധർമ്മപക്ഷത്തായിരുന്ന , കൃഷ്ണൻ തന്റെ 'നാരായണിസേന'യെ ദുര്യോധനന് നൽകിയതോടെ കൃത്യമായി പാണ്ഡവ പക്ഷത്തേക്ക് ചായുന്നു. സഹായം ലഭിച്ച രണ്ടു പേരും പൂർണ്ണ തൃപ്തരായിതീർന്നു. കൃഷ്ണനൊരാളെ കിട്ടിയിട്ട് എന്ത് ചെയ്യാൻ എന്ന ധാരണയോടെ, സേനയുടെ ബലത്തിൽ വിജയമുറപ്പിച്ച ദുര്യോധനൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എളുപ്പത്തിലൊരു സർവ സൈന്യാധിപനാകാമായിരുന്ന കൃഷ്ണൻ സ്വയമേറ്റെടുക്കുന്ന ജോലി ഒരു സാരഥിയുടേതാണ്. കൃഷ്ണന്റെ എളിമക്കും അഹങ്കാരമില്ലായ്മക്കും മറ്റൊരു തെളിവ് വേണമെന്ന് തോന്നുന്നില്ല. യുദ്ധത്തിന്റെ ജയപരാജയങ്ങൾ അർജ്ജുനന്റെ മനസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് നന്നായറിഞ്ഞിട്ടു തന്നെയാണ് കൃഷ്ണൻ അർജുനന്റെ തന്നെ സാരഥിയായതും.

ഗീതോപദേശം കേട്ട് കഴിഞ്ഞും ഭീഷ്മരെ വധിക്കുവാനാകാതെ കൈവിറച്ചു കുഴങ്ങുന്ന അർജ്ജുനനെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രഥചക്രമെടുത്ത് ഭീഷ്മരുടെ നേർക്ക് നിലത്തുള്ള പൊടിപാറിച്ചു കൊണ്ടു അലറിയടുക്കുന്ന കൃഷ്ണന്റെയും അത് തടുക്കുന്ന അർജ്ജുനന്റെയും 'കൃഷ്ണ സുസ്വാഗത'മെന്നു കൈകൾ വിരിച്ചു സ്വീകരിക്കുന്ന ഭീഷ്മരുടെയും വാങ്മയ ചിത്രം കണ്മുന്നിൽ കണ്ട അനുവാചകൻ വ്യാസഗുരുവിനെ ഒരായിരം വട്ടം മനസാ പ്രണമിച്ചുപോകും.. മഹാഭാരതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഭാഗങ്ങളിലൊന്നാണീ സന്ദർഭം .

തുടർന്ന് വയോവൃദ്ധനായ ഭഗദത്തനോടെതിരിടുന്ന അർജ്ജുനനെതിരെ വന്ന ഒരസ്ത്രത്തെ കൃഷ്ണൻ തന്നിലേക്കാവാഹിക്കുന്നു. യുദ്ധം ചെയ്യാതിരിക്കുന്ന കൃഷ്ണൻ എന്തിനാണ് അനാവശ്യമായി ഇമ്മാതിരി ഓരോന്ന് ചെയ്യുന്നതെന്ന ചോദ്യത്തിന് കൃഷ്ണന്റെ മറുപടി അത് വൈഷ്ണവാസ്ത്രമാണ് എന്നതായിരുന്നു ..

ശേഷം അഭിമന്യുവധത്തോടെ ധർമ്മ ലംഘനം തുടങ്ങിവെച്ച, വാക് ലംഘനങ്ങൾ തുടർച്ചയായ നടത്തുന്നവരുടെ ഇടയിൽ, ഒട്ടും ധർമ്മാവബോധമില്ലാത്തവരുടെ മുൻപിൽ, ഒരു ധർമ്മ യുദ്ധം സ്വന്തം നിലനിൽപ്പിനു ഭീഷണിയായി തീരുമെന്ന സത്യം മനസ്സിലാക്കിക്കൊണ്ട് കുടില തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയവരെ ജയിക്കുവാൻ കുടിലമാർഗങ്ങൾ തന്നെ കൃഷ്ണൻ ഉപദേശിക്കുന്നു. ഓരോരുത്തരും അവരവർ അർഹിക്കുന്ന സമരമുറകളിലൂടെ കൃഷ്ണന്റെ സഹായത്തോടെ വധിക്കപ്പെടുന്നു .

