Saturday, 4 March 2017

ഭീഷ്മപിതാമഹന്റെ ജനനം


ഭീഷ്മപിതാമഹന്റെ ജനനം
കുരുവംശത്തിലെ മഹാനായ രാജാവായിരുന്നു പ്രതിപൻ ധർമ്മിഷ്ഠനും നീതിമാനും ആയിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം ഗംഗാ നദിയുടെ തീരത്തിരുന്നു തപസ്സു അനുഷ്ഠിക്കുക യായിരുന്നു അപ്പോൾ അദ്ദേഹത്തിൽ അനുരക്തയായ ഗംഗാ ദേവി ഒരു കന്യകയുടെ രൂപത്തിൽ അദ്ദേഹത്തെ സമീപിച്ചു അവൾ അദ്ദേഹത്തിന്റെ വലത്തേ തുടയിൽ കയറി ഇരുന്നു. അവളെ കണ്ട് അത്ഭുതപ്പെട്ട പ്രതിപൻ 'ആരാണ് നീ, എന്താണ് നിനക്ക് വേണ്ടത്' എന്ന് ചോദിച്ചു.
അവൾ പറഞ്ഞു 'ഞാൻ അങ്ങയുടെ പത്നീ പദം ആഗ്രഹിച്ചാണ് ആഗാതയായിരിക്കുന്നത്'.
ഇതു കേട്ട പ്രതിപൻ പറഞ്ഞു : ഭവതി ക്ഷമിച്ചാലും എനിക്ക് നിന്നെ വിവാഹം ചെയ്യുവാൻ സാധിക്കുകയില്ല, മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യില്ല എന്നാ ശപഥം സ്വീകരിച്ചിട്ടുണ്ട് നാം. മാത്രമല്ല നീ ഇരുന്നത് എന്റെ വലത്തേ തുടയിൽ ആണ് ആ സ്ഥാനം എന്റെ മകൾക്ക് ഉള്ളതാണ് ഇടത്തെ തുട ആണ് പത്നിക്കു ഉള്ളത് അതുകൊണ്ട് എനിക്ക് നിന്നെ ഭാര്യ ആയി കാണാൻ പറ്റില്ല പക്ഷെ എന്റെ മരുമകൾ ആയി ഞാൻ നിന്നെ സ്വീകരിച്ചിരിക്കുന്നു എന്ന്.
ഇത് കേട്ട് സന്തോഷവതിയായ ഗംഗ പറഞ്ഞു : അങ്ങനെ ആകട്ടെ മഹാരാജൻ ഞാൻ അങ്ങയുടെ പുത്രനുറെ പത്നീ പദം അലങ്കരിക്കുന്നതാണ് അദ്ദേഹത്തിന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി ഞാൻ പ്രവർത്തിക്കുന്നതാണ് എന്ന്.
ഇതും പറഞ്ഞു അവൾ അപ്രത്യക്ഷ ആയി.
ശേഷം രാജാവ്‌ തന്റെ പത്നിയോടൊപ്പം ഒരു പുത്രനു വേണ്ടി തപസ്സനുഷ്ടിച്ചു. കുറച്ചു കാലങ്ങൾക്കു ശേഷം അവർക്കു ഒരു പുത്രൻ ജനിച്ചു. പ്രതിപ മഹാരാജാവ് തന്റെ വികാര വിചാരങ്ങളെ ഒക്കെ നിയന്ത്രിച്ചു തപസ്സനുഷ്ടിച്ചതിന്റെ ഫലമായി ജനിച്ചത് കൊണ്ട് ആ പുത്രൻ ശന്തനു എന്ന് അറിയപ്പെട്ടു.
പിതാവിനെ പോലെ തന്നെ നീതിമാനും ധർമ്മിഷ്ഠനും കരുത്തനും ആയിരുന്നു ശന്തനു. കാലങ്ങൾക്കു ശേഷം പ്രതിപൻ രാജഭരണം പുത്രനെ ഏൽപ്പിച്ചു വനവാസത്തിന് പോയി.
ശന്തനു മഹാരാജാവ് സമർത്ഥമായി രാജ്യം ഭരിച്ചു. അദ്ദേഹം നായാട്ടിൽ വളരെ അധികം കമ്പം ഉള്ള ആളായിരുന്നു. ഒരിക്കൽ നായാട്ടിനിടയ്ക്കു ഗംഗാ നദിയുടെ തീരത്തു എത്തിയ അദ്ദേഹം അവിടെ അപ്സരസിനെ പോലെ സുന്ദരിയായ ഒരു കന്യകയെ കണ്ടു. അവളുടെ സൗന്ദര്യത്തിൽ മതിമറന്നു പോയി അദ്ദേഹം, ആദ്യ ദർശനത്തിൽ തന്നെ അവളിൽ അനുരാഗസ്ഥനായ അദ്ദേഹം അവളോട് വിവാഹ അഭ്യർത്ഥന നടത്തി. അപ്പോൾ ആ കന്യക പറഞ്ഞു : അങ്ങയുടെ പത്നീപദം അലങ്കരിക്കുവാൻ എനിക്ക് പൂർണ സമ്മതം ആണ് പക്ഷെ ഒരു വ്യവസ്ഥ ഉണ്ട് 'എന്റെ പ്രവർത്തികളെ അങ്ങ് എതിർക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത് അങ്ങനെ ചെയ്താൽ
എന്നു ചോദ്യം ചെയ്യുന്നോ അന്നു നമ്മുടെ ദാമ്പത്യബന്ധം അവസാനിക്കും’ ശന്തനു വ്യവസ്ഥ സമ്മതിക്കുന്നു. അപ്രകാരം ശന്തനു ഗംഗാദേവിയെ വിവാഹം കഴിച്ചു.
ഗംഗാദേവി ശന്തനുവിനെ അളവിലധികം
സ്നേഹിക്കുമെങ്കിലും കുഞ്ഞുങ്ങളുണ്ടാകുമ്പോള് ജനിച്ചയുടന്ഗംഗാനദിയില് കൊണ്ട് ഒഴുക്കുമായിരുന്നു.
ഹൃദയഭേദകമായ ഈ കാഴ്ച ശന്തനുവിനെ വലിയ ആഘാതമേല്പ്പിച്ചുവെങ്കിലും ഗംഗാദേവിയോടുള്ള പ്രേമത്തില് അന്ധനായ ശന്തനു ഗംഗാദേവിയെ
ചോദ്യം ചെയ്യാന് ഭയപ്പെട്ടു. ചോദ്യം ചെയ്താല് ഗംഗാദേവിയെക്കൂടി തനിക്ക്നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താല്. ഒടുവില് 7 മക്കളെയും നദിയില് ഒഴുക്കി,
എട്ടാം വസു ജനിക്കുമ്പോള് ശന്തനു ഒരുവിധം ധൈര്യം സംഭരിച്ച്ഗംഗാദേവിയെ തടഞ്ഞുകൊണ്ട് ചോദിച്ചു
‘എത്ര ക്രൂരയാണ് നീ നൊന്തു പ്രസവിച്ച മക്കളെ ഇങ്ങനെ ക്രൂരമായി വധിക്കാൻ നിനക്ക് എങ്ങനെ സാധിക്കുന്നു ആരാണ് നീ?'
ഇത് കേട്ട് കന്യക പറഞ്ഞു : കഷ്ടം മഹാരാജൻ അങ്ങ് വാഗ്ദാനം ലംഘിച്ചിരിക്കുന്നു. ഞാൻ ഗംഗ ആണ് വസിഷ്ഠ മഹർഷിയുടെ ശാപം മൂലം മനുഷ്യർ ആകേണ്ടി വന്ന വാസുക്കൾ ആണ് നമ്മുടെ പുത്രന്മാർ. അവർക്കു ശാപമോക്ഷം നല്കാൻ വേണ്ടി ആണ് ഞാൻ അവരെ എല്ലാം വധിച്ചത് ഇവനോടൊപ്പം നമ്മൾ സന്തോഷത്തോടെ ജീവിക്കേണ്ടതായിരുന്നു, എന്നാൽ വാഗ്ദാന ലംഘനം നടത്തിയ അങ്ങയെടൊപ്പം ഇനി ജീവിക്കാൻ സാധ്യമല്ല രാജൻ, ഞാൻ പോകുകയാണ്. നമ്മുടെ ഈ പുത്രൻ ഗംഗാ ദത്തൻ/ ദേവവൃതൻ എന്നാ നാമങ്ങളിൽ അറിയപെടുന്നതാണ്. ഇവനെയും ഞാൻ കൊണ്ട് പോകുകയാണ്. ഇതും പറഞ്ഞു ഗംഗ അപ്രത്യക്ഷയായി