ഇവിടെയാണ് കൃഷ്ണനെ അറിയുവാൻ ഭാരതം മറന്നത്. ധർമ്മം അതര്ഹിക്കുന്നവരോടെ ആകാവൂ എന്നതാണ് കൃഷ്ണനോതിയ ഒരു പാഠം... ഇല്ലെങ്കിലത്‌ സ്വയം നാശത്തിനു വഴി വെക്കുന്നതായിരിക്കും. നിലനില്പിനാവശ്യമെങ്കിൽ, എതിര്ഭാഗത്തു ധാർമികബോധമില്ലാത്തവരെങ്കിൽ, ധർമ്മത്തിലടിയുറച്ച നിലനിൽപ്പ് നമ്മെ നശിപ്പിക്കുകയെ ഉള്ളൂ..

യുദ്ധം കഴിഞ്ഞതിനു ശേഷം യുദ്ധഭൂമിയിലെ ഭീകരമായ കാഴ്ചകൾ കണ്ടു മനം നൊന്ത ഗാന്ധാരി "നല്ല മരതകക്കല്ലിനോടൊത്ത കല്യാണരൂപന്മാരെ കൊല്ലിക്കുന്നതിൽ രസം കണ്ടെത്തിയവനാണ് നീ" എന്നുറക്കെ കേണു കൊണ്ട് "നിന്റെ കുലവുമിതുപോലെ തമ്മിൽ തല്ലി മുടിഞ്ഞു പോകട്ടെ"യെന്നു ശപിച്ചപ്പോൾ , ഒരു ചെറു പുഞ്ചിരിയോടെ വാസുദേവനിങ്ങനെ പറഞ്ഞു " അമ്മെ, അവരെ നശിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല. എന്നാൽ കാലനിയമമനുസരിച്ചു അവരുടെ നാശം സുനിശ്ചിതവുമാക്കേണ്ടതാണ്. സ്വയം നശിക്കുവാനുള്ള ശാപം അവർക്കേകിയതിനു നന്ദി" സ്വന്തമെന്ന ഭാവം അശേഷമില്ലാതെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമായാലും പ്രതികൂലമായാലും പൂർണ്ണമായി, ചെറു പുഞ്ചിരിയോടെ സ്വീകരിച്ച ഒരേയൊരാൾ മാത്രമേ ഇതിഹാസത്തിലുണ്ടാകുകയുള്ളൂ.. അത് കൃഷ്ണനാണ്.

അശ്വമേധത്തിൽ യുധിഷ്ഠിരന് വേണ്ട സഹായങ്ങൾ ഒരുക്കിക്കൊടുത്ത ശേഷം കൃഷ്ണൻ ദ്വാരകയിലേക്കു മടങ്ങുന്നു. തുടർന്ന്.. യാദവ വംശത്തിലെ അന്തച്ഛിദ്രങ്ങൾക്കുള്ള സമയമായെന്ന് തിരിച്ചറിഞ്ഞ കൃഷ്ണൻ ഗാന്ധാരിയുടെ വാക്കുകൾ സത്യമായി തീരുമെന്നറിഞ്ഞു കൊണ്ട് തന്നെ തീർത്ഥയാത്രക്കൊരുങ്ങുന്നു.

പ്രഭാസതീർത്ഥത്തിനടുത്തു വെച്ച് മദ്യപിച്ചു തമ്മിൽതല്ലിയൊടുങ്ങുന്ന തന്റെ കുലത്തെ ശാന്തനായി നോക്കിക്കണ്ടതിനു ശേഷം, ഉദ്ധവരോടൊത്തു ബലരാമന്റെ യോഗസമാധിയും കണ്ടതിനു ശേഷം , ഉദ്ധവരെ അർജ്ജുനന്റെയടുത്തേക്ക് പറഞ്ഞയച്ചു, യോഗീഭാവം പൂണ്ട കൃഷ്ണന്റെ പാദത്തിൽ വേടൻ വിഷാസ്ത്രമയക്കുന്നു ... പൂർണ്ണമായ അവബോധത്തോടെ , പുഞ്ചിരിയോടെ കൃഷ്ണൻ ദേഹമുപേക്ഷിക്കുന്നു..

ഓം നമോ വാസുദേവായ നമഃ

കണിക്കൊന്നക്കൊരു കഥയുണ്ട്....

കണിക്കൊന്നക്കൊരു കഥയുണ്ട്....

“എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ”

കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ?

ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.

“ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം.”

ഭഗവാന്‍ പറഞ്ഞു.

” പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക”.

രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്

” കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും”

എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു

.” ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല”.

.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,അതാണ് കവി പാടിയത്‌.

“എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ”

തെറ്റിദ്ധരിപ്പിക്കപ്പെട്ട. ഗണപതി

തെറ്റിദ്ധരിപ്പിക്കപ്പെട്ട. ഗണപതി

ഗണപതി ഭഗവാന്റെ യഥാർത്ഥ രൂപം എന്താണ്? ഗജമുഖൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശുകൻ പരീക്ഷിത്തിനോട് പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ് --അല്ലയോ മഹാരാജാവേ ! ഞാൻ ഈ പറഞ്ഞതൊന്നും പരമാർത്ഥമല്ല! അങ്ങയ്ക്ക് വിജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടിയാണ് - എന്ന്

പാർവ്വതി കുളിക്കുന്ന സമയം ഗണപതിയെ കാവൽ നിർത്തിയെന്നും ആ സമയം പുറത്ത് പോയിരുന്ന പരമശിവൻ വന്നു എന്നും ഗണപതി അകത്തേക്ക് കടത്തിവിട്ടില്ല എന്നും കോപിഷ്ഠനായ ശിവൻ ശൂലം കൊണ്ട് ഗണപതിയുടെ ശിരസ്സ വുത്തു എന്നും വൃത്തികെട്ട കഥ ചില ഹൈന്ദവ വിരോധികൾ പടച്ചുവിട്ടിട്ടുണ്ട്. ഇത് കേട്ടാൽ തോന്നും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ മൊയ്തീന്റെ ബാപ്പയുടെ സ്വഭാവമാണ് പരമശിവന് എന്ന് ! പുത്രനെ കത്തി എടുത്ത് കുത്താൻ! കഷ്ടം!!

ഇവിടെ ഒരു സന്ദേശം നമുക്ക് തരുന്നു! കൈലാസത്തിൽ പാർവ്വതിക്കും പരമശിവനും ഉണ്ണി പിറന്നു  സകല വിശിഷ്ഠ വ്യക്തികളും കൈലാസത്തിൽ എത്തി ഗണപതിയെ കണ്ടു. എന്നാൽ ഒരാൾ മാത്രം പോയില്ല. ശനിദേവൻ!! തന്റെ ദൃഷ്ടി പതിഞ്ഞാൽ ഗണപതിക്ക് വല്ല അപകടവും പറ്റുമോ എന്ന ഭയം മൂലമാണ് ശനിദേവൻ പോകാത്തത്. എന്നാൽ പാർവ്വതിയുടെ പരിഭവം കേട്ടപ്പോൾ വരുന്നത് വരട്ടെ എന്നു കരുതി ശനിദേവൻ പോയി. ശനിദർശനത്താൽ ഗണപതിയുടെ ശിരസ്സ് പൊട്ടി  തെറിച്ച് മേൽപ്പോട്ടുയർന്നു എന്നാണ് കഥ. ഇത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. ശനി ദോഷം വിഘ്നേശ്വരന് പോലും തടുക്കാൻ കഴിയില്ല പീന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അതിനാൽ അത് ഗൗരവമായെടുത്ത് പരിഹാരം ചെയ്യണം എന്ന സന്ദേശമാണ് ഇവിടെ തരുന്നത്!