ഗംഗാ ദേവി പോയപ്പോൾ തന്റെഅവസ്ഥയെകുറിച്ചു ആലോചിച്ചു വിഷമിച്ചു ശന്തനു മഹാരാജാവ് തിരിച്ചു തൻറെ രാജ്യത്തേക്ക് പോയി. സത്യസന്ധനും നീതിമാനും ആയിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിൽ സമസ്ത ജീവജാലങ്ങളും സന്തോഷവാന്മാർ ആയി. എല്ലായിടത്തും ഐശ്വര്യം കളിയാടി. 36 വർഷത്തെ സദ് ഭരണത്തിന് ശേഷം ശന്തനു മഹാരാജാവ് വനത്തിലേക്ക് യാത്രയായി. ഒരിക്കൽ വനത്തിലൂടെ സഞ്ചരിക്കുന്ന സമയത്തു ശന്തനു മഹാരാജാവ് അത്ഭുതകരമായ ഒരു കാഴ്ച കണ്ടു ഗംഗാ നദി ഒഴുകാതെ നിശ്ചലയായി കിടക്കുന്നു. അതിന്റെ കാരണം അന്വേഷിച്ചു ഇരിക്കുന്ന നേരത്തു അദ്ദേഹം നദിയുടെ മറുകരയിൽ ഒരു കുമാരനെ കണ്ടു കയ്യിൽ ധനുസ്സും അസ്ത്രങ്ങളുമായി നിന്നിരുന്ന ആ ബാലൻ തൻറെ സാമാർഥ്യത്തിൽ ഗംഗയുടെ ഒഴുക്ക് നിർത്തിക്കുകയായിരുന്നു. ആ കുമാരന്റെ അസ്ത്രവിദ്യയിൽ അത്ഭുതപ്പെട്ടു നിന്ന അദ്ദേഹത്തിന് മനസ്സിൽ തോന്നി ഇത് തന്റെ പുത്രൻ ദേവവൃതൻ തന്നെ ആണോ? എന്നാൽ വളരെ കാലം മുൻപ് ഒരിക്കൽ മാത്രം മകനെ കണ്ടിട്ടുള്ള അദ്ദേഹത്തിന് അത് ഉറപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ ആ കുമാരന് മനസിലായി കഴിഞ്ഞിരുന്നു അത് തന്റെ പിതാവായ ശന്തനു ആണെന്ന്. പക്ഷെ അത് പറയാതെ ദേവവൃതൻ അപ്രത്യക്ഷൻ ആയി. ഇതെല്ലം കണ്ടു നിന്നിരുന്ന ശന്തനു ഗംഗാ നദിയെ നോക്കി പറഞ്ഞു
"ആ കുമാരനെ എനിക്ക് കാണിച്ചു തരൂ..."
ഗംഗാ ദേവി ഉടനെ തന്നെ പ്രത്യക്ഷ ആയി. ദേവിയുടെ ഒപ്പം ആ കുമാരനും ഉണ്ടായിരുന്നു. എന്നിട്ട് ദേവി പറഞ്ഞു :
രാജൻ, നമ്മുടെ 8 ആമത്തെ പുത്രനായ ദേവവൃതൻ തന്നെ ആണ് ഇവൻ. വസിഷ്ഠനിൽ നിന്നും വേദങ്ങളും പരശുരാമനിൽ നിന്നും അസ്ത്രാവിദ്യയും പ്രാപ്തമാക്കിയ ഇവൻ മഹാ ശക്തിശാലി ആണ്. അങ്ങ് ഇവനെ രാജ്യത്തേക്ക് കൊണ്ട് പോയാലും".
ഇതെല്ലം കേട്ട് സന്തുഷ്ടൻ ആയ ശന്തനു ദേവവൃതനെയും കൊണ്ട് തന്റെ രാജ്യത്തേക്ക് പോയി. അവിടെ വച്ച് എല്ല പ്രമുഖരെയും വിളിച്ചു ചേർത്ത ശേഷം അവനെ അനന്തരവകാശി ആയി പ്രഖ്യാപിച്ചു. ദേവവൃതൻ തന്റെ ബുദ്ധി സാമാർഥ്യത്തിലും പെരുമാറ്റത്തിലും എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റി.
4 വർഷങ്ങൾ കഴിഞ്ഞു പോയി അങ്ങനെ. ഒരിക്കൽ യമുന നദിയുടെ തീരത്തു കൂടെ നടക്കുകയായിരുന്ന ശന്തനു പെട്ടന്ന് ഒരു സുഗന്ധത്തിൽ ആകൃഷ്ടൻ ആയി. അതിന്റെ ഉറവിടം നോക്കി പോയ അദ്ദേഹം ഒരു മുക്കുവന്റെ പുത്രിയെ കണ്ടെത്തി. ആ ദിവ്യ സുഗന്ധം അവളിൽ നിന്നും ആണെന്ന് അറിഞ്ഞ അദ്ദേഹം അവളെ പറ്റി അന്വേഷിച്ചു അപ്പോൾ അവൾ പറഞ്ഞു മുക്കുവന്മാരുടെ തലവന്റെ പുത്രി ആണ് ഞാൻ ഇവിടെ യാത്രക്കാരെ സഹായിക്കുകയാണ് ഞാൻ ചെയ്യുന്നത്.
ഇത് കേട്ട അദ്ദേഹം വേഗം തന്നെ ആ മുക്കുവ പ്രമുഖന്റെ വീട്ടിലേക്കു പോയി മകളെ വിവാഹം ചെയ്ത് തരുമോ എന്ന് ചോദിച്ചു. രാജാവിന്റെ വാക്കുകൾ കേട്ട മുക്കുവൻ പറഞ്ഞു :
"ഇത് ഞങ്ങളുടെ ഭാഗ്യം തന്നെ ആണ്. പക്ഷെ അവളെ അങ്ങേയ്ക്കു വിവാഹം ചെയ്തതു തരണമെങ്കിൽ എനിക്ക് ഒരു വ്യവസ്ഥ ഉണ്ട് അത് സമ്മതിച്ചാൽ മാത്രമേ അങ്ങേയ്ക്കു ഞാൻ ഇവളെ വിവാഹം ചെയ്തതു തരികയുള്ളൂ"
ശന്തനു എന്ത് വ്യവസ്ഥ ആയാലും സമ്മതിക്കാം എന്ന് പറഞ്ഞു. അപ്പോൾ മുക്കുവൻ പറഞ്ഞു : രാജാവേ, എന്റെ മകളിൽ അങ്ങേയ്ക്കു ജനിക്കുന്ന പുത്രൻ ആയിരിക്കണം ഈ രാജ്യത്തിൻറെ അനന്താരാവകാശി. വേറെ ആരും ആകരുത് എന്ന്. ശന്തനു വിന് ആ വാക്കു നല്കാൻ തോന്നിയില്ല അതുപോലെ തന്നെ സത്യവതിയെ മറക്കാനും. അദ്ദേഹം രാജ്യത്തേക്ക് തിരിച്ചു പോയി. അവിടെ അദ്ദേഹം വിഷമത്തോടെ ദിവസങ്ങൾ കഴിച്ചു കൂട്ടി.
പിതാവിന്റെ ചെറിയൊരു ഭാവമാറ്റവും
മനസ്സിലാക്കിയിരുന്ന ദേവവ്രതന്, എന്താണ്ദു:ഖകാരണം എന്ന്രാ രാജാവിനോടും എന്നാല് മറുപടി കിട്ടാതെ, മന്ത്രിമാരോടും അന്വേഷിച്ചു. ഒരു മുക്കുവ പെണ്കൊടിയാണ് രാജാവിന്റെ ദു:ഖത്തിന് കാരണം എന്നറിഞ്ഞ കുമാരന്മ ന്ത്രിമാരോട്കൂടി നദിക്കരയില് എത്തി. സത്യവതിയോടും , അവളുടെ പിതാവിനോടും ദേവവ്രതന് തന്റെ പിതാവിന്റെ ദു:ഖം മാറ്റുവാന് സത്യവതി രാജ്ഞിയായി വരണം എന്ന് അപേക്ഷിച്ചു. സത്യവതിയ്ക്ക് രാജാവില് ഉണ്ടാകുന്ന പുത്രനായിരിക്കും രാജ്യാവകാശി എന്നും ദേവവ്രതന് ഉറപ്പു നല്കി. എന്നാല് ഇതിലൊന്നും തൃപ്തനാകാത്ത സത്യവതിയുടെ പിതാവ്ചോദിച്ചു. "അല്ലയോ രാജകുമാരാ, അങ്ങയുടെ ഉറപ്പിനെ ഞങ്ങള് അവിശ്വസിക്കുന്നില്ല, പക്ഷെ ഒരു കാലത്ത് അങ്ങയുടെ പുത്രന്മാര്, അധികാരത്തിനായി എന്റെ മകളുടെ
സന്താനങ്ങളുമായി യുദ്ധം ഉണ്ടാകുകയാണെങ്കില് എന്തു ചെയ്യും."ഈ വാക്കുകള് കേട്ട ദേവവ്രതന് തല്ക്ഷണം
"ജീവിതത്തിലൊരിക്കലും താൻ വിവാഹം കഴിക്കുകയില്ല"
എന്ന് ശപഥം ചെയ്തു. അതികഠിനമായ ഈ ശപഥം കേട്ട് അകാശത്തുനിന്നും ദേവഗണങ്ങള് പുഷ്പവൃഷ്ടി
നടത്തുകയും , "ഭീഷ്മര് ഭീഷ്മര്" എന്ന അശരീരി ഉണ്ടാകുകയും ചെയ്തു. അതിഭീഷ്മമായ ശപഥം ചെയ്തതിനാല് അന്നുമുതല് ദേവവ്രതന്, ഭീഷ്മര് എന്ന്
അറിയപ്പെടാന് തുടങ്ങി. സത്യവതിയുമായി കൊട്ടാരത്തിലെത്തിയ ഭീഷ്മര്ക്ക്, വിവരങ്ങള് അറിഞ്ഞ്
പ്രസന്നനായ ശന്തനു മഹാരാജാവ്, "ഭീഷ്മര്
ആഗ്രഹിക്കുമ്പോള് മാത്രമേ അദ്ദേഹത്തിന്റെ ജീവന് ശരീരം വിട്ട്പോകുകയുള്ളൂ" (സ്വച്ഛന്ദമൃത്യു) എന്ന വരം
നല്കി അനുഗ്രഹിച്ചു.