ഗണപതിയുടെ ജ്ഞാനം മന്ദീഭവിച്ചു. ഉണർവ്വില്ലാതെയായി. ശിരസ്സ് നഷ്ടപ്പെട്ട പോലെ! മഹാവിഷ്ണു ശൂന്യതയിൽ നിന്നും ഗജശിരസ്സ് വെച്ചു കൊടുത്തു എന്നു പറയുന്നു. എങ്ങും നിറഞ്ഞു നിൽക്കുന്നത് ബ്രഹ്മാണ്. അപ്പോൾ ശൂന്യത എവിടേ? അപ്പോൾ ബ്രഹ്മത്തിൽ നിന്നും ഗജശിരസ്സ് എടുത്തു. ഇനി ഗജം എന്നാൽ എന്താണ്? ആന അത് ഒരർത്ഥം മറ്റൊന്ന്  8 എന്ന സംഖ്യ. എഎന്ത് 8? നാലു വേദങ്ങളും നാല് ഉപവേദങ്ങളും വിഷ്ണു വീണ്ടും ഗണപതിക്ക് നൽകി ശനി ദോഷമകറ്റി എന്ന് സാരം. അതായത് ശനി ദോഷത്തിന് വിഷ്ണു ഭജനം ഉത്തമം എന്ന് സന്ദേശം. നീ ഏത് രൂപത്തിൽ എന്നെ കാണുവാനാഗ്രഹിക്കുന്നുവോ? ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന ഗീതാവാക്യമനുസരിച്ച് ഋഷിമാർ കൽപ്പിച്ചതാണ് ഇന്നു നാം കാണുന്ന ആനയുടെ മുഖത്തൊട് കൂടിയ രൂപം! എന്തേ മഹർഷിമാർ ഇങ്ങിനെ ഒരു രൂപം നൽകിയത്?

ആ രൂപത്തിൽ വിഘ്ന നിവാരണത്തിന് ജീവാത്മാക്കളായ നാം ചെയ്യെണ്ട ചീല കാര്യങ്ങളുണ്ട്.
ചെറിയ കണ്ണ് ---എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം എന്ന തത്വം
2. വലിയ ചെവിവട്ടം ചെറിയ ചെവിദ്വാരം--എല്ലാം കേൾക്കണം പക്ഷെ ആവശ്യമുള്ളത് മാത്രമേ ഉൾക്കൊള്ളാവൂ എന്ന തത്വം
3. തുമ്പിക്കൈ--ചേറ് നിറഞ്ഞ ജലത്തിൽ നിന്ന് ജലം മാത്രമേ ആന എടുക്കൂ! അതിനാൽ സത്തായത് മാത്രം എടുക്കുക എന്ന തത്വം
4. കൊമ്പുകൾ--വലത്തെ കൊമ്പ് സത്തും ഇടത്തെ കൊമ്പ് അസത്തും. പരശുരാമൻ അസത്തായ കൊമ്പ് മുറിച്ചു. കാരണം വിഘ്ന നിവാരണത്തിന് സത്ത് മാത്രമേ വേണ്ടൂ! ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഗണപതിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകും വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല.  ചിന്തിക്കുക

ഹനുമാൻ തത്ത്വം

ഹനുമാൻ തത്ത്വം

നമ്മുടേത് കുരങ്ങു മനസ്സാണ്. സാധാരണ കുരങ്ങൻമാർ ഒരു കൊമ്പിൽ നിന്ന് അടുത്ത കൊമ്പിലേക്കാണ് ചാടുന്നത്. എന്നാൽ മനുഷ്യമനസ്സ് ഈ നിമിഷം ഇവിടെയാണെങ്കിൽ അടുത്ത നിമിഷം അമേരിക്കയിലായിരിക്കും. ഇത്തരം കുരങ്ങു മനസ്സിനെ ഒരിടത്തു നിർത്തി നമ്മളിലേക്ക് തിരികെ കൊണ്ടുവരുന്ന ക്രിയയാണ് സനാതന ധർമ്മത്തിലെ ആരാധനാക്രമങ്ങൾ.

സദാ സമയം ഹനുമാൻ രാമനാമം ഉരുവിട്ടു കൊണ്ടിരിന്നു. ആരിലും ഹനുമാൻ ദർശിച്ചിരുന്നത് ശ്രീരാമനെ മാത്രമായിരുന്നു. ഹനുമാനെ പോലെ നിഷ്ഠയോടുകൂടിയ ഭക്തിയുണ്ടെങ്കിൽ, സദാ ഭഗവദ് നാമം ജപിക്കുവാൻ തയ്യാറാണെങ്കിൽ ഈശ്വര പദവിയിലേക്കു പോലും ഉയരുവാൻ കഴിയും എന്നാണ് ഹനുമാന്റെ കഥ നമ്മെ പഠിപ്പിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാത്ത കുരങ്ങു മനസ്സിനെ വരുതിയിൽ കൊണ്ടുവരാനുള്ള എളുപ്പമാർഗ്ഗം സദാ നാമജപമാണെന്ന് ഇതിലൂടെ വെളിവാകുന്നു.