വിചിത്രവീര്യന്റെ വിവാഹം

വിചിത്രവീര്യന്റെ വിവാഹം
ശന്തനു മഹാരാജാവ് സത്യവതിയെ വിവാഹം ചെയ്തു സന്തോഷത്തോടെ ദാമ്പത്യം നയിച്ചു. കുറച്ചു കാലം കഴിഞ്ഞു അദ്ദേഹത്തിന് 2 പുത്രന്മാർ ജനിച്ചു. ചിത്രാംഗതനും വിചിത്രവീര്യനും. തന്റെ മരണത്തിന് മുന്പ് ശന്തനു മഹാരാജവ് ഭീഷ്മരോട് ഭാരത
സിംഹാസനത്തിന്റെ എന്നെന്നേയ്ക്കുമായുള്ള നിലനില്പിന്റെ കാവലാളായിരിയ്ക്കാന് ആവശ്യപ്പെട്ടു. വീരനായ ഭീഷ്മര് പിതാവിന്റെ ആജ്ഞ
ശിരസ്സാവഹിച്ചു. ഭീഷ്മർ ചിത്രാംഗതനെ രാജാവായി വാഴിച്ചു. സമര്തഥനായ അദ്ദേഹം അനേകം രാജാക്കന്മാരെ പരാജയപ്പെടുത്തി നന്നായി രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ സാമാർഥ്യം അറിഞ്ഞ ഗന്ധര്വന്മാരുടെ രാജാവ് അദ്ദേഹത്തെ യുദ്ധത്തിന് വെല്ലുവിളിച്ചു. സരസ്വതി നദിയുടെ തീരത്തു വച്ച് നടന്ന ആ യുദ്ധത്തിന്റെ മൂന്നാം ദിവസം ചിത്രാംഗതനെ
മായാവിയായ ഗന്ധര്വ്വന് പരാജിതനാക്കി,വധിച്ചു.
പിന്നീട് ഭീഷ്മർ വിചിത്രവീര്യനെ രാജാവാക്കി.. വിചിത്രവീരന് വിവാഹം കഴിക്കാനുള്ള സമയമായി എന്ന് സത്യവതി ഭീഷ്മരോട് പറഞ്ഞു .. അത്
ശെരിയാണ്.. അടുത്ത് തന്നെ കാശി രാജ്യത്തെ രാജകുമാരിമാരായ അംബ, അംബിക ,അംബാലിക എന്നിവരുടെ സ്വയം വരം ഉണ്ടാകുമെന്നും അതിൽ
ആരെയെങ്കിലും വിചിത്രവീര്യന് വിവാഹം ചെയ്യാം എന്നും പറഞ്ഞു.. അവർ കാശി രാജ്യത്തെ രാജാവിന്റെ
ക്ഷണം പ്രതീക്ഷിച്ചിരുന്നു... എന്നാൽ അവരുടെ പ്രതീക്ഷയ്ക്ക് വിപരീതമായി കാശി രാജാവ് അവരെ
സ്വയംവരത്തിനു ക്ഷണിച്ചില്ല. ഇത് അറിഞ്ഞ ഭീഷ്മർ ഇത് ഹസ്തനപുരിയോടുള്ള വലിയ നിന്ദയാണെന്നും അതിനാൽ മൂന്നു രാജകുമാരിമാരെയും
വിചിത്രവീര്യനെകൊണ്ട് തന്നെ വിവാഹം ചെയ്യിക്കും എന്ന് പറഞ്ഞു കാശി രാജ്യത്തേക്ക് പുറപ്പെട്ടു.
ഭീഷ്മർ സ്വയംവരസദസ്സിലേയ്ക്ക് കടന്നു വന്നു എന്നിട്ട് ആ കന്യകമാരെ ബലം പ്രയോഗിച്ചു
രഥതിലേക്കു കയറ്റി എന്നിട്ട് അവിടെ ഉള്ള രാജാക്കന്മാരെ എല്ലാം യുദ്ധത്തിനു വെല്ലുവിളിച്ചു അവരെല്ലാം ഒരുമിച്ചു ഭീഷ്മരോട് എതിർത്തെങ്കിലും അവരെയെല്ലാം ഭീഷ്മർ നിഷ്പ്രയാസം തോല്പ്പിച്ചു. നിസ്സഹായരായ അവർക്ക് ഭീഷ്മരിനോടൊപ്പം പോകുകയല്ലാതെ വഴിയൊന്നും ഉണ്ടായിരുന്നില്ല. വഴി മദ്ധ്യേ ശൽവ രാജാവ് ഭീഷ്മരിനെ തടഞ്ഞു. ഭീഷ്മർ ശൽവ രാജാവിനെയും സൈന്യത്തെയും നിഷ്പ്രയാസം തോൽപ്പിച്ച് രാജാവിനെ അസ്ത്രങ്ങൾ കൊണ്ട് അയാളുടെ തേരിൽ തന്നെ തടവിലാക്കിയ ശേഷം യാത്ര തുടർന്നു.. ആ പെണ്കുട്ടികളില് അതിസുന്ദരിയായ മൂത്തവള് അംബ ഭീഷ്മരോട് താന് സാല്വരാജാവിനെ മനസാ വരിച്ചു കഴിഞ്ഞതാണെന്നു ലജ്ജാനമ്രമുഖിയായി അറിയിച്ചു.
"സാല്വരാജാവിനും എന്നെ ഏറെ പ്രിയമാണ്. അതിനാല് അങ്ങയുടെ കുലത്തിനു ചേര്ന്ന രീതിയില്പെരുമാറിയാലും"
കന്യക ഇങ്ങിനെ പറഞ്ഞപ്പോള് ഭീഷ്മര് കൊട്ടാരത്തിലെ മുതിര്ന്നവരുമായി പര്യാലോചിച്ചു. എന്നിട്ട് അവളെ സ്വതന്ത്രയായി പോകാന് അനുവദിച്ചു. ഒരു വലിയ സൈന്യത്തോടൊപ്പം എല്ലാ ആദരവോടും കൂടി അംബയെ ശൽവ
രാജ്യത്തേക്ക് അയച്ചു ..ഈ കാര്യം നേരത്തെ അറിഞ്ഞിരുനെങ്കിൽ അംബയെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ട് വരില്ലായിരുന്നു എന്ന് പറഞ്ഞു അംബയോട് ഭീഷ്മർ മാപ്പ് പറഞ്ഞു.. പക്ഷെ അംബയെ ഭീഷ്മർ യുദ്ധം ചെയ്തു ജയിച്ചതിനു ശേഷം ഭിക്ഷയായി
തനിക്കു തരുന്നത് അപമാനിക്കാൻ വേണ്ടിയാണ് എന്നാണ് ശാൽവ രാജാവ് കരുതിയത്.. അത് കൊണ്ട് അയാൾ അംബയെ സ്വീകരിക്കാൻ തയ്യാറായില്ല അവൾ
അയാളുടെ കാല് പിടിചു കേണിട്ടും ഭീഷ്മരുടെ ദാനം സ്വീകരിക്കുന്നത് രാജാവെന്ന നിലയിൽ തനിക്കു
അപമാനമാണെന്ന് അയാൾ അംബയോട് തീർത്തു പറഞ്ഞു.. നിവൃത്തിയില്ലാതെ അംബ ഭീഷ്മരിന്റെ അടുത്തേക്ക് തന്നെ മടങ്ങി. തന്റെ അവസ്ഥ പറഞ്ഞു അവൾ സത്യവതിയുടെയും ഭീഷ്മരിന്റെയും
കാലിൽ വീണു കരഞ്ഞു പറഞ്ഞു... ഇനി
ഞാൻ കൊട്ടരത്തിലെയ്ക്ക് മടങ്ങി പോയാൽ അവിടെയുള്ളവർ എന്നെ പരിഹസിക്കും എനിക്ക് ഇനി യാതൊരു ആശ്രയവും ഇല്ല.. തന്റെ ഈ അവസ്ഥയ്ക്ക്
കാരണം ഭീഷ്മർ ആണ് അത് കൊണ്ട് ഭീഷ്മർ
തന്നെ അംബയെ വിവാഹം ചെയ്യണം എന്ന്. അവൾ ഭീഷ്മരിനോട് യാചിച്ചു പക്ഷെ തന്റെ പ്രതിജ്ഞ തെറ്റിക്കാൻ കഴിയില്ല ..അത് കൊണ്ട് വിവാഹം
ചെയ്യാൻ കഴിയില്ല എന്നും ഭീഷ്മർ തീർത്തു പറഞ്ഞു....
ഇനി എന്ത് തന്നെ പറഞ്ഞാലും ഭീഷ്മർ തന്നെ സ്വീകരിക്കാൻ തയ്യാറാവില്ല എന്ന് മനസ്സിലാക്കിയ അംബയുടെ ഭാവം മാറി... അവൾ ഭീഷ്മരെ തന്റെ ആജന്മ ശത്രുവായി കണ്ടു തുടങ്ങി.. .. കോപം
അടക്കാനാകാതെ അംബ ആ സദസ്സിൽ വെച്ച് തന്റെ സഹോദരിമാരും ഭീഷ്മരും സത്യവതിയും മറ്റു സഭാംഗങ്ങളും കേൾക്കെ ശപഥം ചെയ്തു ..എത്ര ജന്മം
എടുക്കേണ്ടി വന്നാലും ഇനി ഭീഷ്മരിന്റെ മരണം ആണ് തന്റെ ലക്ഷ്യമെന്നും സ്വയം അതിനു കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണമെങ്കിലും താൻ ആകും എന്നും
എന്നിട്ട് അവൾ ആ രാജസദസ്സിൽ നിന്നും ഇറങ്ങി പോയി.
അംബ പോയ ശേഷം സഹോദരിമാർ ആയ അംബികയെയും അംബാലികയെയും വിചിത്രവീര്യൻ വിവാഹം കഴിച്ചു.
(തുടരും)...

ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും ജനനം....

ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും ജനനം....
 .
അം ബ പോയ ശേഷം സഹോദരിമാർ ആയ അംബികയെയും അംബാലികയെയും വിവാഹം ചെയ്തു വിചിത്രവീര്യൻ 7 വർഷത്തോളം സന്തോഷത്തോടെ പത്നീസമീതനായി ജീവിച്ചു. എന്നാൽ 7 വര്ഷം കഴിഞ്ഞപ്പോൾ ഒരു അസുഖം വന്ന് അദ്ദേഹം സ്വർഗ്ഗാരോഹണം ചെയ്തു. ഭീഷ്മർ അദ്ദേഹത്തിന്റെ സംസ്കാര കർമങ്ങൾ ഒക്കെ നിർവഹിച്ചു. മക്കളുടെ മരണത്തിൽ വിഷമത്തോടെ ഇരുന്ന സത്യവതി രാജ്യത്തിന്റെ ഭാവിയെകുറിച്ചു ആലോചിച്ചു. വിചിത്രവീര്യനു മക്കൾ ഉണ്ടായിരുന്നില്ല. തന്റെ ആഗ്രഹമാണ് രാജ്യത്തിന്റെ ഈ അവസ്ഥക്ക് കാരണമെന്നും താൻ തന്റെ മകനെ രാജാവാക്കുന്നതിനു വേണ്ടി ഭീഷ്മരിനെ രാജാവാകാൻ അനുവദിക്കാതിരുന്നതിന്റെ ഫലമാണ് രണ്ടു പുത്രൻമാരും മരിച്ചതെന്നും സത്യവതി ദുഃഖത്തോടെ ഓർത്തു. ഈ അവസരത്തിൽ ഭീഷ്മരിന്റെ പ്രതിജ്ഞ ആണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു. രാജനീതി അനുസരിച്ച് ഭീഷ്മർ അംബികയെയും അംബാലികയെയും വിവാഹം ചെയ്തു സന്താനങ്ങളിലൂടെ രാജ്യാവകാശം നിലനിർത്തണം എന്ന് സത്യവതി ഭീഷ്മരിനോട് പറഞ്ഞു. ഭീഷ്മർ ധർമ സങ്കടത്തിലായി. ഭീഷ്മർ എന്ത് തീരുമാനം എടുക്കണം എന്നാലോചിച്ചു തന്റെ ശപഥം തെറ്റിക്കാൻ ആവില്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ഒരു വഴിയും കിട്ടാതെ ഇരുന്ന സത്യവതി തന്റെ പുത്രനായ കൃഷ്നദ്വൈപായനെ കുറിച്ച് ഓർത്തു (അദ്ദേഹത്തിന്റെ ജനന കഥ പിന്നീട് പറയുന്നതാണ്). അമ്മ സ്മരിച്ച മാത്രയിൽ തന്നെ അദ്ദേഹം അടുത്തെത്തി. സത്യവതി വ്യാസനോടു വിചിത്രവീര്യന്റെ ഭാര്യമാർക്ക് സന്താനങ്ങളെ നല്കാൻ നിർദ്ദേശിച്ചു.
വ്യാസൻ പറഞ്ഞു : അങ്ങനെ ആകട്ടെ അമ്മെ. പക്ഷെ അവർ ഞാൻ പറയുന്ന വ്രതം ഒരു വർഷക്കാലം അനുഷ്ഠിക്കണം. അതിനു ശേഷം മാത്രമേ അവർക്കു എന്നെ സമീപിക്കാൻ ആകുക ഉള്ളു എന്ന്.
അനന്തരവകാശി ഇല്ലാതെ ഇരുന്ന രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി സത്യവതി വ്യാസനോടു എത്രയും വേഗം പുത്രാ ധാനം നടത്താൻ നിർദ്ദേശിച്ചു. തന്റെ വിരൂപത്തെയും, വസ്ത്രവും ശരീരവും ഒക്കെ അവർക്കു സഹിക്കാൻ സാധിക്കുമെങ്കിൽ അവർക്കു ഉത്‌കൃഷ്ടനായ പുത്രന്മാരെ ലഭിക്കും എന്ന് പറഞ്ഞു വ്യാസൻ. പക്ഷെ, ‘ആത്മാവും ആത്മാവും തമ്മില് ചേര്ന്നാലേ സല്പുത്രന്മാര് ഉണ്ടാകൂ.. വെറും ശരീര സമ്പര്ക്കം മാത്രം പോരാ. കാട്ടില് ജീവിക്കുന്ന തന്നെ
ഇഷ്ടപ്പെടാന് ‍കൊട്ടാരത്തിലെ സുഖസൌഖര്യങ്ങളില് മുഴുകി കഴിയുന്ന അംബികയ്ക്കും അംബാലികയ്ക്കും ആകുമോ’ എന്ന സന്ദേഹം മഹര്ഷിക്കുണ്ടായി.
സത്യവതിക്കും ആ സന്ദേഹം ഉണ്ടായിരുന്നു.
അതുകൊണ്ട് സത്യവതി ദാസിയായ ഒരു ശൂദ്രസ്ത്രീയെക്കൂടി ഒരുക്കി നിര്ത്തിയിരുന്നു.
വേദവ്യാസൻ പറഞ്ഞത് അനുസരിച്ച്
കൊട്ടാരത്തിലെ ഒരു മുറിയിൽ അദ്ദേഹത്തെ ഇരുത്തിയ ശേഹം സത്യവതി ആദ്യം അംബികയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വ്യാസന്റെ അടുക്കലേക്കു അയച്ചു... മനസ്സില്ലാമനസ്സോടെ അവൾ വ്യാസന്റെ അടുത്തെത്തി വ്യാസന്റെ രൂപം കണ്ടു പേടിച്ച അംബിക കണ്ണുകൾ അടച്ചുകളഞ്ഞു... അത്കൊണ്ട് അംബികയ്ക്ക് ഉണ്ടാകുന്ന കുട്ടി അന്ധനായിരിക്കും എന്ന് വ്യാസൻ സത്യവതിയെ അറിയിച്ചു. അങ്ങനെ അവള്ക്ക്
അന്ധനായ ധൃതരാഷ്ട്രര് ഉണ്ടായി (ഹംസനെന്ന