           ജയ്  ഹനുമാൻ
              ജയ് ശ്രീ രാം

Sunday, 9 April 2017

അനന്തപത്മനാഭ സ്വാമി ക്ഷേത്ര

ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് കിട്ടിയ അറിവുകൾ നിങ്ങളുമായി പങ്കുവെക്കുന്നു....

സവിശേഷമായ 108 വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നായ , അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.

ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം , ഭഗവത് ചൈതന്യത്തിലൂടെയും, നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുതങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നത് എടുത്തു പറയേണ്ട കാര്യമില്ല. എന്നിരുന്നാലും ,
ക്ഷേത്രത്തിനുളളിൽ നില്ക്കും നേരത്തും, പലരും അറിയാണ്ട് പോകുന്നൊരു വസ്തുതയെന്തെന്നാൽ , പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്‍റെയും, നിശ്ചയദാര്‍ഢ്യത്തിന്‍റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർന്‍റെ , വേണാടിന്‍റെ , അനന്തപുരിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും ...

അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ്..

മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.

അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിൻ അടിത്തറ തീർത്തിരിക്കുന്നത്. വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല എന്നതു അധികം പേർക്കും അറിയാൻ വഴിയില്ലാ.
കടുശർക്കരയോഗം എന്ന അത്യപൂർവആയുര്‍വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്..

കടുശർക്കരയോഗത്തിന്റെ ചേരുവകൾ‍:

ഞണ്ടിന്‍ കുഴിയിലും , ഉറുമ്പിന്‍ പുറ്റിലുമുള്ള മണല്‍തരികള്‍,
ചതുപ്പുനിലം , മലയോരം, സമതലം , കടലോരം , ആറ്റിന്‍തീരം മുതലുള്ള മണ്ണും മണലും ,
ദേവവൃക്ഷങ്ങളുടെ തടികള്‍ , ത്രിപ്പലി , ത്രിഫല , ചുക്കു , കുരുമുളക് , നാല്‍പ്പാമരം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഷായക്കൂട്ടുകള്‍ , പലതരം എണ്ണകള്‍ ,ദ്രവ്യങ്ങള്‍ , ധാന്യപൊടികള്‍ , പലതരം പശകള്‍,
ചന്ദനം , കസ്തൂരി , കര്‍പ്പൂരം , കുങ്കുമം എന്നിവ ചേര്‍ത്ത ചൂര്‍ണങ്ങള്‍ .
ഇവയൊക്കെ ഉണക്കിയും പൊടിച്ചും ഇളക്കിയും ചേര്‍ത്തുള്ള അതിസങ്കീര്‍ണമായ പ്രക്രിയയില്‍ കൂടിയാണ് കടുശര്‍ക്കരയോഗം നിര്‍മ്മിച്ചത്..

ദേവവൃക്ഷങ്ങളുടെ ചട്ടകൂടില്‍ ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നത്..
അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധക്കൂട്ടും ചേര്‍ന്ന മഹനീയമായ നിര്‍മ്മിതിയാണ്‌, മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം...

ധാരാളം തുരങ്കങ്ങള്‍ ക്ഷേത്രത്തില്‍ നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.
കവടിയാര്‍ കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങള്‍ ഭാവനാശകലങ്ങളല്ല എന്നറിയണം എങ്കില്‍ , ക്ഷേത്രത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഒടിയന്‍വാഴി എന്നൊരു ഇടം ചെല്ലണം. ( അവിടേയ്ക്കു പൊതുജനങ്ങള്‍ക്കു ഇപ്പോൾ പ്രവേശനം ഇല്ല. )
കടല്‍തീരത്തുള്ള ഈ തുരങ്കത്തില്‍, വേലിയേറ്റവേളയില്‍ കയറുന്ന ജലം തിരികെ ഒഴുകിപോകുവാന്‍ ആഴ്ചകള്‍ എടുക്കുമെന്നു മാത്രമല്ല, പവിഴം , മുത്തു , സ്വര്‍ണം എന്നിവ ചിലപ്പോള്‍ ഒക്കെ അവിടം നിന്നും   ലഭിക്കാറുണ്ട് .

മുങ്ങല്‍വിഗദ്ധരായ മത്സ്യതൊഴിലാളികളായ പലരും ഈ തുരങ്കത്തില്‍ ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.
മാത്രമല്ല , ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണര്‍ കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയതു. കടലിനു, ചുവടുകള്‍ അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളത്.

പുരാവസ്തുവകുപ്പ് റഡാര്‍ ഉപയോഗിച്ചു ത്രിമാനചിത്രം നിര്‍മ്മിച്ചതും , അതിലെ കണ്ടെത്തലുകള്‍ തൃപ്തികരമായ രീതിയില്‍ പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങള്‍ കൊണ്ടു മാത്രമാണ്..
അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയില്‍ കാതോര്‍ത്താല്‍ കടല്‍ ഇരമ്പുന്ന ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നത്..

ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുതമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേര്‍ന്നു നിര്‍മ്മിച്ച ഈ ക്ഷേത്രം. വര്‍ഷദിവസങ്ങളെ സൂചിപ്പിക്കാന്‍ 365കാല്‍ തൂണുകളും ,
മനുഷ്യശരീരത്തെ സൂചിപ്പിക്കാന്‍ നവവഴികളും ക്ഷേത്രത്തിലുണ്ട്.

 ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിന്‍ തൂണുകളില്‍ കൃത്യായി തട്ടിയാല്‍ ശിലയില്‍ നിന്നും സപ്തനാദമാണ് ഉണ്ടാവുക . നൂറ്റാണ്ടുകള്‍ മുന്നേ , യാതൊരു സാങ്കേതികവിദ്യയും ഇല്ലാതെ കിള്ളിയാര്‍ കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്‌ എന്നതു ആശ്ചര്യമാണ്.

ബി നിലവറ തുറക്കാന്‍ പാടില്ലാ എന്നൊരു വിശ്വാസമുണ്ട്‌...
ബി നിലവറയ്ക്കു ഉള്ളില്‍ ഒരു നിലവറയുണ്ട് , അതിനുള്ളില്‍ മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം . കാരണം , ദേവന്മാരും ഋഷിമാരും കൂടാതെ കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തില്‍ കുടികൊള്ളുന്നയിടവും , സാക്ഷാല്‍ ശ്രീ നരസിംഹമൂര്‍ത്തി സംരക്ഷിക്കുന്ന അറയുമാണ് ഇതെന്നാണ് വിശ്വാസം..

 ബി നിലവറ, നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളാല്‍ ആകുന്നു പൂട്ടിയത് , മഹാഗരുഡമന്ത്രം അറിവോടും ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന്‍ പാടുള്ളൂ എന്ന് പറയുന്നു..

ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു . ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീര്‍ത്ത മതിലുകള്‍ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്‍ത്തിയതിനാലാണ് അങ്ങിനെ..

ഒരു അരിമണി ആണേല്‍ കൂടി, അമ്പലത്തില്‍ സമര്‍പ്പിച്ചാല്‍ അത് താളിയോലയില്‍ കോലെഴുത്ത്, മലയാണ്‍മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില്‍ രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകള്‍ എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയില്‍ ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകള്‍..

ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടു നിര്‍മ്മിച്ച കോട്ട , ശേഷം കാലം കരിങ്കല്ലുകൊണ്ടു തീര്‍ത്തു.
എന്നാല്‍ ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികള്‍ നടക്കും നേരം തകര്‍ക്കുകയുണ്ടായി. അങ്ങിനെ തകര്‍ത്ത ഭാഗം "വെട്ടിമുറിച്ച കോട്ട" എന്ന പേരില്‍ ഇന്നു അറിയപ്പെടുന്നു. ക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍ നിന്നായിരുന്നു. ആദ്യ സെന്‍ട്രല്‍ ജയില്‍ വന്നതും കോട്ടയ്ക്കുള്ളില്‍ തന്നെയാണു . തിരുവിതാംകൂര്‍ സൈന്യത്തിന്‍ ബാരക്കുകള്‍ സെന്‍ട്രല്‍ ജയിലാക്കി മാറ്റുകയായിരുന്നു . ശേഷമതു കോട്ടയ്ക്കു പുറമെയാക്കി..

തോവാള മുതല്‍ തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്, ശേഷം ഭാഗം വച്ചു പലതായിയെങ്കിലും ഇന്നും പൂജാപുഷ്പങ്ങള്‍ എത്തുന്നതു തോവാളയില്‍ നിന്നും തന്നെയാണു. ശുദ്ധിയോടു മാത്രമാണു ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങള്‍ വളര്‍ത്തുക അവിടം . താമര പുഷ്പങ്ങള്‍ വെള്ളയാണി കായലില്‍ നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തില്‍ നിന്നും പൂക്കള്‍ മാറ്റുക മയില്‍പീലി ഉപയോഗിച്ചു മാത്രമാണ്..