ഗന്ധർ വ്വനാണ് ധൃതരാഷ്ട്രർ). ഇത് അറിഞ്ഞ സത്യവതി അംബാലികയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനു ഒപ്പം കണ്ണുകൾ അടക്കാതെ നോക്കാൻ പ്രതേകം പറഞ്ഞയച്ചു... അംബാലിക കണ്ണുകൾ അടച്ചില്ല പക്ഷെ വ്യാസനെ കണ്ടു ഭയന്ന് വിറച്ച് വിളറി മഞ്ഞിച്ചുപോകുന്നു. അതുകൊണ്ട് അവള്ക്ക് പാണ്ഡു എന്ന മകന് (തൊലിയില് എന്തോ അസുഖമുള്ള) ഉണ്ടാകുന്നു. ഇത് നേരത്തെ അറിയാമായിരുന്ന മഹര്ഷി തന്നെ ഭക്തിയോടെ ശുശ്രൂഷിച്ച ദാസിയ്ക്ക് സത്പുത്രനെ നല്കുന്നു.. അതാണ് മഹാവിദുഷിയായ വിദുരര് ( ധര്മ്മരാജനാണ് മാണ്ഡവ്യശാപത്താൽ വിദുരരായി ജനിക്കുന്നത്. വിദുരര് മഹാഭാരതകഥയിലുടനീളം ഭീഷ്മരോടൊപ്പം നിന്ന് ധര്മ്മത്തിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു).

ധൃതരാഷ്ട്ര പുത്രന്മാര്- കൌരവർ

ധൃതരാഷ്ട്ര പുത്രന്മാര്- കൌരവർ
ദുര്യോധനന്,
ദുശ്ശാസനന്, ദുസ്സഹന്, ദുശ്ശലന്, ജലഗന്ധന്, സമന്,
സഹന്, വിന്ദന്, അനുവിന്ദന്, ദുര്ധര്ഷന്, സുബാഹു,
ദുഷ്പ്രധര്ഷണന്, ദുര്മ്മര്ഷണന്, ദുര്മുഖന്, ദുഷ്കര്ണ്ണന്,
കര്ണ്ണന്, വികര്ണ്ണന്, ശലന്, സത്വന്, സുലോചനന്,
ചിത്രന്, ഉപചിത്രന്, ചിത്രാക്ഷന്, ചാരുചിത്രന്,
ശരാസനന്, ദുര്മ്മദന്, ദുര്വിഹാഗന്, വിവില്സു,
വികടിനന്ദന്, ഊര്ണ്ണനാഭന്, സുനാഭന്, നന്ദന്,
ഉപനന്ദന്, ചിത്രബാണന്, ചിത്രവര്മ്മന്, സുവര്മ്മന്,
ദുര്വിമോചന്, അയോബാഹു, മഹാബാഹു, ചിത്രാംഗന്,
ചിത്രകുണ്ഡലന്, ഭീമവേഗന്, ഭീമബലന്, വാല്കി,
ബലവര്ധനന്, ഉഗ്രായുധന്, സുഷേണന്, കുണ്ഡധാരന്,
മഹോദരന്, ചിത്രായുധന്, നിഷന്ഗി, പാശി,
വൃന്ദാരകന്, ദൃഡവര്മ്മന്, ദൃഡക്ഷത്രന്, സോമകീര്ത്തി,
അനുദൂരന്, ദൃഡസന്ധന്, ജരാസന്ധന്, സത്യസന്ധന്,
സദാസുവാക്ക്, ഉഗ്രശ്രവസ്സ്, ഉഗ്രസേനന്, സേനാനി,
ദുഷ്പരാജയന്, അപരാജിതന്, കുണ്ഡശായി,
വിശാലാക്ഷന്, ദുരാധരന്, ദൃഡഹസ്തന്, സുഹസ്തന്,
വാതവേഗന്, സുവര്ച്ചന്, ആദിത്യകേതു, ബഹ്വാശി,
നാഗദത്തന്, ഉഗ്രസായി, കവചി, ക്രഥനന്, കുണ്ഡി,
ഭീമവിക്രമന്, ധനുര്ധരന്, വീരബാഹു, ആലോലുപന്,
അഭയന്, ദൃഡകര്മ്മാവ്, ദൃഡരഥാശ്രയന്, അനാദൃഷ്യന്,
കുണ്ഡഭേദി, വിരാവി, ചിത്രകുണ്ഡലന്, പ്രമഥന്,
അപ്രമാഥി, ദീര്ഘരോമന്, സുവീര്യവാന്, ദീര്ഘബാഹു,
സുജാതന്, കാഞ്ചനദ്വജന്, കുണ്ഡശി, വിരജസ്സ്,
യുയുത്സു, ദുശ്ശള…………. (മഹാ: ഭാരതം ആദിപര്വ്വം.67,
117, അദ്ധ്യായങ്ങള്).
ധൃതരാഷ്ട്രര് ഗാന്ധാരരാജാവായ സുബലന്റെ പുത്രി
ഗാന്ധാരിയെ വിവാഹം കഴിച്ചു.(ഇന്നത്തെ
അഫ്ഘാനിസ്ഥാനില് ആണ് ഗാന്ധാരം). ഭഗവാന്
വേദവ്യാസന് ഗാന്ധാരിയ്ക്ക് 100 മക്കള് ഉണ്ടാകട്ടെ
എന്ന് അനുഗ്രഹിച്ചു. ഗാന്ധാരി ഗര്ഭം ധരിച്ചു. പക്ഷെ
2 വര്ഷം കഴിഞ്ഞിട്ടും പ്രസവിച്ചില്ല.
പാണ്ഡുവിന്റെ ഭാര്യ കുന്തി പ്രസവിച്ചതറിഞ്ഞു
അവള്ക്കു ശോകംഉണ്ടായി. അവള് തന്റെ നിറവയറില്
ആഞ്ഞടിച്ചു. അങ്ങനെ വയറ്റില് നിന്നും ഒരു
മാംസക്കട്ട പുറത്തു വന്നു. വ്യാസന് അത് 100
കഷണങ്ങള് ആയി മുറിച്ച് നെയ്ക്കുടങ്ങളില്
സൂക്ഷിച്ചു. ഒരു ചെറിയ കഷണം അധികം വന്നു. അതും
കുടത്തില് സൂക്ഷിച്ചു. മുട്ട വിരിയുന്നത് പോലെ, ആ
കുടങ്ങള് പൊട്ടി
ആദ്യം ദുര്യോധനനും പിന്നെ തൊട്ടടുത്ത 100
ദിവസങ്ങളിലായി കൌരവര് ഓരോരുത്തരായി
ജനിച്ചു. അവസാനം ജനിച്ചത് ഒരു പെണ്കുട്ടി
ആയിരുന്നു – ദുശ്ശള.
കൂടാതെ ദൃതരാഷ്ട്ട്രര്ക്കു ഗാന്ധാരിയുടെ
തോഴിയായ വൈശ്യയില് യുയുത്സുവും ജനിച്ചു.
(എന്നാല് ധൃതരാഷ്ട്രര്ക്ക് ഗാന്ധാരിയില് ആണ്
യുയുത്സു ജനിച്ചത് എന്ന് ഒരു പരാമര്ശം, ആദിപര്വ്വം
67-ആം അദ്ധ്യായം 94-ആം ശ്ലോകത്തില് കാണുന്നു).
ധൃതരാഷ്ട്ര പുത്രന് ആയിരുന്നു എങ്കിലും , യുയുത്സു
യുദ്ധത്തില് പാണ്ഡവ പക്ഷത്തു ആയിരുന്നു. ഭീമന്,
ദുര്യോധനന് വിഷം കൊടുത്ത കാര്യം യുയുത്സുവാണ്
പാണ്ഡവരെ അറിയിക്കുന്നത്.
സിന്ധു- രാജാവായ ജയദ്രഥന് ദുശ്ശളയെ വിവാഹം
കഴിച്ചു

ശ്രി കൃഷ്ണന് 16008 ഭാര്യമാര് ഉണ്ടോ,എന്താണ് ഇതിന്റെ സത്യാവസ്ഥ ?


ഒരിക്കല് കൃഷ്ണന് നരകാസുരന് എന്ന അസുരനെ വധിച്ചു ,
നരകാസുരന്റെ കരാഗ്രഹത്തില് നരകാസുരന്
ബന്ധനസ്ഥരാക്കിയ കന്യകമാര് ഉണ്ടായിരുന്നു. കൃഷ്ണന്
അവരെ കരാഗ്രഹത്തില് നിന്നും മോജിപിച്ചു തിരിച്ചു പോകാന്
പറഞ്ഞു . പക്ഷെ അവര് പോയില്ല , അവര് പറഞ്ഞു
തങ്ങളെ അസുരന് പിടിച്ചു കൊണ്ടുപോയത്
കൊണ്ട് സമൂഹത്തില് തങ്ങള്ക്കുൊ മാനവും
സ്ഥാനവും ,നഷട്ടപെട്ടു, ഇനി മുതല് തങ്ങളെ
സമൂഹത്തില് എല്ലാവരും മാനം നഷ്ട്ടപെട്ടവരായിട്ടാണ്
കാണുക അത് കൊണ്ട് തങ്ങളെ വിവാഹം
കഴിക്കാന് ആരും വരില്ല എന്നും പറഞ്ഞു. .അവര്ക്ക് ‌
അറിയാം കൃഷ്ണന് വളരെ ധയവാന് ആണ് , കൃഷ്ണനോട്
ഭക്തിയോടെ ചോദിച്ചാല് എന്തും കൃഷ്ണന് നല്കും എന്നും
. അത് കൊണ്ട് കൃഷ്ണന് അവര്ക്ക് ഭാര്യ പദവി നല്കിാ
ആദരിച്ചു സമൂഹത്തില് ഒരു നല്ല സ്ഥാനം നല്കിന . അവരും
കൃഷ്ണനും തമ്മിലുള്ള ബന്ധം ദൈവവും യഥാര്ത്ഥ
ഭക്തന്മാരും തമ്മില്ലുള്ള ബന്ധം ആയിരുന്നു അല്ലാതെ
സാധാരണ ഭാര്യ ഭര്തൃര ബന്ധം അല്ല .അങ്ങനെ
ആയിരുന്നു ശ്രി കൃഷ്ണന് 1600 ഭാര്യമാര് ഉണ്ടായത് . ഭഗവാന്
സച്ചിദാനന്ദന് എന്നാണ് അറിയപെടുന്നത് കാരണം
ഭഗവാനെ ദ്യാനിക്കുന്നത് തന്നെ ലോകത്തിലെ
ഏററവും വലിയ പരമാനന്തം ആണ് . നമ്മുക്ക് കൃഷ്ണ ഭക്ത
മീരയുടെ കഥ വായിച്ചാല് അത് മനസിലാകും.
നിങ്ങള് ഒരു യഥാര്ത്ഥ കൃഷ്ണ ഭക്തനോ , ഭക്തയോ
ആണെങ്കില് ഇതു ഷെയര് ചെയ്യുക്ക
കാരണം പലരും കൃഷ്ണനെ ശരിക്കും മനസിലാക്കാത്തേയ
ാണ് ദുഷ് പ്രജരണം നടത്തുന്നത് . നിങ്ങളുടെ sharing
ലൂടെ ഭഗവാന് കൃഷ്ണനെ പറ്റി എല്ലാവരും
അറിയട്ടെ ,മനസിലാക്കട്ടെ .ലോകത്തിലെ
ഏറ്റവും വലിയ ദാനം അറിവ് ദാനം ചെയ്യല്ലാണ് .
നിങ്ങളുടെ sharing ലൂടെ കൃഷ്ണനെ പറ്റിയുള്ള
അറിവ് മറ്റുള്ളവരിലും എത്തട്ടെ .ഭഗവാന് കൃഷ്ണന്
നിങ്ങള്ക്ക് സരവ ഐശ്വര്യവും തരട്ടെ .
ഭാരതത്തെ സ്നേഹിക്കുന്നവര്ക്കായി ഭാരത
സംസ്കാരത്തെ സ്നേഹിക്കുന്നവര്ക്കായ് നാടിന്റെ
പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത
ഭേദങ്ങള്ക്കെതിരെ നാടിന്റെ പരമ പാവന
പൈതൃകം സംരക്ഷിക്കാന് ........... അജ്ഞതയുടേയും
അന്ധവിശ്വാസത്തിന്റേയും ഇരുളില് കൊളുത്തിവയ്ക്കു
ന്ന ഒരു കൈത്തിരി........................!
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന
ധര്മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!...!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്
ഉള്ക്കൊണ്ട് മലയാളത്തെ അറിയാന്,സനാതന
ധര്മത്തെ അറിയാന്, അറിയിക്കാന് പ്രചരിപ്പിക്കാന് ഹൈന്ദവ
പുതുതലമുറയെ വാര്ത്തെടുക്കാന് സ്നേഹിക്കാന്,
സല്ലപിക്കാന്, പഴമയെ മറക്കാത്ത നവയുഗ
പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്ത്തുകളും
നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്, പങ്കുചേരാന്
നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ പേജില്
വരൂ ഞങ്ങളുടെ കൂടെ... പകര്ന്ന് തരാം അറിവുകള്.....