ക്ഷേത്രത്തിന്‍ മൂലസ്ഥാനമെന്നാല്‍ കാസര്‍ഗോഡ്‌ ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്. "ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശര്‍ക്കരയോഗപ്രകാരം നിര്‍മ്മിച്ച വിഗ്രഹമാണ്‌ അവിടയും ഉള്ളതു . അമ്പലം സ്ഥിതിചെയ്യുന്ന കുളം മരത്തടിയും റബ്ബര്‍പശയും പോലുള്ള ഒരു മിശ്രിതം കൊണ്ട് കോര്‍ക്ക് ചെയ്തു അടച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. അതു ഇളക്കിയാല്‍ കുളത്തിലെ വെള്ളം ഭൂമിയുടെ അടിയില്‍ നിര്‍മ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.

ഭഗവാന്‍ ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യമിത് മാത്രമാണു. ( ഇന്ത്യന്‍ യൂണിയനില്‍ സ്റ്റേറ്റ് ഓഫ് ട്രാവന്‍കൂര്‍ ലയിക്കുന്നതിനു മുന്നേ വരെ ). ഓരോരോ ദിനവും തിരുവിതാംകൂറിലെ മുതിര്‍ന്നയാള്‍ പുലര്‍ച്ചെ ഭഗവാനെ മുഖം കാട്ടി , ദൈന്യദിന ഭരണകാര്യങ്ങള്‍ ഉണര്‍ത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.
ഒരുദിനം അതില്‍ വീഴ്ചവരുത്തിയാല്‍, സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയും നിര്‍ബന്ധം . വേണാടിന്‍റെ ദേശിയപതാകയിലുള്ള വലംപിരി ഭഗവല്‍ മുദ്രയാണ്, രാജ്യാധികാരി ശ്രീഅനന്തപദ്മനാഭനും.

 ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട്‌ വേളയില്‍ കര, വ്യോമ, വായു സേനാവിഭാഗങ്ങളും, പോലീസും , അര്‍ദ്ധസൈന്യവിഭാഗങ്ങളും 21 തോക്കുഅഭിവാദ്യം ശ്രീപദ്മനാഭനു നടത്തി വന്നിരുന്നു.
ശേഷമത്, ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തു നിര്‍ത്തലാക്കുകയുണ്ടായി.
ആറാട്ടു വേളയില്‍ മാത്രമാണു , അനന്തപുരി അന്തര്‍ദേശിയ വിമാനതാവളം അടയ്ക്കുക.
ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളില്‍ കൂടിയാണ് കടന്നു പോവുക എന്നതാണ് കാരണം...

Tuesday, 4 April 2017

ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ?

എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"

കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ? എന്നാൽ ആ കഥയാണ് ഇന്ന് ഹൈന്ദവ ധർമ്മ ക്ഷേത്രം ഗ്രൂപ്പുകളിൽ വിവരിക്കുന്നത്..പണ്ട് അതായത് ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി. പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
ഭഗവാന്‍ പറഞ്ഞു.
" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക".
രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും.തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
" കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും"
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
." ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല".
.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,അതാണ് കവി പാടിയത്‌.
" എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"

ഇത്തവണ എല്ലാവരും നിറയെ കൊന്നപ്പുക്കള്‍ വയ്ക്കണേ!

ശ്രീകൃഷ്ണ പാദത്തില്‍ സമര്‍പ്പണം"

പ്രണയവും വിവാഹവും ..

പ്രണയവും വിവാഹവും ..