Friday, 3 March 2017

നരസിംഹാവതാരം

ദശാവതാരസങ്കല്പം വിവിധ ദൃഷ്ഠിയിൽ
🔱 നരസിംഹാവതാരം
🎀🎀🎀🎀🎀🎀🎀🎀🎀
മഹാവിഷ്ണുവിന്റെദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്.

 വിഷ്ണു ഭഗവാന്റെ ഭക്തവാത്സല്യത്തിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമായി പ്രകീര്‍ത്തിക്കപ്പെടുന്നത് നരസിംഹമൂര്‍ത്തിയെയാണ്. ഹിരണ്യാക്ഷന്‍ വധിക്കപ്പെട്ടതോടുകൂടി ഹിരണ്യകശിപു പൂര്‍വാധികം ക്രൂരനായിത്തീര്‍ന്നു. അവന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് അതിവിശേഷത്തോടുകൂടിയ വരത്തെ നേടിയെടുത്തു. ആകാശത്തിലോ, ഭൂമിയിലോ, രാത്രിയിലോ, പകലോ, മനുഷ്യനോ, മൃഗമോ തന്നെ വധിക്കാന്‍ പാടില്ലെന്നായിരുന്നു ഹിരണ്യകശിപു നേടിയെടുത്ത വരം. അനന്തരം അവന്‍ ഇന്ദ്രാദിദേവന്മാരെയെല്ലാം ജയിച്ച് ത്രിലോകാധിപനായിത്തീര്‍ന്നു. ആരുംതന്നെ വിഷ്ണുവിനെയോ, ദേവന്മാരെയോ, പൂജിക്കരുതെന്ന ഒരു കല്പനയും അവന്‍ പുറപ്പെടുവിച്ചു. ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദന്‍ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. ഗുരുകുലവാസം കഴിഞ്ഞെത്തിയ പ്രഹ്ലാദനോട് ഹിരണ്യകശിപു പഠിച്ചതിന്റെയെല്ലാം സാരത്തെ പറയുവാന്‍ പറഞ്ഞു. അപ്പോള്‍ പ്രഹ്ലാദന്‍ പറഞ്ഞു, ”സര്‍വലോകത്തിന്റെയും അധിപതിയും പരമാത്മാവും, സര്‍വഭൂതങ്ങളുടെയും ഹൃദയത്തില്‍ വസിക്കുകയും ചെയ്യുന്നത് സാക്ഷാല്‍ വിഷ്ണു ഭഗവാന്‍ തന്നെയാണ്. അദ്ദേഹത്തെ ഭക്തിയോടുകൂടി സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുക എന്നുള്ളതാണ് മര്‍ത്ത്യന്റെ പരമമായ കര്‍ത്തവ്യം”.

പുത്രന്റെ ഈ വാക്കുകള്‍ കേട്ട് ഹിരണ്യകശിപു അത്യധികം കുപിതനായിത്തീര്‍ന്നു. അദ്ദേഹം പ്രഹ്ലാദന്റെ മനസ്സ് മാറ്റിയെടുക്കുവാന്‍ വളരെയധികം പരിശ്രമിക്കുകയുണ്ടായി. അതുകൊണ്ടൊന്നും തന്നെ യാതൊരു പ്രയോജനവുമുണ്ടായില്ല. മാത്രവുമല്ല, പ്രഹ്ലാദന്റെ വിഷ്ണുഭക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുക മാത്രമാണുണ്ടായത്. അവസാനം ഹിരണ്യകശിപു പുത്രനെ വധിച്ചു കളയുവാന്‍ തീരുമാനിച്ചു. അദ്ദേഹം പുത്രനെ മദയാനകളുടെ മുമ്പിലേക്ക് തള്ളി. കൊലവിളിയോടെ പാഞ്ഞടുത്ത മദഗജങ്ങളുടെ കൊമ്പുകള്‍ പ്രഹ്ലാദനെ കുത്തിയതോടെ ഒടിഞ്ഞുപോയി. പിന്നെ അദ്ദേഹം വിഷസര്‍പ്പങ്ങളെ നിയോഗിച്ചു. അവ പ്രഹ്ലാദനെ ദംശിച്ച മാത്രയില്‍ത്തന്നെ വിഷപ്പല്ലുകള്‍ നശിച്ചവയായിത്തീര്‍ന്നു. പിന്നെ അദ്ദേഹം പുത്രനെ കത്തുന്ന തീയിലേക്ക് വലിച്ചെറിഞ്ഞു. ആ അഗ്നിയാകട്ടെ പ്രഹ്ലാദന് അത്യധികം കുളിര്‍മയുള്ളതായാണ് അനുഭവപ്പെട്ടത്. ഹിരണ്യകശിപു ഓരോ തവണയും പ്രഹ്ലാദനെ വധിക്കാന്‍ ശ്രമിക്കുമ്പോഴും വിഷ്ണുഭഗവാന്‍ അദ്ദേഹത്തെ രക്ഷിച്ചുകൊണ്ടിരുന്നു.
ഇതെല്ലാം കണ്ടുകൊണ്ട് വല്ലാതെ വര്‍ദ്ധിച്ച ഹിരണ്യകശിപു ഒരുനാള്‍ നാരായണനാമവും ജപിച്ചുകൊണ്ടിരിക്കുകയായിരുന്ന പുത്രനോട് അലറിക്കൊണ്ട് ചോദിച്ചു. നിന്റെ നാരായണന്‍ എവിടെയാണ്. ഞാന്‍ നിന്നെ വധിക്കുവാന്‍ പോകുകയാണ്. നിന്റെ നാരായണന്‍ നിന്നെ രക്ഷിക്കുന്നതൊന്ന് കാണട്ടെ.
ഇതുകേട്ട പ്രഹ്ലാദന്‍ മന്ദസ്മിതത്തോടെ അരുളിചെയ്തു. സര്‍വേശ്വരനായ വിഷ്ണു ഭഗവാന്‍ സകലചരാചരങ്ങളിലും അധിവസിക്കുന്നു. അപ്പോള്‍ ഹിരണ്യകശിപു ” എങ്കില്‍ ഈ കാണുന്ന തൂണില്‍ നിന്റെ വിഷ്ണുവുണ്ടോ” എന്ന് ചോദിച്ചുകൊണ്ട് തന്റെ വാള്‍കൊണ്ട് അതിനെ ആഞ്ഞുവെട്ടി. തല്‍ക്ഷണം തന്നെ ആ തുണു പിളര്‍ന്ന് സംഹാരരുദ്രനെപ്പോലെ ഭയങ്കരനായ നരസിംഹമൂര്‍ത്തി പത്തു ദിക്കും മുഴങ്ങുന്ന വിധത്തില്‍ അലറിക്കൊണ്ട് പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ സമയം രാത്രിയോ, പകലോ അല്ലാത്ത സന്ധ്യാസമയമായിരുന്നു. നരസിംഹമൂര്‍ത്തി ഹിരണ്യകശിപുവിനെ കടന്നുപിടിച്ച് തന്റെ മടിയില്‍ കിടത്തി കൂര്‍ത്തുമൂര്‍ത്ത നഖങ്ങള്‍കൊണ്ട് അദ്ദേഹത്തിന്റെ മാറിടം പിളര്‍ന്ന് വധിച്ചുകളഞ്ഞു. പിന്നെ നരസിംഹമൂര്‍ത്തി പ്രഹ്ലാദനെ അനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി.
നരസിംഹമൂര്‍ത്തിയുമായി ബന്ധപ്പെട്ട പുരാണമാണ് നരസിംഹപുരാണം. ശത്രുദോഷം, ബാധദോഷം തുടങ്ങിയവ അകലുന്നതിന് നരസിംഹമൂര്‍ത്തിയെ ഉപാസിക്കുന്നത് വളരെ പ്രയോജനപ്രദമാണ്.