എന്തോ ആലോചിച്ചുകൊണ്ട്‌ നില്‍ക്കുകയായിരുന്ന ശിഷ്യനെ കണ്ടു ഗുരു ചോദിച്ചു.."പൂന്തോട്ടം മുഴുവനും നനച്ചു കഴിഞ്ഞോ വിഷ്ണു.." അതെ ഗുരോ എന്ന് പറഞ്ഞു വിഷ്ണു ഗുരുവിന്റെ അടുക്കലേക്കു വന്നു. എന്താ നിനക്കൊരു ചിന്താകുഴപ്പം.. ??? ഗുരുവിന്റെ ചോദ്യം കേട്ട് വിഷ്ണു ഒരുനിമിഷം ആലോചിച്ചിട്ട്.. ഗുരോ " വിവാഹവും പ്രണയവും തമ്മിലുള്ള വിത്യാസം എന്താണെന്ന് പറയാമോ ??" എന്ന് ചോദിച്ചു...
ഗുരു മെല്ലെ ചിരിച്ചുകൊണ്ട്.. അതുപോട്ടെ, നീ പോയി നമ്മുടെ റോസാപൂന്തോട്ടത്തിലെ ഒരു പൂവ് കൊണ്ടുവരണം. പക്ഷെ രണ്ടു നിബന്ധനകള്‍ ഉണ്ട് . പോയ വഴിയെ മടങ്ങി വരരുത്, തോട്ടത്തില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ ചെടിയില്‍ നിന്നാകണം നീ പൂവ് കൊണ്ട് വരേണ്ടത്.. . "ശരി ഗുരോ എന്ന് പറഞ്ഞു ശിഷ്യന്‍ തോട്ടത്തിലേക്ക് പോയി.
അല്‍പനേരം കഴിഞ്ഞു വെറുംകൈയ്യോടെ മടങ്ങിവന്ന ശിഷ്യനെ നോക്കി ഗുരു പൂവെവിടെ? എന്ന് ചോദിച്ചു. അതിനു ശിഷ്യന്‍, ക്ഷമിക്കണം ഗുരോ, ഞാന്‍ പോകുമ്പോള്‍ വലിയ ചെടികള്‍ ഉണ്ടായിരുന്നു, സുന്ദരമായ പൂക്കളും ഉണ്ടായിരുന്നു.. പക്ഷെ അതിലും വലിയവ തപ്പി ഞാന്‍ തോട്ടത്തിന്റെ അങ്ങേ അറ്റം വരെ ചെന്നു, പക്ഷെ അങ്ങോട്ടൊക്കെ ചെറിയ ചെടികളായിരുന്നു. പോയവഴി തിരിച്ചു വരാന്‍ കഴിയാത്തതുകൊണ്ട് അവസാനം വരെ പൂവിറുക്കാന്‍ കഴിഞ്ഞില്ല " എന്ന് മറുപടി പറഞ്ഞു.
പുഞ്ചിരിയോടെ ഗുരു പറഞ്ഞു, ഇതാണ് പ്രണയം...
ശരി അതിരിക്കട്ടെ, ഇപ്പൊ നീ പോയി സൂര്യകാന്തി തോട്ടത്തില്‍ നിന്നും നിനക്ക് സുന്ദരമെന്നു തോന്നുന്ന ഒരു പൂവ് കൊണ്ടുവരണം, പക്ഷെ ഒരു കാര്യം, ഒരു പൂവ് പറിച്ചു കഴിഞ്ഞാല്‍ വേറെ പൂവ് പറിക്കാന്‍ പാടില്ല...
വിഷ്ണു പോയി നിമിഷങ്ങള്‍ക്കകം തന്നെ ഒരു പൂവുമായി മടങ്ങി വന്നു. ഗുരു ചോദിച്ചു, ഇതാണോ നമ്മുടെ തോട്ടത്തിലെ ഏറ്റവും നല്ല സൂര്യകാന്തി??
"ഇല്ല ഗുരു, ഇതിലും സുന്ദരമായ പൂക്കള്‍ ഉണ്ടായിരുന്നു, പക്ഷെ, ആദ്യം പറ്റിയതുപോലെ സംഭവിക്കാതിരിക്കാന്‍, തോട്ടത്തില്‍ ചെന്നയുടനെ എനിക്കു നല്ലതെന്ന് തോന്നിയ ഒരു പൂവ് ഞാന്‍ പിഴുതെടുത്തു. മറ്റൊരു പൂവിറുക്കാന്‍ പാടില്ല എന്ന് നിബന്ധനയുല്ലതുകൊണ്ട് നല്ല പൂക്കള്‍ ഉണ്ടായിരുന്നിട്ടും അതിനെ നോക്കാന്‍ ഞാന്‍ ശ്രമിച്ചില്ല...."
ഗുരു ശാന്തമായി പറഞ്ഞു.. ഇതാണ് വിവാഹം...