🔱 നരസിംഹം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം
💧💧💧💧💧💧💧💧💧
മലപ്പുറം ജില്ലയിലെ തൂതപ്പുഴയുടെ തീരത്തുള്ള ഒരു ചെറുഗ്രാമമായ വാഴേങ്കടയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം. ഹിരണ്യാസുരവധം കഴിഞ്ഞു കോപാക്രാന്തനായി നിൽക്കുന്ന സമയം ഉത്തമ ഭക്തനായ പ്രഹ്ലാദകുമാരന്റെ സ്തുതികൾ കേട്ടു സന്തുഷ്ടനായി സർവാനുഗ്രഹങ്ങലും പ്രദാനം ചെയ്യുന്ന ശാന്തസ്വരൂപനായ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ സൽസന്താനലാഭത്തിനും മൂകതാനിവാരണത്തിനും സംസാര വൈകല്യങ്ങൾക്കും ഇവിടുത്തെ നരസിംഹമൂർത്തിയെ ഉപാസിച്ചു ഫലസിദ്ധികൈവരിച്ചതായി പറയപ്പെടുന്നു

🔱 പരിണാമ സിദ്ധാന്തവും നരസിംഹാവതാരവും
💧💧💧💧💧💧💧💧💧
നരസിംഹാവതാരം
നരസിംഹം എന്നത് പാതി മൃഗവും (സിംഹവും) പാതി മനുഷ്യനുമായ ഒരു അവതാരമാണ്.  ഭഗവാൻ നരസിംഹാവതാരം എടുത്തത് രാക്ഷസനായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ്.  പരിണാമത്തിന്റെ തുടർച്ചയിൽ ഡാർവിൻ പ്രസ്താവിച്ചത് മനുഷ്യൻ മൃഗങ്ങളിൽ നിന്നും ഉണ്ടായതാണ് എന്നാണ്.  ഇതാണ് നരസിംഹം പ്രതിനിധാനം ചെയ്യുന്നത്.  അതായത് മൃഗത്തിന്റെ മുഖവും മനുഷ്യന്റെ ശരീരവും.  മൃഗത്തിൽ  നിന്നും മനുഷ്യനിലേക്കുള്ള പരിണാമം!

🔱 നരസിംഹതത്ത്വം
💧💧💧💧💧💧💧💧💧
മനുഷ്യരുടെ ഉയര്ച്ചയിൽ  പകുതി മനുഷ്യനും പകുതി മൃഗവും ആയ സ്വരൂപം ആയി മാറുന്നു. അതായത് തമോഗുണപ്രധാനിയായ രൂപം. എപ്പോഴും ആദ്യപടിയായി നമുക്ക് എപ്പോഴും മൃഗസ്വരൂപം ആണ് അതായത് തമോഗുണം. സംഹാരരൂപിയായ നരസിംഹം എപ്പോഴും തമോരൂപിയായി നിൽക്കുന്നു. പക്ഷെ അതോടൊപ്പം തന്നെ നല്ല ഗുണവും. സ്നേഹം ദയ ഇങ്ങിനെ മാറി മാറി വരുന്നു.. അതാണ് പകുതി മനുഷ്യനും പകുതി മൃഗവും. എപ്പോഴും മനുഷ്യന്റെ സ്വാഭാവികമായ മൃഗസ്വരൂപവും മനുഷ്യസ്വരൂപവും മാറി മാറിവരുന്നത് തന്നെ നാം ആണ് നരസിംഹത്തിൽ കാണുന്നത്.
➖➖➖➖➖➖➖➖➖
നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
ശത്രുനാശം, ആരോഗ്യലബ്ധി.✍

Wednesday, 1 March 2017

പശുവിനേ കുറിച്ച് നിങ്ങൾക്ക് എന്തോക്കേ അറിയാം?

പശുവിനേ കുറിച്ച് നിങ്ങൾക്ക് എന്തോക്കേ അറിയാം?
ബീഫ് തിന്നാം.
പാൽ എടുക്കാം , അത് തയിരാക്കി മോരാക്കി അതിൽ നിന്നും വെണ്ണയെടുക്കാം  ,നെയ്യാക്കി  എടുത്ത്  ഉപയോഗിക്കാം ല്ലെ..

എന്നാൽ അതിനേക്കാൾ വലുതാണ് ശാസ്ത്രലോകം ഇന്ന് പുറത്തു വിട്ടു കൊണ്ടിരിക്കുന്ന വസ്തുതകൾ .
ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ചില വിവരങ്ങൾ  ഞാൻ ഇതാ ചുവടെ ചേർക്കുന്നു .

ചാണകം;   കണ്ണിൽ അകപെടാത്ത ക്രിമികളെ നശിപ്പിക്കാൻ ഉള്ള ശക്തി  ചാണകത്തിനുണ്ട്....
പണ്ടത്തെ ആൾകാർ വീടിനകത്തും പുറത്തും ചാണകം മെഴുകിരുന്നു.....

10 ഗ്രാം പശുവിന്റെ നെയ്യ്  ഹോമിക്കുമ്പോൾ...  1ടൻ ഓക്സിജൻ
കിട്ടുന്നു...

അരിയും നെയ്യും ചേർത്ത് ഹോമിക്കുമ്പോൾ  പ്രപലിന് ഓക്സൈഡ് എന്ന വായു ഉണ്ടാകുന്നു
ഇ വായു ഉണ്ടേങ്കിലേ മഴ പെയ്യുകയുള്ളു

(മഴയില്ലാത്ത പ്രദേശങ്ങളിൽ ഈ വായു ഉപയോഗിച്ചാണ് ഹെലിക്കോപ്റ്ററിലൂടെ മേഘങ്ങലിൽ തളിയ്ക്കുന്നത്...)

നമ്മളൊക്കെ  ഓക്സിജൻ ശ്വസിച്ച്
കാർബണ് ഡൈ. ഓക്സൈഡ് പുറത്ത് വിടുന്നു...(എല്ലാ ജീവികളും മൃഗങ്ങളും)

ഒരു മൃഗം മാത്രമേ ഓക്സിജൻ ശ്വസിച്ച്
ഓക്സിജൻ പുറത്ത് വിടാറുള്ളു അത്
'പശു' വാണ്...

നാസ യുടെ ശാസ്ത്രജ്ഞർ ഒരു പരിശോധന നടത്തി.
പശു എന്തെങ്കിലും വിഷാംശമുള്ളത് കഴിച്ചാൽ അതിന്റെ പാൽ കുടിക്കുന്നവർക്ക്  വിഷമേൽക്കുമോ എന്ന്...
അവർ 90 ദിവസവും ഒരു പശുവിന് വിഷാംശമുള്ളതെല്ലാം കൊടുത്ത് പരിശോധിച്ചു.
പാലിൽ ഒരു തുള്ളി വിഷാംശം പോലും കണ്ടെത്താനായില്ലാ...

അവർ ഞേട്ടിപോയി

എന്നാലും ആ വിഷം എവിടെ പോയി??

അതും അവർ കണ്ടെത്തി
എത്ര വിഷം കഴിച്ഛോ അതത്രയും കഴുത്തിൽ തന്നെ  നിക്ഷേപിച്ചിരുന്നു.

പാലാഴി മഥനത്തിന്റെ കഥ കേട്ടിട്ടുണ്ടാവും.    ഈ ലോകത്തേ രക്ഷിക്കാൻ വേണ്ടി പരമശിവൻ വിഷം കഴിച്ചു ആ വിഷം ശിവന്റെ കഴുത്തിൽ വച്ചത് പോലേ.....

ഇതാണ് നൂറ്റാണ്ടുകൾക്ക്  മു൯പ് ഇതു മനസ്സിലാക്കി ഹിന്ദു മുനിമാർ   ഗോക്കളെ കൊല്ലാൻ പാടില്ലെന്ന് പറഞ്ഞു തന്നത് .

പക്ഷെ, ഇന്നത്തെ ആധുനിക സമൂഹം പ്രത്യേകിച്ചും കേരളത്തിലെ യുവ തലമുറ ആ വാക്കുകളൊക്കെ വെറും പുച്ഛത്തോടെ കാണുകയും അതിനു എതിര് കാണിക്കാൻ  ഉത്സാഹിക്കുകയും ചെയ്യുന്നു .

അതിൽ ചിലർക്ക് എങ്കിലും ഇത്തരം അറിവുകൾ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കുള്ള  വാതിലുകൾ  ആകട്ടെ.

പറ്റുമേങ്കിൽ ഷെയർ ചെയ്യുക.